Connect with us

എക്കാലത്തെയും എന്റെ ആ​ഗ്രമാണ് സിനിമ സംവിധാനം; ഉടൻ ഉണ്ടാകും’; ബിനു പപ്പു

Uncategorized

എക്കാലത്തെയും എന്റെ ആ​ഗ്രമാണ് സിനിമ സംവിധാനം; ഉടൻ ഉണ്ടാകും’; ബിനു പപ്പു

എക്കാലത്തെയും എന്റെ ആ​ഗ്രമാണ് സിനിമ സംവിധാനം; ഉടൻ ഉണ്ടാകും’; ബിനു പപ്പു

ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമയിൽ തന്റേതായൊരു ഇടം നേടിയ താരമാണ് ബിനു പപ്പു. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനായ കുതിരവട്ടം പപ്പുവിന്റെ മകനാണ് അദ്ദേഹം . ഇപ്പോഴിതാ അഭിനയത്തിൽ നിന് സംവിധാന രം​​ഗത്തേക്ക് ചുവട് വെയ്ക്കാനൊരുങ്ങി നടൻ ബിനു പപ്പു. തന്റെ എക്കാലത്തെയും ആ​ഗ്രമാണ് സിനിമ സംവിധാനം എന്നും അതുമായി ബന്ധപ്പെട്ട എഴുത്തുകൾ ആരംഭിച്ചിട്ടുണ്ട് എന്നും ബിനു പപ്പു പറയുന്നു. നിലവിൽ മറ്റൊരു സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുകയാണ്. സംവിധാനം നിർവഹിക്കുന്നത് തരുൺ മൂർത്തിയാണ് എന്ന് നടൻ കൂട്ടിച്ചേർത്തു.

എക്കാലത്തെയും സ്വപ്നങ്ങളിലൊന്നാണ് സംവിധാനം. സ്വന്തമായി ചെയ്യാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ എഴുത്തു ജോലികൾ ആരംഭിച്ചിട്ടുണ്ട്. രണ്ട് വർഷത്തിനുള്ളിൽ തുടങ്ങണം. താരങ്ങളേയും സമീപിച്ചു തുടങ്ങി. ഏറ്റെടുത്ത പ്രോജക്ടുകൾ പൂർത്തിയാക്കിയ ശേഷം പൂർണമായും ഈ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കും. ഇപ്പോൾ മറ്റൊരു സിനിമയ്ക്കുള്ള തിരക്കഥ എഴുതുകയാണ്. തരുൺ മൂർത്തിയാണ് സംവിധാനം. ത്രില്ലർ വിഭാ​ഗത്തിൽ പെടുന്നതാണ്. അടുത്ത വർഷം ഓ​ഗസ്റ്റോടെ ചിത്രീകരണം ആരംഭിക്കും,’ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബിനു പപ്പു ലുക്ക്മാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ തരുൺ മൂർത്തി ചിത്രം സൗദി വെള്ളക്ക തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സിനിമയെ കുറിച്ച് നടൻ പറഞ്ഞത്, ‘ഈ സിനിമയെ ഒരു ഫീൽ ​ഗുഡ് എൻ്റർടെയ്നർ എന്ന് വിശേഷിപ്പിക്കാം. നമ്മുടെ ജീവിതങ്ങളോട് അടുത്ത് നിൽക്കുന്ന ഒട്ടേറെ കഥാസന്ദർഭങ്ങൾ ചിത്രത്തിൽ ഉണ്ട്. യഥാർതത്തിൽ നടന്ന സംഭവത്തെ അസ്പദമാക്കിയുള്ള ചിത്രമായതിനാൽ അതിൻ്റേതായ പ്രത്യേകതകളുണ്ട്. യാഥാർഥ്യത്തിനൊപ്പം സിനിമയ്ക്കാവശ്യമായ ചില തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട്. ധാരളം താരങ്ങൾ വേഷമിടുന്നു എന്ന സവിശേഷതയുമുണ്ട്’.

More in Uncategorized

Trending