Connect with us

ബിഗ് ബോസ് മത്സരാർത്ഥികളുടെ ഒരു ദിവസത്തെ വരുമാനം ഇങ്ങനെ! പുലികുട്ടികളുടെ വരുമാനത്തേക്കാൾ നാലിരട്ടി വാങ്ങി മോഹൻലാൽ..

News

ബിഗ് ബോസ് മത്സരാർത്ഥികളുടെ ഒരു ദിവസത്തെ വരുമാനം ഇങ്ങനെ! പുലികുട്ടികളുടെ വരുമാനത്തേക്കാൾ നാലിരട്ടി വാങ്ങി മോഹൻലാൽ..

ബിഗ് ബോസ് മത്സരാർത്ഥികളുടെ ഒരു ദിവസത്തെ വരുമാനം ഇങ്ങനെ! പുലികുട്ടികളുടെ വരുമാനത്തേക്കാൾ നാലിരട്ടി വാങ്ങി മോഹൻലാൽ..

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് രണ്ടാം ഭാഗം ആഴ്ച്ചകൾ പിന്നിട്ടിരിയ്ക്കുകയാണ്. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ടായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 2 തുടങ്ങിയത്. ആദ്യ സീസണിനെ അപേക്ഷിച്ച് രണ്ടാം സീസണ്‍ അത്ര പോര എന്ന പരാതി വ്യാപകമായിരുന്നു. പരാതിക്ക് പരിഹാരമെന്നോണം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് വീട്ടിലേക്ക് ഇപ്പോൾ രണ്ട് പെൺപുലികൾ എത്തിയിരിക്കുകയാണ് .

ഇപ്പോൾ ഇതാ മത്സരാർത്ഥികളുടെ ഒരു ദിവസത്തെ വരുമാനം എത്രയാണെന്ന വാർത്തകളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ബിഗ് ബോസ്സിൽ നൂറ് ദിവസം പിടിച്ച നിൽക്കണമെന്നാണ് ഓരോ മത്സരാര്ഥിയുടെയും ആഗ്രഹം.
ഓരോ താരങ്ങളുടെയും പ്രശസ്തിയുടെയും കഴിവുകളുടെയും മാനദണ്ഡത്തിൽ ആയിരിക്കണം ബിഗ്ബോസ് സാലറി ഓരോരുത്തർക്കും നിശ്ചയിക്കുന്നത്.

ഇവർക്ക് കൊടുക്കുന്നതിന്റെ രണ്ടോ മൂന്നോ നാലോ ഇരട്ടിയാണ് ലാലേട്ടന് ഒരു എപിസോടിന് ബിഗ് ബോസ് നൽകുന്നത് . മറ്റു മത്സരാർത്ഥികൾക്ക് 25000 മുതൽ 50000 രൂപവരെയാണ് ബിഗ് ബോസ് ഓരോരുത്തർക്കും സാലറിയായി കൊടുക്കുന്നത്. അതിനാൽ ഇങ്ങനെ 100 ദിവസം നിൽക്കുന്നതിലൂടെ 25 ലക്ഷം അല്ലെങ്കിൽ 50 ലക്ഷം രൂപ വരെ നേടുന്നവർ ഉണ്ട്. തീർച്ചയായും ഒരുപാടുപേർക്ക് കുറേ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും ഉള്ളതിനാൽ ഏറ്റവും കൂടുതൽ ദിവസം നിൽക്കാനേ എല്ലാവരും ശ്രമിക്കുകയുള്ളൂ.. പക്ഷേ മറ്റു ചിലർ പണത്തിൽ ആവശ്യമില്ലാത്ത ചിലർ ഇതൊരു ഗെയിം ആയി കണ്ട് ആഘോഷിക്കുവാൻ വേണ്ടി ബിഗ്ബോസിൽ നിൽക്കുന്നവരുമുണ്ട്

അതെ സമയം സീസൺ ഒന്നിൽ റേറ്റിങ്ങിൽ ഒന്നാമതായിരുന്ന പരിപാടിയുടെ രണ്ടാം ഭാഗത്തിന് ആരാധകർ അത്ര നല്ല അഭിപ്രായമല്ല നൽകുന്നത്. രാജനി ചാണ്ടിയായിരുന്നു ആദ്യം പുറത്തായത്. അതിന് പിന്നാലെ സോമദാസും ഇന്നലെ നടന്ന എലിമിനേഷനില്‍ പരീക്കുട്ടിയും, സുരേഷും പുറത്താവുകയായിരുന്നു ബിഗ് ബോസ് വീട്ടിലേക്ക് എത്തിയതാകട്ടെ ജസ്ല മാടശ്ശേരിയുടെയും ദയ അശ്വതിയുമാണ്

ഫേസ് ബുക്ക് ലൈവുകളില്‍ വിമര്‍ശനങ്ങളുമായി നിറഞ്ഞ് നിക്കുന്ന ആളാണ് ദയ അശ്വതി.ഫേസ്ബുക് ലൈവുകളില്‍ വന്ന് ഒച്ച ഇടുന്ന ആളാണെന്ന് ബിഗ് ബോസ്സിലെ ഇപ്പോഴത്തെ അംഗങ്ങള്‍ പറയുന്നുണ്ട്. രണ്ടാമതായി എത്തിയത് ജസ്ല മടശ്ശേരി ആണ്. ആക്ടിവിസ്റ്റ്, പ്രഭാഷക, യുക്തിവാദി, ശാസ്ത്രബോധമുള്ള, രാഷ്ട്രീയ അഭിപ്രായമുള്ള നിലപാടുള്ള സ്ത്രീയാണെന്നാണ് ജെസ്‌ലയെ പറ്റി സോഷ്യല്‍ മീഡിയ പറയുന്നത്. ജസ്ലക്കെതിരെയും നിരവധി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ദയ അച്ചുവും ജസ്ലയും ഫേസ്‌ബുക്കില്‍ എതിരാളികളാണ്. പരസ്യമായി ഫിറോസ് കുന്നംപറമ്ബില്‍ വിഷയത്തില്‍ ഇരുവരും ഏറ്റുമുട്ടിയിരുന്നു. ഇതോടെ ബിഗ്‌ബോസ് പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. ജസ്ല എത്തിയപ്പോള്‍ തന്നെ ബിഗ്‌ബോസില്‍ രാജിത്തുമായി ഒരു വാക്കേറ്റം ഉണ്ടായെങ്കിലും രജിത് അത് ഒഴിവാക്കിയിട്ടുണ്ട് . ജസ്ലക്ക് പിന്തുണയുമായി ജോമോള്‍ ജോസഫ്‌ഉം ഭര്‍ത്താവും രംഗത്തെത്തി. ഇതാദ്യമായിരിക്കും ബിഗ് ബോസ്സില്‍ രണ്ട് പേരെ ഒരുമിച്ച്‌ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി കേറ്റുന്നത്.

bigg boss malayalam

More in News

Trending

Recent

To Top