Connect with us

ബിനീഷ് – അനിൽ വിഷയത്തിൽ ജനങ്ങൾ മണ്ടന്മാരായോ ? ബിനീഷിനു അടുത്ത സിനിമയിൽ വേഷമെന്ന് അനിൽ ! ജനങ്ങൾ തീരുമാനിക്കട്ടെ എന്ന് ബിനീഷ് !

Malayalam Breaking News

ബിനീഷ് – അനിൽ വിഷയത്തിൽ ജനങ്ങൾ മണ്ടന്മാരായോ ? ബിനീഷിനു അടുത്ത സിനിമയിൽ വേഷമെന്ന് അനിൽ ! ജനങ്ങൾ തീരുമാനിക്കട്ടെ എന്ന് ബിനീഷ് !

ബിനീഷ് – അനിൽ വിഷയത്തിൽ ജനങ്ങൾ മണ്ടന്മാരായോ ? ബിനീഷിനു അടുത്ത സിനിമയിൽ വേഷമെന്ന് അനിൽ ! ജനങ്ങൾ തീരുമാനിക്കട്ടെ എന്ന് ബിനീഷ് !

കേരളപിറവി ദിനത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത് ബിനീഷ് ബാസ്റ്റിൻ – അനിൽ രാധാകൃഷ്ണൻ മേനോൻ പ്രശ്നമാണ് . അനിൽ ബിനീഷിനെ അപമാനിച്ചു എന്ന് പറഞ്ഞു തുടങ്ങിയ പ്രശനം ഇപ്പോൾ എത്തിയിരിക്കുന്നത് അനിലിന്റെ സിനിമയിൽ ബിനീഷ് അഭിനയിക്കാനോ എന്ന് ആശയക്കുഴപ്പത്തിൽ നില്കുന്നിടത്താണ് . സംഭവത്തിൽ മാപ്പു പറഞ്ഞു അനിൽ വന്നത് ഇങ്ങനെയാണ് !

ബിനീഷ് വന്നപ്പോള്‍ ഞാന്‍ തന്നെയാണ് എല്ലാവരോടും കയ്യടിക്കാന്‍ പറഞ്ഞത്. ബിനീഷിന്റെ സാമിപ്യം എനിക്ക് പ്രശ്‌നമാണെന്ന് ഞാന്‍ പറഞ്ഞില്ല. ബിനീഷ് വേദിയില്‍ വന്നപ്പോള്‍ കസേരയില്‍ ഇരിക്കാനും പറഞ്ഞു. അദ്ദേഹം കേട്ടില്ല, ഞാന്‍ പറഞ്ഞത് ഒന്നും കേട്ടില്ല. എന്റെ പേരിനൊപ്പം മേനോന്‍ എന്നുണ്ട് എന്ന് കരുതി എന്നെ സവര്‍ണനായി മുദ്രകുത്തരുത്. ഞാന്‍ അങ്ങനെ അത്തരത്തില്‍ ചിന്തിക്കുന്ന ഒരാളല്ല. ബീനിഷിനെ എനിക്ക് ഇഷ്ടമാണ്. എന്റെ അടുത്ത സിനിമയില്‍ അദ്ദേഹത്തിന് ഒരു ചെറിയ വേഷം ഞാന്‍ എഴുതി വച്ചിട്ടുണ്ട്. ഞാന്‍ കാരണം ബിനീഷിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ മാപ്പ് ചോദിക്കുന്നു.

ഇതിനു പിന്നാലെ ലൈവുമായി ബിനീഷും എത്തി .

ടീമേ… എല്ലാവര്‍ക്കും നമസ്‌കാരം, എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. ഞാന്‍ അഭിമുഖീകരിച്ച പ്രശ്‌നം നിങ്ങള്‍ എല്ലാവരും കണ്ടതാണ്. എന്റെ ജീവിതത്തില്‍ ഏറ്റവും അപമാനിതനായ ദിവസമായിരുന്നു ഇന്നലെ. അനില്‍ രാധാകൃഷ്ണ മേനോനെ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാളാണ്. കൂട്ടുകാരോടു പോലും നല്ലത് മാത്രമാണ് അദ്ദേഹത്തെ കുറിച്ച് പറയാറുള്ളൂ. എവിടെവെച്ചു കണ്ടാലും ചിരിക്കുന്ന വന്ന് കെട്ടിപ്പിടിക്കുന്ന ആളാണ് അദ്ദേഹം. ഇപ്പോള്‍ അദ്ദേഹവുമായൊരു വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഇത് മൂന്നാല് മാസത്തിനു മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ആണ്.

പക്ഷേ എന്തുകൊണ്ടാണ് അദ്ദേഹം ഇന്നലെ എന്നോട് അങ്ങനെ പെരുമാറിയത്. ഞാന്‍ സത്യങ്ങള്‍ മാത്രമാണ് പറയുന്നത്. പാലക്കാട് സംഭവിച്ച കാര്യത്തെ കുറിച്ചാണ് പറയുന്നത്. ഞാനൊരിക്കലും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാന്‍ പറയുന്നതല്ല. ഞാന്‍ സത്യസന്ധതയുള്ള ആളാണ്. ഇന്നലെ ഉറങ്ങിയിട്ടില്ല. എന്റെ കണ്ണുകള്‍ നോക്കൂ. ഞാന്‍ അനിലേട്ടന്റെ പടത്തില്‍ ചാടിക്കയറി അഭിനയിക്കില്ല. ജനങ്ങള്‍ തീരുമാനിക്കട്ടെ. അവര്‍ക്കും കൂടി ഇഷ്ടപ്പെടുന്ന തീരുമാനമേ ഞാന്‍ എടുക്കൂ. ഒരുകാര്യത്തിലും അനിലേട്ടനെ ദ്രോഹിക്കാന്‍ പോകുന്നില്ല. ഇതുവരെ ദ്രോഹിച്ചിട്ടുമില്ല. എന്തുകൊണ്ടാണ് സാധാരണക്കാരനായ ഒരാളുടെ കൂടെ വേദി പങ്കിടില്ലെന്നു പറഞ്ഞത്, അത് അറിയണം.

ഇപ്പോള്‍ ഞാനും അനിലേട്ടനും ചിരിച്ച് സംസാരിക്കുന്ന വീഡിയോ വന്ന സാഹചര്യത്തിലാണ് ഈ ലൈവ്. അത് പഴയ വീഡിയോ ആണ്. ഒരു നല്ല മനുഷ്യനെന്ന് ഞാന്‍ തന്നെ പറഞ്ഞ ആ മനുഷ്യന്‍ എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്തത്. അനിലേട്ടന്‍ ഇങ്ങനെ പറയുമെന്ന് ഒരിക്കലും വിചാരിച്ചില്ല. അത്രയ്ക്ക് സങ്കടമുണ്ട്.

പത്താം ക്ലാസ്സ് തോറ്റ ഒരാളാണ്. കൂലിപ്പണിക്കാരുടെ ഇടയില്‍ നിന്നാണ് സിനിമയില്‍ വന്നത്. എന്നെ ഇഷ്ടപ്പെട്ടിട്ടാണ് ആളുകള്‍ ഓരോ പരിപാടിക്ക് വിളിക്കുന്നത്. ഞാനൊരിക്കലും വലിയ നടനൊന്നുമല്ല. ജീവിക്കാന്‍ വേണ്ടി പണിയെടുക്കുന്ന ഒരാളാണ്. അതുകൊണ്ടാണ് ഇന്നലത്തെ സംഭവം ഒരുപാട് വിഷമമുണ്ടാക്കിയത്. എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി.

ഇപ്പോൾ ജനങ്ങളാണ് ആശയക്കുഴപ്പത്തിൽ ആയിരിക്കുന്നത് . ഇവരുടെഒത്തുകളിയാണോ എന്നൊക്കെയാണ് ആളുകൾ സംശയിക്കുന്നത് . എന്തായാലും ഇന്നലെ കിട്ടിയ പിന്തുണ ഇന്ന് ബിനീഷിനു അത്ര ശക്തമായ ലഭിക്കുന്നല്ല എന്ന് തന്നെ പറയാം ..

bineesh bastin – anil radhakrishnan menon controversy

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top