ഇനി അങ്കത്തിന്റെ നൂറ് നാളുകള്‍ ബിഗ് ബോസ് സീസണ്‍ 5 ല്‍ മത്സരിക്കാനെത്തിയവർ ഇവരൊക്കെ
ബിഗ് ബോസ് മലയാളം സീസണ്‍ 5ന് തിരശ്ശീല ഉയർന്നിരിക്കുന്നു. ആരൊക്കെയായിരിക്കും ബിഗ് ബോസ് സീസണ്‍ 5ലേക്ക് മത്സരിക്കാനെത്തുക എന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്. അഞ്ചാം സീസണിന്റെ അങ്കത്തട്ടിലേക്ക് എത്തിയവരെക്കുറിച്ച് വായിക്കാം തുടർന്ന്.
സംരംഭകയാണ് ശോഭ വിശ്വനാഥ്. തനിക്കെതിരെ കള്ളകേസ് കൊടുത്തയാളെ പിടി കൂടി നിയമത്തിന് മുന്നില്‍ ഹാജരാക്കിയാണ് ശോഭ വിശ്വനാഥ് വാര്‍ത്തകളില്‍ നിറയുന്നത്. ബിഗ് ബോസ് വീട്ടില്‍ ഓളം തീര്‍ക്കാന്‍ ശോഭയ്ക്ക് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ദാമ്പത്യ ജീവിതത്തിലും ശോഭയ്ക്ക് ധാരാളം വെല്ലുവിളികളെ അതിജീവിക്കേണ്ടി വന്നിരുന്നു.
വുഷു താരമാണ് അനിയന്‍ മിഥുന്‍. വുഷുവില്‍ രാജ്യാന്തര നേട്ടങ്ങളും റെക്കോര്‍ഡുകളുമെല്ലാം അനിയന്‍ മിഥുന്‍ സ്വന്തമാക്കിയിട്ടുണ്ട്. സിനിമ താരങ്ങളില്‍ ഒരുപാട് പേര്‍ അനിയന്‍ മിഥുന്റെ ശിഷ്യരായിട്ടുണ്ട്. ടാസ്‌കുകളില്‍ അനിയന്‍ മിഥുന്‍ തിളങ്ങുമെന്നാണ് കരുതപ്പെടുന്നത്.
മലയാള സിനിമയിലും സീരിയില്‍ രംഗത്തുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് ശ്രുതി ലക്ഷ്മി. ശ്രുതിയുടെ സഹോദരി ശ്രുതിലയയും അഭിനേത്രിയാണ്. പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ശ്രുതി ലക്ഷ്മി. ഇപ്പോള്‍ താരം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ബിഗ് ബോസ് ശ്രുതിയ്ക്ക് തിരിച്ചു വരാനുള്ള അവസരമായിരിക്കും.
സംവിധായകനായ അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്. ഈയ്യടുത്ത് മുന്‍ ബിഗ് ബോസ് താരം റോബിനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിലും യൂട്യൂബര്‍ അശ്വന്ത് കോക്കുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിലുമെല്ലാം അഖില്‍ മാരാര്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ചാനല്‍ ചര്‍ച്ചകൡും അഖില്‍ മാരാര്‍ സാന്നിധ്യമായിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് വൈബര്‍ ഗുഡ് ദേവു. തന്റെ നിലപാടുകളും അഭിപ്രായങ്ങളും മോട്ടിവേഷന്‍ നല്‍കുന്ന വീഡിയോകളുമൊക്കെയാണ് ദേവുവിനെ താരമാക്കുന്നത്. സോഷ്യല്‍ മീഡിയ താരമായത് കൊണ്ടു തന്നെ വിവാദങ്ങളും ദേവുവിനെ തേടിയെത്തിയിട്ടുണ്ട്. ബിഗ് ബോസ് വീട്ടിലെ ശക്തമായ സാന്നിധ്യമായിരിക്കും ദേവു എന്നാണ് കരുതപ്പെടുന്നത്.
ടെലിവിഷന്‍ രംഗത്തെ നിറ സാന്നിധ്യമാണ് മനീഷ കെഎസ്. കോമഡിയും വില്ലത്തരവുമൊക്കെ അടിപൊളിയായി ചെയ്യുന്ന നടിയാണ് മനീഷ. തട്ടീം മുട്ടീം പോലുളള പരമ്പരകളിലൂടെയാണ് മനീഷ താരമാകുന്നത്.
സോഷ്യല്‍ മീഡിയയിലെ താരമാണ് ജുനൈസ് വിപി. തന്റെ കോമഡി റീലുകളിലൂടെയാണ് ജുനൈസ് താരമാകുന്നത്. താത്തയായി എത്തിയാണ് ജുനൈസ് കോമഡിയില്‍ കയ്യടി നേടുന്നത്. ബിഗ് ബോസ് വീട്ടിലെ യൂത്തന്മാരുടെ പ്രതിനിധിയാണ് ജുനൈസ്.
തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെയാണ് സാഗര്‍ സൂര്യ താരമാകുന്നത്. പിന്നീട് കുരുതി എന്ന ചിത്രത്തിലൂടെയും കയ്യടി നേടി. തന്റെ അമ്മയോടുള്ള സാഗര്‍ സൂര്യയുടെ ആത്മബന്ധമൊക്കെ ആരാധകര്‍ക്ക് അടുത്തറിയുന്നതാണ്.
മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ ഈ വര്‍ഷവും എല്‍ജിബിടിക്യു കമ്യൂണിറ്റിയില്‍ നിന്നുമുള്ള പ്രതിനിധികള്‍ ബിഗ് ബോസ് വീട്ടിലെത്തുന്നുണ്ട്. ട്രാന്‍സ് വുമണായ നദീറ മെഹ്‌റിന്‍ ആണ് എല്‍ജിബിടിക്യു സമൂഹത്തിന്റെ പ്രതിനിധിയായി ബിഗ് ബോസിലെത്തുന്നത്. നദീറയുടെ നിലപാടുകള്‍ ബിഗ് ബോസ് വീട്ടില്‍ ഉയര്‍ന്നു കേള്‍ക്കുമെന്നാണ് കരുതപ്പെടുന്നത്.
എം അടിക്കും എന്ന ഡയലോഗിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായ നടിയാണ് ഏയ്ഞ്ചലിന്‍ മറിയ. ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയത്തിലൂടെയാണ് സിനിമയിലെത്തുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസിന് പിന്നാലെ എംഡിഎംഎയുടെ ഉപയോഗത്തെക്കുറിച്ച് ഏയ്ഞ്ചലിന്‍ പറഞ്ഞ വാക്കുകള്‍ വിവാദമായി മാറിയിരുന്നു. എന്നാല്‍ താന്‍ മയക്കുമരുന്ന് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പ്രശസ്തിയ്ക്ക് വേണ്ടിയാണ് അങ്ങനെ പറഞ്ഞതെന്നുമാണ് താരം പറഞ്ഞത്.
സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ഐശ്വര്യ സുരേഷ്. തിങ്കളാഴ്ച നിശ്ചയത്തിലെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെയാണ് ലച്ചു ഗ്രാം എന്ന പേരില്‍ അറിയപ്പെടുന്ന ഐശ്വര്യ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നത്.
ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റെനീഷ റഹ്‌മാന്‍ താരമാകുന്നത്. നായികയായും സഹനടിയായുമെല്ലാം റനീഷ കയ്യടി നേടിയിട്ടുണ്ട്. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായ റനീഷയ്ക്ക് ആ സ്‌നേഹം ബിഗ് ബോസിലും സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. റെനീഷയാണ് ബിബി വീട്ടിലേക്ക് ആദ്യം കടന്നു വന്നത്.
സിനിമയിലും സീരിയലുകളിലുമെല്ലാം അഭിനയിച്ച് തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ഷിജു. സീ കേരളം ചാനലിലെ ഞാനും നീയും എന്ന വ്യത്യസ്തമായ പരമ്പരയിലാണ് ഷിജു അവസാനമായി അഭിനയിച്ചത്. ആരാധകര്‍ക്ക് പ്രിയപ്പെട്ട നടനാണ് ഷിജു.
നടനും റാപ്പ് ഗായകനുമായ റിനോഷ് ജോർജാണ് ബിഗ് ബോസ് വീട്ടിലേക്ക് വന്ന മറ്റൊരു താരം. നോണ്‍സെന്‍സ് എന്ന സിനിമയിലടേയും അയാം എ മല്ലു എന്ന തന്റെ പാട്ടിലൂടേയുമൊക്കെ പ്രശസ്തനാണ് റിനോഷ്. മോഡലായ സെറീന ആന്‍ ജോണ്‍സണാണ് ബിഗ് ബോസിലെത്തിയ മറ്റൊരു മത്സരാർത്ഥി. ദുബായിക്കാരിയാണ് സെറീന. ഫിറ്റ്നസ് ട്രെയിനറായ വിഷ്ണു ജോഷിയും ബിഗ് ബോസ് 5 ലേക്ക് എത്തിയിട്ടുണ്ട്. എറണാകുളം സ്വദേശിയാണ് വിഷ്ണു. ബിഗ് ബോസ് വീട്ടിലെ ജിമ്മനായിരിക്കും വിഷ്ണു.
ടെലിവിഷന്‍ താരം അഞ്ചൂസ് റോഷനും ബിഗ് ബോസിലുണ്ട്. അളിയാ എന്ന് സോഷ്യല്‍ മീഡിയയും ആരാധകരും വിളിക്കുന്ന അഞ്ചൂസ് റോഷ് നേരത്തെ തന്നെ താരമാണ്. ബിഗ് ബോസിലും കയ്യടി നേടാനാകുമെന്നാണ് കരുതപ്പെടുന്നത്.
കാത്തിരിപ്പുകള്‍ക്ക് വിരാമം
