Connect with us

ബിഗ്‌ബോസിൽ ആദ്യ വഴക്കിന് തുടക്കം കുറിച്ച് ദേവുവും എയ്ഞ്ചലിനയും

TV Shows

ബിഗ്‌ബോസിൽ ആദ്യ വഴക്കിന് തുടക്കം കുറിച്ച് ദേവുവും എയ്ഞ്ചലിനയും

ബിഗ്‌ബോസിൽ ആദ്യ വഴക്കിന് തുടക്കം കുറിച്ച് ദേവുവും എയ്ഞ്ചലിനയും

ഏറെ നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസൺ 5 ആരഭിച്ചിരിക്കുകയാണ് . 18 മത്സരാർത്ഥികളാണ് ഇത്തവണ ഷോയിലുള്ളത്. കഴിഞ്ഞ നാല് സീസണുകളും കണ്ടും പഠിച്ചും, വീടിനകത്ത് എങ്ങെ നില്‍ക്കണമെന്ന പ്ലാനോട് കൂടിയാണ് പലരും വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണ ഉള്ളവരാണ് ഈ സീസണിലെ ഭൂരിഭാഗം മത്സരാര്‍ഥികളും. അതുകൊണ്ട് വീടിനകത്തുള്ളതിനെക്കാളും പുറത്ത് മത്സരം നടന്നേക്കുമെന്നാണ് വിവരം.

തുടക്കത്തില്‍ തന്നെ ക്യാമറ സ്‌പേസ് സ്വന്തമാക്കാന്‍ പലരും ശ്രമിക്കുമെന്ന കാര്യം വ്യക്തമാണ്. എന്നാല്‍ അതിന് തല്ല് കൂടി കൊണ്ടാണ് വൈബര്‍ ഗുഡ് ദേവു എന്ന ശ്രീദേവി എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ സ്റ്റാറായ ദേവുവും നടി എയ്ഞ്ചലിന മരിയയും തമ്മില്‍ ഈ സീസണിലെ ആദ്യ വഴക്കിന് തുടക്കം കുറിച്ചിരിക്കുകയാണ്.

വീടിനകത്ത് പ്രവേശിച്ച് രണ്ടാം ദിവസത്തെ ആദ്യ പ്രൊമോയിലാണ് നടിമാര്‍ തമ്മില്‍ വഴക്ക് കൂടുന്നത് കാണിച്ചിരിക്കുന്നത്. സാധാരണ നിലയില്‍ ബിഗ് ബോസിലേക്ക് വരുന്നവര്‍ ആദ്യത്തെ കുറച്ച് ദിവസം വളരെ ശാന്തരായിരിക്കും. പിന്നീടുള്ള ദിവസങ്ങളിലാവും ഗെയിം പ്ലാനിങ്ങുകള്‍ പുറത്തെടുക്കുക. എന്നാല്‍ തുടക്കം തന്നെ അടിയും വഴക്കുമായതോടെ പലതരം ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലും നടന്ന് കൊണ്ടിരിക്കുന്നത്.

രണ്ടാം ദിവസത്തെ ടാസ്‌കിനെ പറ്റി വായിക്കുമ്പോഴോ മറ്റോ ആണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാവുന്നത്. ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത് നിങ്ങളുടെ കഥ കേള്‍ക്കാനല്ലെന്ന് പറഞ്ഞ് വിഷ്ണുവാണ് തുടക്കം കുറിക്കുന്നത്. ഞാനെപ്പോള്‍ സംസാരിക്കണമെന്ന് തീരുമാനിക്കുന്നത് നിങ്ങളല്ലെന്ന് ദേവുവും പറയുന്നു. എന്നാല്‍ നീ പറഞ്ഞോ എന്ന എയ്ഞ്ചലിന്‍ പറയുമ്പോള്‍ എനിക്ക് സംസാരിക്കാന്‍ നിന്റെ അനുവാദം വേണ്ടെന്നായി ദേവു. ശേഷം ഇരുവരും തമ്മില്‍ വാക്കേറ്റത്തിലേക്ക് കടക്കുകയാണ്.

എനിക്ക് സംസാരിക്കാന്‍ തോന്നുമ്പോഴല്ലേ ഞാന്‍ സംസാരിക്കുക, എന്ന് പറഞ്ഞ് ദേവു ദേഷ്യപ്പെടുമ്പോള്‍ മിണ്ടാതിരിക്കാനാണ് എയ്ഞ്ചലിന്‍ പറയുന്നത്. ഇതോടെ നീ ആരെടീ എന്നോട് മിണ്ടരുതെന്ന് പറയാനെന്ന് ചോദിച്ച് ദേവു ചാടി വീഴുകയാണ്. സഹമത്സരാര്‍ഥികളെല്ലാവരും ചേര്‍ന്ന് രണ്ടാളെയും പിന്നിലേക്ക് വലിക്കുന്നതൊക്കെ കാണാം. എന്നാല്‍ ഇത് വന്‍ കോമഡിയായിട്ടുണ്ടെന്നാണ് പ്രൊമോ വൈറലായതിന് പിന്നാലെ പ്രേക്ഷകരും പറയുന്നത്.

ഞാനൊരു ഷോര്‍ട്ട് ടെംപഡ് ആണെന്ന് പറഞ്ഞ് കൊണ്ടാണ് വൈബര്‍ ഗുഡ് ദേവു ബിഗ് ബോസ് ഹൗസിലേക്ക് കയറിയത് തന്നെ. എന്ത് കാര്യത്തിനും അന്നേരം തന്നെ പ്രതികരിക്കുന്ന സ്വഭാവമാണ് എയ്ഞ്ചലിനും. വൈറലാകാന്‍ എന്തിനും തയ്യാറാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുള്ള താരങ്ങള്‍ ബിഗ് ബോസിലൂടെ തരംഗമാവുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നാണ് ആരാധകരും പറയുന്നത്.

തുടങ്ങുമ്പോഴേക്കും അടി കാണാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷം ഇനി കുറച്ച് ലവ് ആകുന്നതില്‍ തെറ്റില്ല, ഈ സീസണില്‍ എങ്കിലും അടിയുണ്ടക്കുന്നവരെ സപ്പോര്‍ട്ട് ചെയ്യാതെ നന്നായി കളിക്കുന്നവരെ സപ്പോര്‍ട്ട് ചെയ്താല്‍ സൂപ്പറാകും. ഇല്ലെങ്കില്‍ കഴിഞ്ഞ സീസണിലേത് പോലെ കപ്പ് ആരെങ്കിലും കൊണ്ട് പോവും. ക്യാമറ സ്‌പേസിന് വേണ്ടി വെറുതെ അടി ഉണ്ടാക്കിയാല്‍ അത് നമ്മള്‍ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് മനസിലാവുമെന്ന് അവര്‍ മനസിലാക്കിയാല്‍ മതിയായിരുന്നു.

ബിഗ് ബോസിനകത്ത് ആക്ടീവ് കളിക്കാരാണ് വേണ്ടത്. കൂടെ ഉള്ളവരെയും ആക്ടീവ് ആക്കുന്ന ആളുകള്‍. ആദ്യ ദിവസം തന്നെ ബിഗ് ബോസ് വീടിനെ ഉണര്‍ത്തിയ ദേവു. ഞങ്ങളൊന്നും അറിഞ്ഞില്ലേ എന്ന് പറയുന്നവര്‍ ഇവിടെ വരുന്നത് എന്തിനാണ്? എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്ന് വരുന്നത്. എന്തായാലും ഇത്തവണത്തെ ബിഗ് ബോസ് തുടക്കം മുതല്‍ തന്നെ ഗംഭീരമായേക്കുമെന്ന സൂചന ആദ്യം തന്നെ ലഭിച്ചതിനാല്‍ പ്രേക്ഷകരും ആവേശത്തിലായിരിക്കുകയാണ്.

വഴക്കിന് തുടക്കം കുറിച്ച് കൊണ്ട് ബിഗ്ഗ് ബോസ് സീസണ്‍ 5 ന് തീ പാറുന്ന തുടക്കമിട്ടിരിയ്ക്കുകയാണ് രണ്ട് പേരും. പതിനെട്ട് മത്സരാര്‍ത്ഥികളുമായി എന്നാണ് ഷോ ആരംഭിച്ചത്. ഇനി നൂറ് ദിവസം എന്തൊക്കെ കാണണം എന്ന ആശങ്കയിലാണ് പ്രേക്ഷകര്‍

More in TV Shows

Trending