വിന്നറാകാൻ യോഗ്യത ആ ഒരാൾക്ക്; മുഖമൂടി അഴിഞ്ഞു വീണു; ഇത് ബിഗ് ബോസ്സിന്റെ ഇരട്ടത്താപ്പ്..!
By
ബിഗ് ബോസ് മലയാളം സീസൺ 6 അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഇതിനോടകം തന്നെ 78-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി വെറും 22 ദിവസങ്ങൾ മാത്രമാണ് ഫൈനലിന് ഉള്ളത്. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും പ്രധാനപ്പട്ടതും ശക്തരുമായ മത്സരാർത്ഥികളാണ് ജാസ്മിനും ജിന്റോയും.
തീർത്തും വ്യത്യസ്തമായ മത്സര ശൈലിയാണ് ഇരുവരുടേത്. അതുകൊണ്ട് തന്നെ വീടിനുള്ളില്‍ വെച്ച് ഇരുവരും തമ്മില്‍ പലപ്പോഴും ഏറ്റുമുട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ മുന്നില്‍ വച്ച് പോലും ജിന്റോയും ജാസ്മിനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായി.
ഇപ്പോഴിതാ ജിന്റോയും ജാസ്മിനും വിന്നേഴ്‌സ് ആകാന്‍ അര്‍ഹിക്കുന്നില്ലെന്നും മറിച്ച് മറ്റൊരാള്‍ ആയിരിക്കണം വിന്നര്‍ എന്നും പറയുകയാണ് ഒരു വൈറല്‍. ജാസ്മിനേക്കാളും ജിന്റോയെക്കാളും വിന്നറാകാന്‍ യോഗ്യന്‍ അഭിഷേക് ശ്രീകുമാര്‍ ആണെന്നാണ് കുറിപ്പില്‍ പറയുന്നത്.
കുറുപ്പിന്റെ പൂർണ രൂപം ഇങ്ങനെ:-
എന്ത് കൊണ്ട് അഭിഷേക് വിജയി ആകണം. ഇന്നലെ ടിക്കറ്റ് ടു ഫിനാലെ ഫ്‌ളാഗ് ഓഫ് നടന്ന ടാസ്‌കില്‍ ജാസ്മിന്‍ രണ്ട് കൈ ഉപയോഗിച്ച് എന്ന് പറഞ്ഞ് പോസ്റ്റുകളുടെ കൂമ്പാരം ആയിരുന്നു. ജാസ്മിനെ പോലെ തന്നെ ജിന്റോയും രണ്ട് കൈ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ ജിന്റോയ്ക്ക് എതിരെ ഒറ്റ പോസ്റ്റ് പോലും കണ്ടില്ല. രണ്ട് പേരും ചെയ്തത് ഫൗള്‍ പ്ലെ ആണ്.
പക്ഷേ വിമര്‍ശനം ജാസ്മിന് എതിരെ മാത്രം. ജിന്റോ പുണ്യാളനും. ഇതാണ് ഈ സീസണിന്റെ ഒരു ചുരുക്കം.ജാസ്മിനെ ഞാന്‍ അടക്കമുള്ള ഭൂരിഭാഗം വരുന്ന പ്രേക്ഷകര്‍ വെറുക്കാന്‍ കാരണം ജാസ്മിന്റെ മോശം സംസാര രീതിയും പെരുമാറ്റവും തന്നെയാണ്. ജാസ്മിന്‍ ചെയ്യുന്ന മോശം സംസാരവും പെരുമാറ്റവും അതേ രീതിയില്‍ അല്ലെങ്കില്‍ അതിനേക്കാള്‍ മോശമായ രീതിയില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ആളാണ് ജിന്റോ.
രണ്ട് പേരും ഒരേ ത്രാസ്സില്‍ തൂക്കാന്‍ പറ്റുന്നവര്‍ ആണ്. പക്ഷേ വിമര്‍ശനം ജാസ്മിന് എതിരെ മാത്രമാണ്. ജിന്റോ വിശുദ്ധനും ആകുന്നു. ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ മനസ്സിലാക്കണം. മോശമായ സംസാരവും പെരുമാറ്റവും ജിന്റോയുടെ ഭാഗത്ത് നിന്നും വരുന്നുണ്ട്. ശത്രുവിന്റെ ശത്രു മിത്രം എന്ന ഫോര്‍മുല വെച്ച് ജാസ്മിന്‍ എതിരെ നില്‍ക്കുന്നു എന്നത് കൊണ്ട് മാത്രം ജിന്റോ വിമര്‍ശനം ഏറ്റുവാങ്ങാതെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവന്‍ ആയി മാറുന്നു. ഇരട്ടത്താപ്പ് ആണ് അത്.
ഒട്ടും ക്വാളിറ്റി ഇല്ലാത്ത രണ്ട് മത്സരാര്‍ത്ഥികള്‍ ആണ് ജിന്റോയും ജാസ്മിനും. ഇവര്‍ രണ്ടു പേരും ബിഗ് ബോസ് വിജയി ആകാന്‍ അര്‍ഹരല്ല. ക്വാളിറ്റി ഉള്ള ഒരു മത്സരാര്‍ത്ഥിയെ ആണ് നമ്മള്‍ വിജയിപ്പിക്കേണ്ടത്. അതിന് നിലവില്‍ യോഗ്യനായ ഒരാളേ ബിഗ് ബോസ്സില്‍ ഉള്ളൂ. അത് അഭിഷേക് ആണ്.
ടാസ്‌ക്കുകളില്‍ അഭിഷേകിനെ വെല്ലാന്‍ ആരുമില്ല. മോശമായ സംസാരമോ പ്രവൃത്തിയോ ചേഷ്ഠകളോ അഭിഷേകിന്റെ ഭാഗത്ത് നിന്ന് വന്നിട്ടില്ല. അങ്ങനെ ഒരാളെ ആണ് വിജയി ആക്കേണ്ടത് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.