Connect with us

അത്രയും ആഗ്രഹത്തോടെ അച്ഛൻ ചെയ്യാനിരുന്ന ഒരു വേഷമുണ്ടായിരുന്നു ; അത് നടക്കാതെ പോയതിൽ അ​ദ്ദേഹം വിഷമിച്ചിട്ടുണ്ട് ; ബിനു പപ്പു പറയുന്നു !

Movies

അത്രയും ആഗ്രഹത്തോടെ അച്ഛൻ ചെയ്യാനിരുന്ന ഒരു വേഷമുണ്ടായിരുന്നു ; അത് നടക്കാതെ പോയതിൽ അ​ദ്ദേഹം വിഷമിച്ചിട്ടുണ്ട് ; ബിനു പപ്പു പറയുന്നു !

അത്രയും ആഗ്രഹത്തോടെ അച്ഛൻ ചെയ്യാനിരുന്ന ഒരു വേഷമുണ്ടായിരുന്നു ; അത് നടക്കാതെ പോയതിൽ അ​ദ്ദേഹം വിഷമിച്ചിട്ടുണ്ട് ; ബിനു പപ്പു പറയുന്നു !

ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ബിനു പപ്പു.തന്റെ അച്ഛൻ കുതിരവട്ടം പപ്പുവിനെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് . മരിക്കുന്നതുവരെ അഭിനയിക്കണം എന്നാഗ്രഹിക്കുന്ന പാഷനേറ്റ് ആയ വ്യക്തിയായിരുന്നു പപ്പു എന്ന് മകൻ ബിനു പപ്പു പറയുന്നു . അത്രയും ആഗ്രഹത്തോടെ അച്ഛൻ ചെയ്യാനിരുന്ന ഒരു വേഷമുണ്ടായിരുന്നു എന്നും എന്നാൽ അത് ഇറങ്ങാതെ പോയതിൽ അ​ദ്ദേഹം വിഷമിച്ചിട്ടുണ്ട് എന്നും ബിനു പപ്പു പറഞ്ഞു.

‘രാവണപ്രഭു’വിന് മുമ്പേ രഞ്ജിത്ത് സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു അത് എന്നും ആ സിനിമയക്ക് വേണ്ടി പപ്പു ഒരുപാട് തായാറെടുപ്പുകൾ നടത്തിയിരുന്നുവെന്നും ബിനു പപ്പു ഓർത്തെടുത്തു. ‘ആ സിനിമക്കായി അച്ഛനെ ചെരുപ്പ് തുന്നുന്നത് പഠിപ്പിക്കാൻ ​ദിവസവും ഒരാൾ വരുമായിരുന്നു. ആ സാധനങ്ങളെല്ലാം വീട്ടിലിപ്പോഴും കിടപ്പുണ്ട്,’ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബിനു പപ്പു പറഞ്ഞു.

സമ്മർ ഇൻ ബത്‌ലഹേമി’ന്റെ സമയത്താണ് അച്ഛന് സുഖമില്ലാതെയാകുന്നത്. ‘സുന്ദര കില്ലാടി’ സിനിമയുടെ സെറ്റിൽ നിന്നും അച്ഛൻ നേരെ പോയത് സമ്മർ ഇൻ ബത്‌ലഹേമിന്റെ സെറ്റിലേക്കാണ്. ആദ്യ ദിവസം അഭിനയിച്ച് തീരെ വയ്യാതെയാണ് അച്ഛൻ വീട്ടിൽ വന്നത് ന്യൂമോണിയയായിരുന്നു അച്ഛന്. ഒരു സിനിമയും നഷ്ടപ്പെടുന്നത് അച്ഛന് സഹിക്കാൻ പറ്റാത്ത കാര്യമാണ്.’

‘ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോൾ ആദ്യം ഡോക്ടർ പറഞ്ഞത് ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന് ഉറപ്പില്ല എന്നാണ്. പക്ഷേ ഭാഗ്യം കൊണ്ട് അച്ഛൻ വീണ്ടും തിരിച്ചു പഴയത് പോലെ വന്നു. എന്നാലും അദ്ദേഹത്തിന് ഒരുപാട് ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഫോൺ വരുമ്പോഴേക്കും അച്ഛൻ ശ്രദ്ധിക്കുമായിരുന്നു. അദ്ദേഹത്തെ ചോദിച്ചു തന്നെയാണ് പല കോളും വന്നിരുന്നത്. ഡോക്ടേർസ് പറഞ്ഞ പ്രകാരം അച്ഛൻ കേൾക്കാതെ ഞങ്ങൾ പറയും സിനിമയിലേക്ക് അച്ഛനില്ല അദ്ദേഹത്തിന് തീരെ യാത്ര ചെയ്യാൻ പറ്റില്ലെന്ന്.’

‘അച്ഛൻ അറിഞ്ഞാൽ ആ സമയം തന്നെ പെട്ടി എടുത്ത് ഇറങ്ങും. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സിനിമയിൽ അഭിനയിക്കുക, അതാണ് ജീവിതം. കാരണം ചെറുപ്പത്തിലെ നാടകം, ഏകാംഗനാടകം പിന്നെ സിനിമയിലെത്തി. പിന്നീട് സിനിമയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മരിക്കുന്നതുവരെ അഭിനയിക്കണം എന്നാഗ്രഹിക്കുന്ന പാഷനേറ്റ് ആയ വ്യക്തിയായിരുന്നു അദ്ദേഹം. അത്രയും ആഗ്രഹത്തോടെ അച്ഛൻ ചെയ്യാനിരുന്ന ഒരു വേഷമുണ്ടായിരുന്നു. രാവണപ്രഭുവിന് മുമ്പേ രഞ്ജിത്തേട്ടൻ സംവിധാനം ചെയ്യാനിരുന്ന സിനിമ.’

അച്ഛനും സുകുമാരി ചേച്ചിയും ഒരുമിച്ചുള്ള, കോഴിക്കോട് എസ് എം സ്ട്രീറ്റിലെ ഒരു ചെരുപ്പ് കുത്തിയുടെ കഥ. അച്ഛൻ ചെരുപ്പ് കുത്തിയും സുകുമാരി ചേച്ചി ഭാര്യയും ആണ്. ആ സിനിമക്കായി അച്ഛനെ ചെരുപ്പ് തുന്നുന്നത് പഠിപ്പിക്കാൻ ദിവസവും ഒരാൾ വരുമായിരുന്നു. ആ സാധനങ്ങളെല്ലാം ഇപ്പോഴും വീട്ടിൽ കിടപ്പുണ്ട്.’
‘സാധാരണ ഒരു സിനിമക്ക് വേണ്ടി വീട്ടിൽ വെച്ച് അച്ഛൻ ഇത്രയും പ്രിപ്പെയർ ചെയ്യുന്നത് കണ്ടിട്ടില്ല. സിനിമയ്ക്ക് വേണ്ടി രാവിലെ വീട്ടിൽ നിന്നും പോകും അല്ലെങ്കിൽ മാസങ്ങൾ കഴിഞ്ഞിട്ടാണ് വരിക. അങ്ങനെയൊരു പാറ്റേൺ ആണ് അച്ഛന് സാധാരണ. അതു ചെയ്യാൻ പറ്റാത്തതിൽ അദ്ദേഹം ഒരുപാട് വിഷമിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്,’ ബിനു പപ്പു കൂട്ടിച്ചേർത്തു.

More in Movies

Trending

Recent

To Top