മലയാള ടെലിവിഷൻ ചരിത്രത്തിൽ നിർണായകമായ വഴിത്തിരിവ് സൃഷ്ടിച്ച പരിപാടി ആയിരുന്നു ബിഗ് ബോസ്. മറ്റു ഭാഷകളിൽ പല സീസണുകൾ കഴിഞ്ഞെങ്കിലും മലയാളത്തിൽ തുടങ്ങാനും രണ്ടാം സീസൺ ആരംഭിക്കുവാനും താമസം വന്നു. എന്തായാലും കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസ് സീസൺ 2 എത്തുകയാണ്. ഏഷ്യാനെറ്റ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപനവും നടത്തി . ഏതൊക്കെ താരങ്ങളാണ് ഷോയിൽ മത്സരാര്ഥികളാക്കി വരേണ്ടതെന്നു നിർദേശിക്കാൻ ചാനൽ പ്രേക്ഷകർക്ക് അവസരവുമൊരുക്കിയിരിക്കുകയാണ് .
ഈ സുവർണാവസരം മുതലാക്കി ജനപ്രിയരായവരെ പരിപാടിയിൽ പങ്കെടുപ്പിക്കാനാണ് ചാനലിന്റെ പ്ലാൻ. എന്നാൽ ആ പ്ലാൻ ആകെപാടെ തകർന്നിരിക്കുകയാണ്. പതിനാറു മത്സരാർത്ഥികളാണ് വേണ്ടത് . പ്രേക്ഷകർ പക്ഷെ ഒറ്റ മത്സരാർത്ഥിയ്ക്ക് വേണ്ടിയാണു വാദിക്കുന്നത്. അഖിൽ സെർ എന്നാണ് കമന്റുകൾ.
പലരും ഈ അഖിൽ സെർ ഏതാണെന്നു അന്വേഷിക്കുകയാണ് . ടിക് റ്റിക്കിലൂടെ വൈറലായ താരമാണ് അഖിൽ . വ്യത്യസ്ത രീതിയിലുള്ള നൃത്ത ചുവടുകളിലൂടെയാണ് അഖിൽ പ്രേക്ഷകർക്ക് പരിചിതനായത്. മത്സാർത്ഥികളെ നിർദേശിക്കാൻ പറഞ്ഞ പോസ്റ്റിനു താഴെ അഖിൽ സെറിനായുള്ള മുറവിളിയാണ്.
അഖില്‍ സെറിനെ സിനിമയില്‍ എടുക്കണം എന്നാവശ്യപ്പെട്ട് നിരവധി ആളുകള്‍ ഒമര്‍ ലുലുവിനെ ബന്ധപ്പെട്ടിരുന്നു. ഒമര്‍ ലുലു തന്റെ പുതിയ ചിത്രമായി ധമാക്കയിലേക്ക് അഖിലിനെ പരിഗണിച്ചു. എന്നാല്‍ ഓഫര്‍ ചെയ്ത വേഷം അഖില്‍ സെര്‍ നിരസിച്ചു. ജോലികാരണമുള്ള തിരക്കുകളാണ് കാരണം. എന്തായാലും അഖിൽ സെർ ബിഗ് ബോസ്സിയിൽ ഉണ്ടാകുമോ എന്ന് കാത്തിരിക്കാം.
കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നടനും മുന്‍ എം.പിയുമായ ഇന്നസെന്റ്. ഇപ്പോഴിതാ ആശുപത്രിയിൽ നിന്നും നടന്റെ ആരോഗ്യ നില...
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു...
നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയ്ക്ക് വീണ്ടും തിരിച്ചടി. പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളിയിരിക്കുന്നു. പ്രതിക്ക്...