Connect with us

പ്രിയ വാര്യരും ശ്രീ ശാന്തും രഞ്ജിനി ഹരിദാസുമടക്കം ബിഗ് ബോസിൽ ഒന്നിക്കാൻ പോകുന്ന ആ 10 താരങ്ങൾ ഇവരോ??

Malayalam

മോഹൻലാൽ അവതാരകനാകുന്ന ബിഗ് ബോസ്സ് റിയാലിറ്റി ഷോയിൽ ആരൊക്കെയാകും പങ്കെടുക്കുക എന്ന ചിന്തയിലാണ് പ്രേക്ഷകർ ഇപ്പോൾ.

ആരൊക്കെയാകും അറുപത് ക്യാമറകൾ ഘടിപ്പിച്ചിട്ടുള്ള ആ വലിയ വീട്ടിലേക്ക് അതിഥികളായെത്തുക എന്നതിന്‍റെ സൂചനകളൊക്കെ പുറത്തു വന്നു തുടങ്ങിയിട്ടുണ്ട്.

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ നൂറു ദിവസം കഴിയാൻ നിലവിൽ പത്തു പേരാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ.

അവതാരകയെന്ന നിലയിൽ ശ്രദ്ധേയയായ രഞ്ജിനി ഹരിദാസ് ഈ ഷോയിലൂടെ ടിവി പ്രേക്ഷകര്‍ക്കിടയിലേക്ക് ഒരു തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണെന്നാണ് അറിയാനാകുന്നത്.

കൂടാതെ നടനും അവതാരകനുമായ ജിപി എന്നറിയപ്പെടുന്ന ഗോവിന്ദ് പദ്മസൂര്യ, രമേഷ് പിഷാരടി, എങ്ക വീട്ടു മാപ്പിളൈ എന്ന വിവാദ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ മലയാളികളായ സീതാലക്ഷ്മിയും ശ്രിയ സുരേന്ദ്രനും ബിഗ് ബോസ് മലയാളത്തിലുണ്ടാകാനാണ് സാധ്യത.

കൂടാതെ സൂപ്പര്‍ ക്രിക്കറ്റ് താരം ശ്രീശാന്തും സീരിയൽ താരങ്ങളായ അര്‍ച്ചന സുശീലനും ദീപൻ മുരളിയും ബിബി മലയാളത്തിന്‍രെ ഭാഗമായേക്കും.

ഒറ്റ കണ്ണിറുക്കലിലൂടെ ലോകമെമ്പോടും വൈറലായി മാറിയ പ്രിയ പ്രകാശ് വാര്യരും ഷോയിലുണ്ടാകുമെന്നാണ് അറിയാനാകുന്നത്.

പ്രമുഖ മോഡലും നടിയുമായ കനി കുസൃതിയും ബിഗ് ബോസ് വീട്ടിലുണ്ടാകുമെന്നാണ് സ്ഥിതീകരിക്കാത്ത റിപോർട്ടുകൾ.

More in Malayalam

Trending