Connect with us

പേർളിക്കുള്ള പ്രേക്ഷകപിന്തുണ തകർക്കാൻ ഗൂഢനീക്കം !! മോഹൻലാലും പേർളിക്ക് എതിരോ ?! ബിഗ്‌ബോസിൽ പോര് മുറുകുന്നു….

Malayalam Breaking News

ബിഗ് ബോസിന്റെ മലയാളം വേർഷനിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ള താരം ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഇപ്പോൾ ഉള്ളൂ- പേർളി മാണി. ഈ ജനപിന്തുണ മനപ്പൂർവ്വം തകർക്കാൻ അണിയറയിൽ ഗൂഢനീക്കങ്ങൾ നടക്കുന്നുണ്ടോ ?! ഉണ്ടെന്നാണ് പേർളി ആരാധകർ പറയുന്നത്.

കഴിഞ്ഞ ദിവസം അവതാരകനായ മോഹൻലാൽ ബിഗ് ബോസിൽ എത്തിയപ്പോൾ ബഷീറുമായുള്ള ഉടക്കിനെ കുറിച്ച് പേർളിയോട് ചോദിച്ചിരുന്നു. ഹിമയെ മാത്രം കിച്ചണിൽ കയറ്റാതെ മനപ്പൂർവം സംരക്ഷിക്കുന്നതായി തോന്നിയത് കൊണ്ടാണ് ബഷീറിനോട് ചോദിച്ചതെന്നും, എന്നാൽ മീറ്റിംഗ് വിളിച്ച മറ്റു പല വിഷയങ്ങളും അതിലേക്ക് എടുത്തിടുകയും തന്നെ വ്യക്തിപരമായി അപമാനിക്കുകയും ചെയ്തത് ബഷീർ ആണെന്നും പേർളി മറുപടിയായി പറയുകയും ചെയ്തു.

ബഷീർ ഇതിനെ എതിർക്കുകയാണ് ചെയ്തത്. പേർളി മനപ്പൂർവം ഉണ്ടാക്കിയ പ്രശ്നങ്ങളാണ് ഇതെന്നും, തന്റെ കുടുംബത്തെ അപമാനിക്കാൻ പേർളി ശ്രമിച്ചുവെന്നും ബഷീറും മറുപടി നൽകി. പേർളിയെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു മോഹൻലാലിന്റെയും പ്രസ്‌താവന. ഈ ഒരു പ്രശ്നത്തെ കുടുംബത്തെ അപമാനിക്കുന്ന രീതിയിലേക്ക് കൊണ്ടുപോയത് ബഷീർ ആണെന്നാണ് പ്രേക്ഷകർ പറയുന്നത് എന്നായിരുന്നു മോഹൻലാലിൻറെ മറുപടി.

എന്നാൽ ഈ പ്രശ്‌നത്തിൽ സോഷ്യൽ മീഡിയയിലെ പേർളി ആരാധകർ പ്രതികരണവുമായി എത്തിയിട്ടുണ്ട്. പേർളിയുടെ ജനപ്രീതി നഷ്ടപ്പെടുത്താനും, പേർളിയെ പുറത്താക്കാനും ബിഗ് ബോസ് അണിയറപ്രവർത്തകർ ശ്രമിക്കുന്നുവെന്നാണ് അവർ ആരോപിക്കുന്നത്. പേർളിയെ കുറ്റപ്പെടുത്താനാണ് മോഹൻലാൽ ശ്രമിച്ചതെന്നും ഇവർ പറയുന്നു. മോഹൻലാലിന്റെ ഒഴുക്കൻ മട്ടിലുള്ള പ്രതികരണം തന്നെയാണ് ഇതിന് തെളിവായി പേർളി ആരാധകർ ഉയർത്തി കാണിക്കുന്നത്.

മറ്റുള്ള മത്സരാർത്ഥികൾ ഏതു തെറ്റ് ചെയ്‌താലും അതിനെ സംരക്ഷിക്കുകയും, എന്നാൽ പേർളിക്കെതിരെ സംഘടിതമായി പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നതെന്നാണ് പേർളി ആരാധകരുടെ പക്ഷം.

Bigg Boss contestants against Pearle Maaney

More in Malayalam Breaking News

Trending

Recent

To Top