Connect with us

ഷോയിൽ നിന്ന് ആരേയും ഇവിടെയുള്ള ആർക്കും പുറത്താക്കാൻ കഴിയില്ല; എന്നാൽ രജിത്ത് കുമാർ പുറത്തായതിന് പിന്നിൽ; വെളിപ്പെടുത്തി ശ്രീകാന്ത് മുരളി

Malayalam

ഷോയിൽ നിന്ന് ആരേയും ഇവിടെയുള്ള ആർക്കും പുറത്താക്കാൻ കഴിയില്ല; എന്നാൽ രജിത്ത് കുമാർ പുറത്തായതിന് പിന്നിൽ; വെളിപ്പെടുത്തി ശ്രീകാന്ത് മുരളി

ഷോയിൽ നിന്ന് ആരേയും ഇവിടെയുള്ള ആർക്കും പുറത്താക്കാൻ കഴിയില്ല; എന്നാൽ രജിത്ത് കുമാർ പുറത്തായതിന് പിന്നിൽ; വെളിപ്പെടുത്തി ശ്രീകാന്ത് മുരളി

നടനും സംവിധായകനുമായി മലയാള സിനിമയിൽ തന്റെതായ ഇടം നേടിയെടുത്ത നടനാണ് ശ്രീകാന്ത് മുരളി. എബി എന്ന ചിത്രത്തിലുടെ സംവിധാന രംഗത്തേക്ക് തുടക്കം കുറിച്ചു
തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഫോറൻസിക്,​കക്ഷി അമ്മിണിപിള്ള പോലുള്ള നിരവധി സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു. ബിഗ്ബോസ് ഷോയിൽ എവിക്ഷൻ ഡയറക്ടർ കൂടിയാണ് ശ്രീകാന്ത് മുരളി. ഇപ്പോഴിത രജിത് കുമാർ എന്ന മത്സരാർഥിയെ കുറിച്ചും ബിഗ് ബോസിലെ പിന്നാമ്പുറ കാഴ്ചകളെ കുറിച്ചും വെളിപ്പെടുത്തുകയാണ് ശ്രീകാന്ത് മുരളി.

ഏഷ്യാവിൽ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

അദ്ദേഹത്തിന്റെ വാക്കുകൾ

ബിഗ് ബോസ് ഷോയിലെ എവിക്ഷൻ ഡയറക്ടറാണ് താൻ. ആദ്യ സീസണിലും ഉണ്ടായിരുന്നു. കൂടുതലും പിസിആറിലാകും ഇരകിക്കുക. മോഹൻലാൽ വരുന്ന വീക്കെൻഡ് എപ്പിസോഡുകളിൽ അദ്ദേഹത്തെ കോർഡിനേറ്റ് ചെയ്യുകയും എപ്പിസോഡിൽ അദ്ദേഹം മത്സരാർത്ഥികളോട് ചോദിക്കേണ്ട ചോദ്യങ്ങളുടെ ഫ്രെയിം സെറ്റ് ചെയ്തു വെക്കുക എന്നുള്ളതും ഞാൻ അടങ്ങുന്ന ടീം ആണ് ചെയ്യുന്നത്.അവരുടെ ബിഗ്‌ബോസ് ടെക്‌നിക്കൽ ടീമിന്റ ഭാഗമായി നിൽക്കുന്നവരിൽ ഒരാളാണ് ഞാൻ. ബിഗ് ബോസ് ഒരു പൂർണ്ണ റിയാലിറ്റി ഷോയാണ്. നിങ്ങൾ കാണുന്നതെല്ലാം റിയാലിറ്റിയാണ്. ഒരു സ്ക്രിപ്റ്റിലും നിൽക്കുന്നതല്ല ബിഗ്‌ബോസ് എന്ന ഷോ. മത്സരാർത്ഥികൾ ഷോയിലേക്ക് വരുന്നതുവരെ അവർക്കും വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല ആരൊക്കെയാണ് സഹമത്സരാർത്ഥികൾ എന്നത് പോലും അറിയില്ല. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ കുറെ മനുഷ്യരെ ഒരു വീട്ടിൽ അടച്ചിട്ടാൽ അവരെ എങ്ങനെ പെരുമാറും എന്നുള്ളതാണ് ഷോ. അത്‍ ക്യാമറയിലൂടെ പകർത്തി എഡിറ്റ് ചെയ്ത് ജനങ്ങളിലേക്ക് എത്തിക്കുന്നു എന്നതാണ് അതിന്റെ വാസ്തവം.

ബിഗ് ബോസ് ഷോയിലെ നല്ലൊരു മത്സരാർഥിയാണ് രജിത് കുമാർ. ഷോയിൽ എങ്ങനെ പെരുമാറണം എന്ന വ്യക്തമായ ബോധം അദ്ദേഹത്തിന് ഉണ്ടായിരുന്നു .കുറഞ്ഞ കാലയളവിൽ അദ്ദേഹത്തിന് ശക്തമായ ഒരു ഫാൻ ബേസും ഷോയുടെ പുറത്തുണ്ടായി. എന്നാൽ രജിത് കുമാർ പുറത്തായതോടെ വളരെ വൈകാരികമായാണ് ഈ ഫാൻസ്‌ പെരുമാറിയത്. ഒരു വ്യക്തിയെ (പ്രത്യേകിച്ചൊരു സ്ത്രീയെ) ഉപദ്രവവിച്ച വ്യക്തിയെ ഷോയുടെ ഭാഗമാക്കാൻ ബിഗ്‌ബോസ് നിയമങ്ങൾ അനുവദിക്കില്ല. ഞങ്ങൾ ഷോയുടെ നിയമങ്ങൾ പാലിച്ചു. ബിഗ് ബോസ് ഷോയിൽ നിന്ന് ആരേയും ഇവിടെയുള്ള ആർക്കും പുറത്താക്കാൻ കഴിയില്ല. മോഹൻലാൽ വിചാരിച്ചാലോ, ശ്രീകാന്ത് മുരളി വിചാരിച്ചാലോ ഷോയിൽ നിന്നും ഒരാളെ പുറത്താക്കാനോ അകത്തു കൊണ്ടുവരാനോ കഴിയില്ല. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഒരാളെ പുറത്താക്കുന്നത്. എൻഡെമോൾ ഷൈൻ എന്ന സ്ഥാപനമാണ് ഈ ഷോ നടത്തുന്നത്. വലിയൊരു ടീമാണ് ബിഗ്‌ബോസ്.250ൽ പരം ആളുകളാണ് എവിക്ഷൻ എപ്പിസോഡിൽ മാത്രം പണി എടുക്കുന്നത്. അല്ലാത്ത എപ്പിസോഡിൽ 200ൽ പരം ആളുകളാണ് ഷോയുടെ ഭാഗമായി ജോലി ചെയ്യുന്നത്.

big boss

More in Malayalam

Trending

Recent

To Top