Malayalam Breaking News
ഖാലിദ് റഹ്മാന്‍റെ വെടി ‘ ഉണ്ട ‘ യില്‍ മമ്മൂട്ടിയോടൊപ്പം മലയാളിയുടെ പുതിയ ജനപ്രിയ നായകനും!!
ഖാലിദ് റഹ്മാന്‍റെ വെടി ‘ ഉണ്ട ‘ യില്‍ മമ്മൂട്ടിയോടൊപ്പം മലയാളിയുടെ പുതിയ ജനപ്രിയ നായകനും!!
By
ഖാലിദ് റഹ്മാന്‍റെ വെടി ‘ ഉണ്ട ‘ യില്‍ മമ്മൂട്ടിയോടൊപ്പം മലയാളിയുടെ പുതിയ ജനപ്രിയ നായകനും!!
മമ്മൂട്ടി അവസാനമായി പോലീസ് റോളിലെത്തിയ ‘അബ്രഹാമിന്‍റെ സന്തികള്‍ ‘ ബോക്സോഫീസിനെ പ്രകമ്പനം കൊള്ളികുമ്പോള്‍ മമ്മൂട്ടിയുടെ മറ്റൊരു പോലീസ് റോള്‍ കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ട് .മമ്മൂട്ടിയ്ക്ക് വീണ്ടും കാക്കികുപ്പായം തയ്പ്പിച്ചിരിക്കുന്നത് യുവ സംവിധായകന്‍ ഖാലിദ് റഹ്മാനാണ്.
ഏറെ പ്രത്യേകതളുള്ള ടൈറ്റിലുമായി വരുന്ന ‘ഉണ്ട ‘ എന്ന് നാമകരണം ചെയ്ത മമ്മൂട്ടി ഖാലിദ് റഹ്മാന്‍ ചിത്രം ഗോതമ്പ് ഉണ്ടയുടെയോ അവിലോസ് ഉണ്ടയുടെയോ കഥയല്ല പറയുന്നത് .നല്ല അസ്സല് തീ പറക്കുന്ന വെടിയുണ്ടകളുടെ കഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തിലുട നീളം കാക്കി യൂണിഫോമിലായിരിക്കും മമ്മൂട്ടി പ്രത്യക്ഷപ്പെടുക. മമ്മൂട്ടിയോടൊപ്പം ബിജുമേനോനും ഉണ്ടയില്‍ കൈകോര്‍ക്കും എന്നാണ് റിപ്പോര്‍ട്ട്.തിരക്കഥയുടെ അവസാന മിനുക്കുപണികള്‍ പുരോഗമിക്കുന്ന ഉണ്ടയുടെ ചിത്രീകരണം സെപ്റ്റംബര്‍ മാസത്തില്‍ ആരംഭിക്കും .
written by AshiqShiju
biju menon in mammoottys vedi unda movie