Malayalam Breaking News
ശ്രീശാന്തിന് ശമ്പളം കൊടുത്തില്ല.. ശില്പ ഷെട്ടിയുടെ ഭർത്താവും ശ്രീശാന്തിന്റെ ഭാര്യയും തമ്മിലടി ! കോഴവിവാദത്തിൽ പ്രതി ആരെന്നും വെളിപ്പെടുത്തി ശ്രീശാന്തിന്റെ ഭാര്യ..
ശ്രീശാന്തിന് ശമ്പളം കൊടുത്തില്ല.. ശില്പ ഷെട്ടിയുടെ ഭർത്താവും ശ്രീശാന്തിന്റെ ഭാര്യയും തമ്മിലടി ! കോഴവിവാദത്തിൽ പ്രതി ആരെന്നും വെളിപ്പെടുത്തി ശ്രീശാന്തിന്റെ ഭാര്യ..
By
ശ്രീശാന്തിന് ശമ്പളം കൊടുത്തില്ല.. ശില്പ ഷെട്ടിയുടെ ഭർത്താവും ശ്രീശാന്തിന്റെ ഭാര്യയും തമ്മിലടി ! കോഴവിവാദത്തിൽ പ്രതി ആരെന്നും വെളിപ്പെടുത്തി ശ്രീശാന്തിന്റെ ഭാര്യ..
വാതുവെയ്പ്പ് വിവാദത്തിൽ കരിയർ അവസാനിച്ച ക്രിക്കറ്റ് താരമാണ് ശ്രീശാന്ത് . കുറ്റവിമുക്തനാക്കി കോടതിയിൽ തെളിയിക്കപ്പെട്ടെങ്കിലും ബി സി സി ഐ ഏർപ്പെടുത്തിയ വിലക്ക് നിലനിൽക്കുകയാണ്. എന്നാൽ അന്ന്
വാതുവെയ്പ്പില്‍ രാജസ്ഥാന്‍ റോയല്‍സ് ഉടമയും ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര കുറ്റക്കാരനാണെന്നും കണ്ടെത്തിയിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം ഇതിന്റെ പേരില്‍ ശ്രീശാന്തിനെ പരിഹസിക്കാന്‍ രാജ് കുന്ദ്ര ശ്രമിച്ചു .
ഹിന്ദി ബിഗ് ബോസ് ഷോയില്‍ വാതുവെയ്പ്പിനെക്കുറിച്ച് പറഞ്ഞ് ശ്രീശാന്ത് കരഞ്ഞിരുന്നു. ആ സമയം ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നെന്ന് ശ്രീ പറഞ്ഞു. ഈ വീഡിയോയ്ക്ക് താഴെയായിരുന്നു കുന്ദ്രയുടെ പരിഹാസം. ‘എപിക്’ എന്ന് ചിരിക്കുന്ന ഇമോജിയോടെയായിരുന്നു കമന്റ്. എന്നാല്‍ ആരാധകര്‍ രാജ് കുന്ദ്രയ്‌ക്കെതിരെ വന്‍ വിമര്‍ശനമാണുയര്‍ത്തുന്നത്. ശ്രീ കുറ്റവിമുക്തനെന്ന് കോടതി കണ്ടെത്തിയതാണ്. എന്നാല്‍ രാജ്കുന്ദ്ര ഇപ്പോഴും പ്രതിയാണെന്ന് ആരാധകര്‍ പറഞ്ഞു.
ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയും മറുപടിയുമായെത്തി. ‘ശ്രീക്ക് കൊടുക്കാനുള്ള പ്രതിഫലം പോലും ഇതുവരെ കൊടുത്തു തീര്‍ക്കാത്തയാളാണിയാള്‍. വാതുവെയ്പ്പില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിട്ടും ഇവിടെ കമന്റിടാന്‍ ഇയാള്‍ കാണിച്ച ധൈര്യമാണ് എപിക്. വാതുവെയ്പ്പില്‍ ശ്രീ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതാണ്’ ഭുവനേശ്വരി കുറിച്ചു.
2013 ൽ വന്ന കേസിൽ 2015ൽ ശ്രീശാന്തിനും സഹതാരങ്ങൾക്കുമെതിരായ ആരോപണങ്ങളിൽ മതിയായ തെളിവില്ലെന്ന കാരണത്താൽ ഡൽഹി ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയിരുന്നു. അതേസമയം, വാതുവയ്പു വിവാദത്തിൽ ബിസിസിഐ ശ്രീശാന്ത് ഉൾപ്പെടെയുള്ള താരങ്ങൾക്ക് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്കു തുടരുകയാണ്. ഇതിനെതിരെ ശ്രീശാന്ത് നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്.
bhvaneshvari replied to raj kundras comment