Connect with us

ബി ജെ പിയില്‍ ചേര്‍ന്നതോടെ നഷ്ടമായത് പുലിമുരുകന്‍ അടക്കമുള്ള ചിത്രങ്ങളിലെ വേഷം; ആളുകള്‍ തന്നെ പുച്ഛിക്കാന്‍ തുടങ്ങിയെന്ന് ഭീമന്‍ രഘു

News

ബി ജെ പിയില്‍ ചേര്‍ന്നതോടെ നഷ്ടമായത് പുലിമുരുകന്‍ അടക്കമുള്ള ചിത്രങ്ങളിലെ വേഷം; ആളുകള്‍ തന്നെ പുച്ഛിക്കാന്‍ തുടങ്ങിയെന്ന് ഭീമന്‍ രഘു

ബി ജെ പിയില്‍ ചേര്‍ന്നതോടെ നഷ്ടമായത് പുലിമുരുകന്‍ അടക്കമുള്ള ചിത്രങ്ങളിലെ വേഷം; ആളുകള്‍ തന്നെ പുച്ഛിക്കാന്‍ തുടങ്ങിയെന്ന് ഭീമന്‍ രഘു

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഭീമന്‍ രഘു. വില്ലന്‍ വേഷങ്ങള്‍ ഗംഭീരമായി കൈകാര്യം ചെയ്തിരുന്ന ഭീമന്‍ രഘു മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പ്രധാന വില്ലന്മാരായി തിളങ്ങിയിരുന്നു. ഇതിനിടെ കോമഡി വേഷങ്ങളിലേയ്ക്കും അദ്ദേഹം കടന്നിരുന്നു. ഇതിനോടകം 400 ഓളം ചിത്രങ്ങളിലാണ് ഭീമന്‍ രഘു അഭിനയിച്ചിട്ടുള്ളത്.

സിനിമയില്‍ മികച്ച വേഷങ്ങളുമായി തിളങ്ങി നില്‍ക്കുമ്പോഴാണ് ഭീമന്‍ രഘു രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 2016ല്‍ ഭീമന്‍ രഘു ബി ജെ പിക്ക് വേണ്ടി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങി. പത്തനാപുരത്ത് കെ ബി ഗണേഷ് കുമാറിനെതിരെയും നടന്‍ ജഗദീഷിനെതിരെയുമാണ് ഭീമന്‍ രഘു മത്സരിച്ചത്.

ഫലം വന്നപ്പോള്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെ തനിക്ക് സംഭവിച്ച കാര്യങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് ഭീമന്‍ രഘു. പാര്‍ട്ടിയില്‍ വന്നത് കൊണ്ടല്ല സിനിമയില്‍ അവസരം കുറഞ്ഞത്. പാര്‍ട്ടിയില്‍ വന്നതുകൊണ്ടാണെന്ന് അവര്‍ തെറ്റിദ്ധരിപ്പിച്ചു.

തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് ഒന്ന് രണ്ട് ചിത്രങ്ങള്‍ വന്നത്. പുലിമുരുകന്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങളായിരുന്നു അത്. ആ സിനിമയില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ സാധിക്കാത്തത് എനിക്ക് വളരെ വിഷമമായി. എന്റെ മണ്ഡലമായ പത്തനാപുരത്തായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്.

എനിക്ക് പോകാന്‍ സാധിച്ചില്ല. അതിന് ശേഷം വെറെ ഒരു പടം വന്നു. അതിനും പോകാന്‍ സാധിച്ചില്ല. അങ്ങനെ രണ്ട് മൂന്നും ചിത്രങ്ങളിലേക്ക് പോകാന്‍ പറ്റാത്ത സാഹചര്യം വന്നതോടെ അവര്‍ തന്നെ തീരുമാനിച്ചു ഇയാള്‍ ഇനി സിനിമയിലേക്കില്ലെന്ന് ഭീമന്‍ രഘു പറഞ്ഞു.

അതേസമയം, രാഷ്ട്രീയത്തിലേക്കിറങ്ങിയത് തെറ്റായ തീരുമാനമായിരുന്നെന്ന് ഭീമന്‍ രഘു നേരത്തെ പല അഭിമുഖങ്ങളിലും സമ്മതിച്ചിട്ടുണ്ട്. മറ്റൊരു അഭിമുഖത്തില്‍, ബി ജെ പിയില്‍ ചേര്‍ന്നതോടെ ആളുകള്‍ തന്നെ പുച്ഛിക്കാന്‍ തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് അറിഞ്ഞ് കൊണ്ട് തന്നെ മത്സരിപ്പിച്ചതാണെന്നും ഭീമന്‍ രഘു പറഞ്ഞിരുന്നു.

More in News

Trending

Recent

To Top