അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഭാവന. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചുവരുന്നത്. അതോടൊപ്പം ഷാജികൈലാസിന്റെ ‘ഹണ്ടി’ ലും ഭാവന അഭിനയിക്കുന്നുണ്ട്.
ഇപ്പോഴിതാ ലൊക്കേഷനിൽ ഭാവനയ്ക്ക് ഒപ്പമുള്ള ഏതാനും ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് സഹതാരമായ ചന്തുനാഥ്.
“ഒരു മനുഷ്യന് പ്രകടിപ്പിക്കാൻ കഴിയുന്ന ഏറ്റവും ധീരമായ കാര്യം അവന്റെ/അവളുടെ ചിരി ആണ്. ഈ പ്രിയപ്പെട്ട ഭാവനക്കൊപ്പം ജോലി ചെയ്യുന്നത് വളരെ രസകരമായിരുന്നു. മനുഷ്യരേക്കാൾ വളർത്തുമൃഗങ്ങളെ ശക്തമായി തിരഞ്ഞെടുക്കുമെങ്കിലും, അവളുടെ ഹൃദയം മനുഷ്യത്വം നിറഞ്ഞതാണ്,” ചന്തുനാഥ് കുറിച്ചു.
വിവാഹശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നുവെങ്കിലും കന്നഡ സിനിമയിൽ ഭാവന സജീവമായിരുന്നു. ഇൻസ്പെക്ടര്‍ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയിൽ.കോം, ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നഡ സിനിമകളിൽ ഭാവന അഭിനയിച്ചിരുന്നു.
മലയാളികളുടെ പ്രിയ താരമാണ് അപർണ ബാലമുരളി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്....
പ്രണയം പരസ്യപ്പെടുത്തിയപ്പോൾ മുതൽ ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും വളരെ അധികം പരിഹാസങ്ങൾ കേൾക്കുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്തിരുന്നു....