Connect with us

അയ്യോ ഞാൻ അത് അപ്പോഴത്തെ ഇമോഷനിൽ പറഞ്ഞുപോയതാ ലാലേട്ടാ; മലക്കം മറിഞ്ഞ് ആര്യ

Malayalam

അയ്യോ ഞാൻ അത് അപ്പോഴത്തെ ഇമോഷനിൽ പറഞ്ഞുപോയതാ ലാലേട്ടാ; മലക്കം മറിഞ്ഞ് ആര്യ

അയ്യോ ഞാൻ അത് അപ്പോഴത്തെ ഇമോഷനിൽ പറഞ്ഞുപോയതാ ലാലേട്ടാ; മലക്കം മറിഞ്ഞ് ആര്യ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എപ്പിസോഡായിരുന്നു ഇന്നലത്തേത്. പ്രേക്ഷകരും മത്സരാർഥികളും ഏറെ ആകാംഷയോടെ കാത്തിരുന്ന എപ്പിസോടാനാണ് മോഹൻ ലാൽ എത്തുന്ന ഇത്തവണത്തെ വാരാന്ത്യ എപ്പിസോഡ്. നിരവധി സംഘർഷഭരിതമായ കാര്യങ്ങളായിരുന്നു ബിഗ് ബോസ് കഴിഞ്ഞ എപ്പിസോഡുകളിലായി ബിഗ് ബോസ് ഹൗസിൽ നടന്നത്. അഭിപ്രായ വ്യത്യാസത്തിൽ തുടങ്ങി അവസാനം കയ്യാംങ്കളിയിലേയ്ക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു .

ബിഗ് ബോസ് അതിന്റെ അറുപത് ദിവസങ്ങൾ പിന്നിടുമ്പോൾ മത്സരാർഥികൾ തമ്മിലുള്ള പോര് മുറുകുകയാണ് . മത്സരാർഥികൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ബിഗ് ബോസ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അതെല്ലാം പാളി പോകുകയായിരുന്നു. ഹൗസിലെ ക്യാപ്റ്റൻസി ടാസ്ക്ക് ആണ് വലിയ പ്രശ്നങ്ങൾക്ക് കാരണമായത് . ആര്യയും രജിത്ത് കുമാറുമായിരുന്നു ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിച്ചത്. ടാസ്ക്കിൽ രജിത് വിജയിക്കുകയും ചെയ്തു . രജിത്തും ടീം അംഗങ്ങളും ടാസ്ക്കിന്റെ നിയമംലംഘിച്ചു എന്ന് ആര്യ ആരോപിച്ചിരുന്നു. മാത്രമല്ല വമ്പനൊരു പ്രഖ്യാപനവും കഴിഞ്ഞ ദിവസം ആര്യ നടത്തിയിരുന്നു. ടാസ്ക്കിന്റെ സത്യാവസ്ഥ തെളിയിച്ചില്ലെങ്കിൽ താൻ ബിഗ് ബോസ്സിൽ നിന്നും ക്വിറ്റ് ചെയ്യുമെന്നാണ് ആര്യ പ്രഖ്യാപിച്ചത്. മാത്രമല്ല തുടർന്ന് വരുന്ന ടാസ്ക്കുകളിലൊന്നും സഹകരിക്കില്ല എന്നും ആര്യ കൂട്ടിച്ചേർത്തു. മോഹൻ ലാൽ എത്തുന്ന എപ്പിസോഡിൽ ഇതിനെക്കുറിച്ച് സംസാരിക്കുമെന്നും തീർപ്പുണ്ടാക്കുമെന്നും ആര്യ മറ്റുള്ളവരോടായി പറഞ്ഞിരുന്നു. തുടർന്ന് മോഹൻ ലാൽ തന്നെ ഈ വിഷയം അവതരിപ്പിക്കുകയും ചെയ്തു.

‘ആര്യയ്ക്ക് എന്തൊക്കെയോ പറയണമെന്നുണ്ട്, അല്ലേ ആര്യ’ എന്നായിരുന്നു മോഹന്‍ലാലിന്റെ ആദ്യ ചോദ്യം. ‘ കുഞ്ഞിന്റെ പേരില്‍ സത്യം ചെയ്യുന്നു, അതിന്റെ കാര്യം അറിഞ്ഞിട്ടേ ഇനിയുള്ള ടാസ്‌കുകളില്‍ പങ്കെടുക്കൂ എന്നൊക്കെ പറഞ്ഞത് കേട്ടു. അതുകൊണ്ടാണ് ചോദിക്കുന്നത്. ആര്യയ്ക്ക് എന്താണ് അറിയേണ്ടത്?’ എന്നും മോഹൽലാൽ ചോദിച്ചു.

ക്യാപ്റ്റൻസി ടാസ്ക്കായിരുന്നു ആര്യയുടെ പ്രശ്നം. തനിയ്ക്ക് അതില്‍ ഒരു നീതി അനുഭവപ്പെട്ടില്ല എന്നായിരുന്നു ആര്യയുടെ പ്രതികരണം . തുടർന്ന് മോഹൻ ലാൽ ടാസ്ക്കിലെ ജഡ്ജുമാരായ രേഷ്മ സാന്ദ്ര രഘു എന്നിവരോട് ടാസ്ക്കിന്റെ അന്തിമ വിധിയെപ്പറ്റി ചോദിച്ചു .തുടർന്ന് ഒരൊറ്റ മത്സരാർത്ഥികളോടും അഭിപ്രയം ആരാഞ്ഞു . ഓരോരുത്തരും തങ്ങളുടെ അഭിപ്രായം പറഞ്ഞു. മത്സരം ഫോട്ടോ ഫിനിഷിൽ എത്തിയെന്നായിരുന്നു രജിത്തിന്റെ പ്രതികരണം. തുടർന്ന് ഏവരുടെയും മറുപടി കേട്ടതിനു ശേഷം മോഹൻ ലാൽ സംഭവത്തിൽ തീർപ്പുണ്ടാക്കി . ഫോട്ടോ ഫിനിഷ് എടുത്തുവെക്കാന്‍ ഇത് ഒളിമ്പിക്‌സിലെ ഓട്ടമത്സരമൊന്നുമല്ലന്നും ,ആര്യക്ക് വീഡിയോ കാണണോ എന്നും മോഹൻ ലാൽ ചോദിച്ചു.ഞങ്ങള്‍ കാണിക്കാൻ തയ്യാറാണ്’ എന്നും മോഹൻലാൽ പറഞ്ഞു . എന്നാൽ ആ വിഷയം സംസാരിച്ചു തീർത്തെന്നും തന്റെ ടീമിലെ മറ്റ് അംഗങ്ങളും അതിനെപ്പറ്റി പിന്നീട് സംസാരിച്ചിരുന്നില്ല എന്നും ആര്യ മോഹൻ ലാലിനോട് വ്യക്തമാക്കി. മാത്രമല്ല ക്വിറ്റ് ചെയ്യുമെന്ന് പറഞ്ഞത് അപ്പോഴുളള ദേഷ്യത്തിന്റെ പുറത്താണ് എന്നും ആര്യ കൂട്ടിച്ചേർത്തു. കൊച്ചുകുട്ടികൾ മത്സരങ്ങളിലിൽ തോൽക്കുമ്പോൾ തന്റെ പരാജയം സമ്മതിച്ചുകൊടുക്കാത്തത് പോലെ ആര്യയും പെരുമാറുകയായിരുന്നു എന്നും മോഹൻ ലാൽ അഭിപ്രായപ്പെട്ടു.

എന്നാൽ പിന്നീട് വീഡിയോ കാണാനുള്ള താൽപര്യം ആര്യ പ്രകടിപ്പിച്ചിരുന്നില്ല. പക്ഷെ രേഷ്മ അത് കാണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മേഹാൻലാലിന് മുന്നിൽ അത് അവതരിപ്പിക്കുകയും ചെയ്തു. വ ‘ആര്യയ്ക്കും മറ്റാർക്കും കാണാൻ താൽപര്യമില്ല ടാസ്ക്ക് ജഡ്ജ് ചെയ്ത രേഷ്മയാക്കാണോ വീഡിയോ കാണേണ്ടത്’ എന്ന് മോഹൻലാൽ ചോദിച്ചു. ഈ ടാസ്ക്കിന്റെ പേരിൽ കുറെ പ്രശ്നങ്ങൾ നടന്നു. അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാനാണ് വീഡിയോ കാണണമെന്ന് പറഞ്ഞതെന്നും രേഷ്മ പറഞ്ഞു. ഷോ കഴിഞ്ഞ് നിങ്ങൾ‌ പുറത്തു പോകുമ്പോൾ സ്വകാര്യമായി ഇതിന്റെ വീഡിയോ അയച്ചു തരാമെന്നും മോഹൻലാൽ രേഷ്മയോട് പറഞ്ഞു.

big boss 2

More in Malayalam

Trending