ബിഗ്‌ബോസ് സീസൺ 16 ലെ എം സി സ്റ്റാനിന്റെ വിജയം വളരെ അപ്രതീക്ഷിതം!
ബിഗ്‌ബോസ് സീസൺ 16 ലെ എം സി സ്റ്റാനിന്റെ വിജയം വളരെ അപ്രതീക്ഷിതം; എം സി സ്റ്റാൻ തന്റെ പന്ത്രണ്ടാം വയസിലാണ് തന്റെ സംഗീത യാത്ര ആരംഭിച്ചത്!
സൽമാൻ ഖാൻ ആതിഥേയത്വം വഹിച്ച റിയാലിറ്റി ഷോ ബിഗ് ബോസ് 16 ൽ വിജയിയായത് അപ്രതീക്ഷിതമായിരുന്നു. ശിവ് താക്കറെ, അർച്ചന ഗൗതം, പ്രിയങ്ക ചാഹർ ചൗധരി, ഷാലിൻ ഭാനോട്ട് എന്നിവരും വിജയത്തിനായുള്ള ഓട്ടത്തിലായിരുന്നു. മറ്റ് ഫൈനലിസ്റ്റുകളുടെ പിറകെ മറ്റുള്ളവർ പോയപ്പോൾ സ്റ്റാൻ വിജയിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
പൂനെയിൽ നിന്നുള്ള ഒരു സ്ട്രീറ്റ് റാപ്പറാണ് എംസി സ്റ്റാൻ. 12-ാം വയസ്സിൽ ഖവാലികൾ പാടാൻ തുടങ്ങിയതോടെയാണ് അദ്ദേഹത്തിന്റെ സംഗീത യാത്ര ആരംഭിക്കുന്നത്. വാതാ, ഖുജാ മത് എന്നീ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചാരം നേടിയപ്പോൾ അദ്ദേഹം ജനപ്രീയനായി. കൂടാതെ യുവാക്കൾക്ക് ഹരമായി മാറി. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് രണ്ട് ലക്ഷത്തിലധികം വരിക്കാരുണ്ട്. അണ്ടർ ഗ്രൗണ്ട് റാപ് വേൾഡിലെ ബീഫ് കിംഗ് എന്നാണ് എംസി സ്റ്റാൻ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് 6.08 ദശലക്ഷം വരിക്കാരുണ്ട്.
ബിഗ് ബോസ് 16 ൽ പങ്കെടുക്കുന്നതിന് മുമ്പ്, എംസി സ്റ്റാൻ തന്റെ മുൻ കാമുകി ഔസ്മ ഷെയ്ഖുമായി കഴിഞ്ഞ വർഷം വേർപിരിഞ്ഞത് വാർത്തയായിരുന്നു. വേർപിരിഞ്ഞതിന് തൊട്ടുപിന്നാലെ, അദ്ദേഹം അവരുടെ അഡ്രസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു, കൂടാതെ ചില ആരാധകർ അവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഔസ്മ സ്റ്റാനിൻറെ അഡ്രസ്സും പങ്കുവെച്ചു, എം എസ് സ്റ്റാൻ പിന്നീട് തന്റെ മാനേജർ വർധമാൻ മേത്തയെ ആക്രമിക്കാൻ അയച്ചതായി അവർ പറഞ്ഞു. അഡ്രസ് പങ്ക് വെച്ചതിന്റെ പ്രതികാരമായി, സ്റ്റാൻ സാന്താക്രൂസ് പോലീസ് സ്റ്റേഷനിൽ വിളിക്കുകയും വിലാസം പോസ്റ്റ് ചെയ്തതിന് ഔസ്മക്കെതിരെ ഒരു അജ്ഞാത പരാതി നൽകുകയും ചെയ്തു. ഔസ്മ പറയുന്നു ഫെബ്രുവരി 21 ന്, ഞങ്ങളെ വിളിച്ചതിന് ശേഷം ഞാൻ എന്റെ രണ്ട് സുഹൃത്തുക്കളോടൊപ്പം പോലീസ് സ്റ്റേഷനിലേക്ക് പോയി. സുഹൃത്തുക്കളോടൊപ്പം മേത്ത അവിടെ ഉണ്ടായിരുന്നു. ഞങ്ങൾ വീട്ടിലേക്ക് മടങ്ങുമ്പോൾ മേത്തയും സുഹൃത്തുക്കളായ ആകാശും സണ്ണിയും ബൈക്കിൽ ഞങ്ങളെ പിന്തുടർന്നു. അവർ ഓട്ടോ തടഞ്ഞുനിർത്തി ഞങ്ങളെ അസഭ്യം പറയുകയും ചവിട്ടുകയും മർദ്ദിക്കുകയും എന്റെ ഐഫോൺ തട്ടിയെടുക്കുകയും അടിച്ചുതകർക്കുകയും ചെയ്തു.
തന്റെ ബിഗ് ബോസ് യാത്രയ്ക്കിടെ, സാജിദ് ഖാൻ, ശിവ് താക്കറെ, അബ്ദു റോസിക്ക് എന്നിവരുമായി എംസി സ്റ്റാൻ സൗഹൃദം സ്ഥാപിച്ചു. അവരുടെ ‘മണ്ഡലി (സംഘം)’ എല്ലാവരേയും രസിപ്പിച്ചു. വ്യക്തിത്വം കൊണ്ട് അദ്ദേഹം പ്രേക്ഷകരെ ആകർഷിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ബിഗ് ബോസ് 16 പ്രീമിയറിനായി സ്റ്റാൻ വേദിയിൽ എത്തിയപ്പോൾ സൽമാനിൽ പോലും തെരുവ് ശൈലിയിലുള്ള ഭാഷ കൗതുകമുണർത്തിയിരുന്നു. .
