Connect with us

കേരളം കരഞ്ഞ കഴിഞ്ഞ 7 പകലുകളിലും 6 രാത്രികളിലും ഒരു ഫേസ്ബുക്ക് ലൈവിലോ വാർത്തയിലോ മുഖം നൽകാതെ രാഷ്ട്രീയമില്ലാതെ പ്രവർത്തിച്ച ആ അർജന്റീനിയൻ ടി ഷർട്ടിട്ടയാൾ നിങ്ങളറിയുന്ന ബിനീഷ് കോടിയേരി തന്നെ !!!

Malayalam Breaking News

ഈ കഴിഞ്ഞ ഒരാഴ്ച കാലം കേരളത്തിന്റെ കണ്ണീർ തോർന്നിട്ടില്ല. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടും നിലനില്പില്ലാതെയും ഒട്ടേറെ മനുഷ്യരാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞത് . മാനുഷനും മൃഗങ്ങളുമൊക്കെ ഒരു പോലെ ബുദ്ധിമുട്ടിയ ആ പ്രളയ കാലത്ത് കേരളത്തിന് ഒരുപാട് സഹായങ്ങൾ അതിജീവിക്കാൻ ലഭിച്ചു . ദുരന്ത മുഖത്ത് ഇറങ്ങി പ്രവർത്തിക്കാൻ ഒരുപാട് പേരുണ്ടായിരുന്നു. താരങ്ങളേയും രാഷ്ട്രിയക്കാരെയുമെല്ലാം അതിരുകൾ മറന്നു പ്രവർത്തിക്കുന്നത് കണ്ടു . പലരെയും വാർത്ത ചാനലുകളിലും ഫേസ്ബുക്ക് ലൈവിലും കണ്ടു. എന്നാൽ ഈ ഏഴു ദിവസം രാവും പകലുമില്ലാതെ രാഷ്ര്ട്രീയമില്ലാതെ ഒരിടത്തും മുഖം കാണിക്കാതെ ഒരാൾ കേരളത്തിനായി പ്രവർത്തിച്ചിരുന്നു. ബിനീഷ് കോടിയേരി . കറകളഞ്ഞ സഖാവെന്നു അദ്ദേഹത്തെ വിളിക്കാൻ ഏതു പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർക്കും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ബിനീഷ്.

ബിനീഷ് കോടിയേരിയെ കുറിച്ചുള്ള കുറിപ്പ് ;

ഒരാളെ നിങ്ങൾക്ക് പരിചയപ്പെടുത്താം

പേര് : ബിനീഷ് കോടിയേരി

അതേ, നിങ്ങൾ കരുതുന്ന അതേ ബിനീഷ് കൊടിയേരി തന്നെ, സഖാവ് കൊടിയേരി ബാലകൃഷ്ണന്റെ മകൻ.

ഞാൻ എന്തിന് പരിചയപ്പെടുത്തണം, നമ്മക്ക് ഓന്റെ സംഗതി ഒക്കെ അറിയാല്ലോ എന്നു കരുതിയില്ലേ? പോരാ! വേറെ കുറെ സംഗതികൾ കേക്കണം.

കഴിഞ്ഞ 7 പകലുകൾ 6 രാത്രികൾ ഈ മനുഷ്യൻ ഉറക്കമില്ലാതെ ദുരിതമനുഭവിക്കുന്നവർക്കൊപ്പം ഉണ്ടായിരുന്നു. പലപ്പോഴും തളർച്ച കാരണം ഒന്നു മയങ്ങുമ്പോൾ അടുത്ത മെസ്സേജ്. വീണ്ടും അതുമായി ബന്ധപ്പെട്ട

റെസ്ക്യൂ ഒക്കെ കഴിഞ്ഞു വിശ്രമിക്കണം എന്നു ഭൂരിഭാഗം പേരും പറഞ്ഞു വെച്ചപ്പോൾ, ഇപ്പോളും ക്യാമ്പുകളും പ്രവർത്തനങ്ങളും ആയി വിശ്രമമില്ലാതെ അദ്ദേഹം ഉണർന്നിരുപ്പുണ്ട്.

ക്ഷമിക്കണം, ഫേസ്ബുക് ലൈവും ഫോട്ടോസും ആരെയും ബോധ്യപ്പെടുത്താൻ ഇടാൻ കഴിയാഞ്ഞത്, അതിലും വലുതാണ് സഹജീവികളുടെ ജീവനും ജീവിതവും എന്നു ഉത്തമ ബോധ്യം ഉള്ളത് കൊണ്ടാണ്.

“നമ്മൾ തിരിച്ചു വരും, നമ്മുടെ സ്റ്റേറ്റ് ആയിരിക്കും തിരിച്ചു വരിക”

ആ ഒരു വാചകത്തിൽ തുടങ്ങിയ ഹൃദയ ബന്ധം. ഒരു നന്ദി വാക്കിൽ, ഒരു ഫേസ്ബൂക് പോസ്റ്റിൽ ഒന്നും ഒതുങ്ങുന്നതല്ല.

യാതൊരു ബന്ധവും ഇല്ലാതെ ഇരുന്നിട്ടും, ഒരു സഹോദരനെ പോലെ “നമ്മൾ നേടും ഷാ” എന്നു പറഞ്ഞ ആ ഒറ്റ വാക്കാണ് 6 ദിവസങ്ങളിൽ ഉറക്കവും ജോലിയും മാറ്റിവെച്ചു പ്രവർത്തിക്കാൻ ഊർജ്ജമായത്.

നമുക്ക് ഒരുപാട് പരിമിതി ഇല്ലേ എന്നു പറയുന്നവരോട്,
“നമ്മളെകൊണ്ടു ആകാത്തത് എന്താണ്” എന്നു ചോദിക്കുന്നത് ചിലപ്പോൾ അങ്ങേരുടെ ശീലമായിരിക്കാം. ആ ശീലമുണ്ടായത് വേട്ടയാടലുകളിൽ നിന്നാണ്. മാധ്യമങ്ങളുടെ പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകളുടെ വേട്ടയാടലുകൾ.

ഞാൻ ഒരു പാർട്ടി പ്രവർത്തകൻ അല്ല. ചെങ്കൊടി പിടിച്ചു നടന്നിട്ടില്ല. സമരങ്ങളിൽ പങ്കെടുത്തിട്ടില്ല.
അതുകൊണ്ട് തന്നെ അന്ധമായ ആരാധനയും ആരോടും ഇല്ല.

പക്ഷെ കഴിഞ്ഞ വെള്ളിയാഴ്ച്ച മുതൽ പരസ്പരം ഒരിക്കലും കാണാതെ ഒരുമിച്ചു പ്രവർത്തിച്ച അനുഭവത്തിൽ പറയുന്നു,

സഖാവേ, നിങ്ങളോട് ആരാധന തോന്നിപ്പോകുന്നു. അപ്പോളും നിങ്ങൾ പറഞ്ഞ ഒരു വാക്ക് ഹൃദയത്തിൽ പതിയുന്നു,

‘നമ്മളൊക്കെ മനുഷ്യരല്ലേ ഷാ, നമ്മളൊക്കെ ജയിച്ചവരാണ്. ജയിക്കാനുള്ളവരാണ്.’

ഹൃദയമറിഞ്ഞു ഒരിക്കൽ കൂടി സഖാവേ എന്നു നീട്ടി വിളിച്ചിട്ട് നിവർന്നു നിന്നൊരു സല്യൂട്ട്

ലാൽ സലാം സഖാവേ

Bineesh Kodiyeri in rescue camps

More in Malayalam Breaking News

Trending

Recent

To Top