Connect with us

റഹ്‍മാനും ഭാവനയും ഒന്നിക്കുന്നു! ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും നടന്നു

Actor

റഹ്‍മാനും ഭാവനയും ഒന്നിക്കുന്നു! ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും നടന്നു

റഹ്‍മാനും ഭാവനയും ഒന്നിക്കുന്നു! ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും നടന്നു

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഭാവന.

ഇപ്പോഴിതാ ഭാവന നായികയാകുന്ന പുതിയ മലയാള ചിത്രത്തിന് ആരംഭമായി. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും ഇന്ന് ചോറ്റാനിക്കരയില്‍ വെച്ച് നടന്നു. റിയാസ് മരാത്താണ് ചിത്രത്തിന്റെ സംവിധാനം. റിയാസ് മരാത്തിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും.

റഹ്‍മാനും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ഷെബിൻ ബെൻസണ്‍, ബിനു പപ്പു, ദൃശ്യ തുടങ്ങിയവരും ഉണ്ട്. ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. സുജിത്ത് സാരംഗാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എറണാകുളം, പൊള്ളാച്ചി. പോണ്ടിച്ചേരി, കൊടൈക്കനാല്‍, വാഗമണ്‍ തുടങ്ങിയവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

ആദിത് പ്രസന്ന കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. എപികെ സിനിമാസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊജക്റ്റ് ഡിസൈനര്‍ പ്രണവ് രാജ്. പൊഡക്ഷൻ കണ്‍ട്രോളര് ഡേവിസസണ്‍ സി ജെ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സാംസണ്‍ സെബാസ്റ്റ്യൻ, കളറിസ്റ്റ് സി പി രമേഷ്, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, ആക്ഷൻ കൊറിയോഗ്രാഫി ആക്ഷൻ പ്രകാശ്, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, ഡിസൈൻസ് ആന്റണി സ്റ്റീഫൻ എന്നിവരുമാണ്.

‘ഹണ്ട്’ എന്ന ചിത്രമാണ് ഭാവനയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹണ്ട്’. ഷാജി കൈലാസ് എന്ന മികച്ച കൊമേഴ്സ്യൽ ഡയറക്ടറിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ‘ഹണ്ടി’ലുണ്ടാകും. മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.

ആദം ജോൺ എന്ന സിനിമയ്ക്ക് ശേഷം ഭാവന മലയാള സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് സ്വമേധയ തീരുമാനം എടുത്ത് മാറിയതാണ്. പിന്നീട് പലരും സ്ക്രിപ്റ്റുമായി ഭാവനയെ സമീപിച്ചെങ്കിലും താരം അഭിനയിക്കുന്നില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന തിരിച്ചെത്തുന്നത് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെയാണ്

Continue Reading
You may also like...

More in Actor

Trending