Connect with us

അൻപതാം ദിനത്തിൽ സർപ്രൈസ്‌ ഒരുക്കി ബിഗ് ബോസ്; വൈയിൽഡ് കാർഡ് എൻട്രി വഴി അമൃത സുരേഷും അഭിരാമി സുരേഷും; സഹോദരിമാർ എത്തിയതിന് പിന്നിൽ!

Malayalam Breaking News

അൻപതാം ദിനത്തിൽ സർപ്രൈസ്‌ ഒരുക്കി ബിഗ് ബോസ്; വൈയിൽഡ് കാർഡ് എൻട്രി വഴി അമൃത സുരേഷും അഭിരാമി സുരേഷും; സഹോദരിമാർ എത്തിയതിന് പിന്നിൽ!

അൻപതാം ദിനത്തിൽ സർപ്രൈസ്‌ ഒരുക്കി ബിഗ് ബോസ്; വൈയിൽഡ് കാർഡ് എൻട്രി വഴി അമൃത സുരേഷും അഭിരാമി സുരേഷും; സഹോദരിമാർ എത്തിയതിന് പിന്നിൽ!

ബിഗ് ബോസ് സീസണ്‍ 2 അമ്പത് ദിവസങ്ങള്‍ പിന്നിടുകയാണ്. 16 മത്സരാര്ഥികളുമായി തുടങ്ങിയ ബിഗ് ബോസിൽ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി നാല് പേരാണ് ബിഗ് ബോസ്സിൽ എത്തിയത് ആദ്യം ദയ അശ്വതിയും ജസ്ല മാടശ്ശേരിയും, പിന്നീട് ആര്‍ജെ സൂരജും പവന്‍ ജിനോ തോമസുമാണ്

ഇപ്പോഴിതാ പുതിയൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രികൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ പല അഭ്യൂഹങ്ങളും ഉണ്ടായിരുന്നെങ്കിലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയിരിക്കുകയാണ് മലയാളിയുടെ പ്രിയങ്കരിയായ ഗായിക അമൃത സുരേഷും അഭിരാമി സുരേഷും. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത മലയാളികള‍്ക്ക് പ്രിയങ്കരിയായി മാറിയത്.

2010ല്‍ ഷോയില്‍ മത്സരാര്‍ത്ഥിയായി അമൃതയെത്തി. ഏറെ ശ്രദ്ധേയയാ മത്സരാര്‍ത്ഥിയായിരുന്നു അവര്‍. സീസണില്‍ സ്പെഷ്യല്‍ ഗസ്റ്റായി വന്ന ചലച്ചിത്ര താരം ബാലയുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തു. വന്‍ താരസംഘമമായി മാറിയ വിവാഹത്തിന് ശേഷം 2016ല്‍ ഇരുവരും വിവാഹ മോചിതരാവുകയും ചെയ്തു. പപ്പു എന്നുവളിക്കുന്ന അവന്തിക ഇരുവരുടെയും മകളാണ്. അവന്തിക ഇപ്പോള്‍ അമൃതയ്ക്കൊപ്പമാണ് താമസം. നേരത്തെ ചില ചിത്രങ്ങളില്‍ ഗാനാലാപനം നടത്തിയെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് അമൃത പിന്നണി ഗാന രംഗത്ത് സജീവമാകുന്നത്.

കരിയര്‍ കെട്ടിപ്പടുത്തു തുടങ്ങിയ അമൃത നിരവധി ആല്‍ബങ്ങളിലൂടെയും ശ്രദ്ധനേടി. വിവാഹ മോചനത്തിന് ശേഷമുള്ള തന്‍റെ കാല്‍വയ്പ്പുകളെ കുറിച്ച് ഒരു യൂട്യൂബ് ചാനല്‍ പ്രോഗ്രാമില്‍ അമൃത നടത്തിയ തുറന്നുപറച്ചില്‍ ചലച്ചിത്ര മേഖലയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. കരുത്തുറ്റ തന്‍റെ പോരാട്ടത്തില്‍ കൂടെ നിന്നവര്‍ എന്ന് പരിചയപ്പെടുത്തി, അമൃത തന്നെയാണ് സഹോദരി അഭിരാമി സുരേഷിനെയും മുഖ്യധാരയിലേക്ക് കൈപിടിച്ച് കയറ്റിയത്. ഇതിന്‍റെ തുടര്‍ച്ചയായിരുന്നു അമൃതംഗമയ എന്ന മ്യൂസിക്കല്‍ ബാന്‍ഡ്. സംഗീത രംഗത്തെ മാറ്റങ്ങളറിഞ്ഞുള്ള അവതരണം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ പെട്ടെന്ന് സ്ഥാനം പിടിക്കാന്‍ അമൃതംഗമയയ്ക്ക് കഴിഞ്ഞു.

മാറ്റങ്ങള്‍ ഏറെ ഉണ്ടായ കാലമായിരുന്നു അമൃതയിലൂടെ കടന്നുപോയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്റ്റാര്‍ സിംഗറില്‍ പട്ടുപാവാടയണിഞ്ഞ് നാടന്‍ കുട്ടിയുടെ വേഷത്തിലെത്തിയ അമൃത ഫാഷന്‍ രംഗത്തെ പുതുമകളിലൂടെ സഞ്ചരിച്ചു. തന്‍റെ ഫോട്ടോ ഷൂട്ടുകളും ചിത്രങ്ങളുമെല്ലാം കാലത്തിനൊപ്പം മേക്കോവറിനെയും സൂചിപ്പിക്കുന്നതായിരുന്നു. എന്നെ അറിയാനും എന്നെ സ്നേഹിക്കാനും തുടങ്ങിയപ്പോഴുള്ള മാറ്റമാണ് തന്‍റെ പുതിയ വേഷം എന്നായിരുന്നു ഒരിക്കല്‍ അമൃത പറഞ്ഞത്. ആളുകള്‍ എന്ത് വിചാരിക്കും എന്ന തോന്നലില്‍ നിന്ന് സുഹൃത്തുക്കളും പൊതുവേദികളും എനിക്ക് മുക്തി നല്‍കിയെന്നും അമൃത പറഞ്ഞു.

അമൃതയെ പുതിയ രീതിയില്‍ രൂപാന്തരപ്പെടുത്തിയതില്‍ വലിയൊരു പങ്ക് സോഷ്യല്‍ മീഡിയയ്ക്കും ഉണ്ടെന്ന് പലപ്പോഴും അമൃത പറഞ്ഞിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലും മറ്റ് പ്ലാറ്റ് ഫോമുകളിലും സജീവമായ താരം എംജി വ്ലോഗേഴ്സ് എന്ന ചാനലിലൂടെ യട്യൂബിലും തിളങ്ങി. തന്‍റെ നിലപാടുകള്‍ പറയാന്‍ പിന്നോട്ടടിച്ചുനിന്ന കാലഘട്ടത്തില്‍ നിന്ന് സൈബര്‍ ആക്രമണങ്ങളോട് വരെ പക്വതയോടെ പ്രതികരിക്കുന്ന ആളായി അമൃത രൂപാന്തരപ്പെടുകയായിരുന്നു. ആല്‍ബങ്ങളില്‍ അഭിനയിച്ചും റാമ്പ് വാക്ക് നടത്തിയും അമൃത തന്‍റെ സ്വപ്നങ്ങള്‍ ഓരോന്നായി എത്തിപ്പിടിച്ചു. ഇപ്പോഴിതാ ലോകത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുകയാണ് അമൃത.

മിനിസ്‌ക്രീനിലെ ബാലതാരം എന്ന നിലയിലാണ് അഭിരാമി സുരേഷിനെ മലയാളികള്‍ ആദ്യം കാണുന്നത്, ‘ഹലോ കുട്ടിച്ചാത്തന്‍’ എന്ന പരമ്പരയിലൂടെ. പിന്നീട് ഗായിക അമൃത സുരേഷിന്റെ അനുജത്തി എന്ന നിലയിലും അഭിരാമിയെ മലയാളികള്‍ വേദികളില്‍ കണ്ടു. ഏഷ്യാനെറ്റിന്റെ തന്നെ ജനപ്രിയ മ്യൂസിക് റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗറില്‍ അമൃത മത്സരാര്‍ഥിയായി എത്തിയപ്പോള്‍ മത്സരിക്കാനല്ലെങ്കിലും അഭിരാമിയും ആ വേദിയില്‍ എത്തിയിരുന്നു. തന്റെ സംഗീതാഭിരുചി ആ വേദിയില്‍ പ്രകാശിപ്പിച്ചിട്ടുമുണ്ട് അഭിരാമി. വര്‍ഷങ്ങള്‍ക്കിപ്പുറം ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാനാവാത്തവിധം വൈവിധ്യമാര്‍ന്ന മേഖലകളില്‍ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു അഭിരാമി സുരേഷ്. ഗായിക എന്നതിന് പുറമെ അവതാരിക, വ്‌ളോഗര്‍, നടി, മോഡല്‍ എന്നിങ്ങനെ നീളുന്നു അഭിരാമിയുടെ പ്രവര്‍ത്തന മേഖലകള്‍. ചേച്ചി അമൃതയുമായി ചേര്‍ന്ന് ആരംഭിച്ച മ്യൂസിക് ബാന്‍ഡ് ‘അമൃതം ഗമയ’ വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ അനേകം വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ച് ഇതിനകം ജനപ്രീതി നേടിയിട്ടുണ്ട്. ചേച്ചി അമൃതയ്‌ക്കൊപ്പം ഇതിനകം ജനപ്രീതി നേടിക്കഴിഞ്ഞിട്ടുള്ള ഒരു യുട്യൂബ് ചാനല്‍ കൂടിയുണ്ട് അഭിരാമിക്ക്. ‘എജി വ്‌ളോഗ്‌സ്’ എന്ന പേരിലുള്ള ചാനലിന് രണ്ട് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. പല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ചേച്ചി അമൃതയേക്കാള്‍ ആക്ടീവ് ആണ് അഭിരാമി. ഫേസ്ബുക്കില്‍ എട്ട് ലക്ഷത്തിലേറെ ഫോളോവേഴ്‌സും ഇന്‍സ്റ്റഗ്രാമില്‍ നാല് ലക്ഷത്തിലേറെ ഫോളോവേഴ്‌സുമുണ്ട് അഭിരാമിക്ക്. അഭിപ്രായപ്രകടനങ്ങളുടെ പേരിലും ധരിക്കുന്ന വസ്ത്രങ്ങളുടെ പേരിലുമൊക്കെ പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ നേരിടാറുള്ള അഭിരാമി അതിനോടൊക്കെ ആശങ്കയില്ലാതെ പ്രതികരിക്കാറുമുണ്ട്. ‘ആമിന്‍ഡോ’ എന്ന പേരില്‍ ഒരു ജ്വല്ലറി ഷോപ്പ് കൂടി നടത്തുന്നുണ്ട് ഇപ്പോള്‍ അഭിരാമി. ഇത്രയും പ്രവര്‍ത്തനമേഖലകള്‍ ഉള്ളപ്പോഴും ‘അമൃതയുടെ അനിയത്തി’ എന്ന് അറിയപ്പെടുന്നതാണ് തനിക്ക് ഏറ്റവും സന്തോഷമുണ്ടാക്കുന്നതെന്ന് അഭിരാമി പറഞ്ഞിട്ടുണ്ട്. അമൃതയും അഭിരാമിയും രണ്ട് വ്യക്തികള്‍ ആണെങ്കിലും ബിഗ് ബോസിലെ ടാസ്‌കുകളിലും നോമിനേഷനുകളിലും അവര്‍ ഒറ്റ മത്സരാര്‍ഥി ആയിട്ടാവും പരിഗണിക്കപ്പെടുക എന്ന വിവരമായിരുന്നു അത്. ‘അമൃതയും അഭിരാമിയും ഇവിടെ എത്തിയിരിക്കുന്നത് ഒരു പുതിയ പ്രത്യേകതയുമായാണ്. രണ്ട് വ്യക്തികള്‍ ആണെങ്കിലും നോമിനേഷനിലും ടാസ്‌കുകളിലുമെല്ലാം ഇവര്‍ രണ്ടുപേരും ഒരു മത്സരാര്‍ഥി ആയിട്ടായിരിക്കും കണക്കാക്കപ്പെടുക’, ബിഗ് ബോസ് അനൗണ്‍സ് ചെയ്തു.

big boss 2

More in Malayalam Breaking News

Trending