Connect with us

‘ദുബായില്‍ ഇന്നലെയും മഴ പെയ്തു. ഷവര്‍മയുടെ ചൂട് ഇനിയും മാറിയില്ല. നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ചു വാ’; വൈറലായി ഭാമയുടെ ഭര്‍ത്താവിന്റെ പോസ്റ്റ്

News

‘ദുബായില്‍ ഇന്നലെയും മഴ പെയ്തു. ഷവര്‍മയുടെ ചൂട് ഇനിയും മാറിയില്ല. നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ചു വാ’; വൈറലായി ഭാമയുടെ ഭര്‍ത്താവിന്റെ പോസ്റ്റ്

‘ദുബായില്‍ ഇന്നലെയും മഴ പെയ്തു. ഷവര്‍മയുടെ ചൂട് ഇനിയും മാറിയില്ല. നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ചു വാ’; വൈറലായി ഭാമയുടെ ഭര്‍ത്താവിന്റെ പോസ്റ്റ്

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോല് ടെലിവിഷന്‍ പരിപാടികളിലൂടെ രംഗത്തെത്തുന്നുണ്ട്. അവതാരകയായി ആണ് ഭാമ സ്‌ക്രീനിന് മുന്നിലേയ്ക്ക് എത്തുന്നത്. മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഭാമ തന്റെ സാന്നിധ്യം അറിയിച്ചു.

എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ഭാമയുടെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്. താരം വിവാഹമോചിതയാകാന്‍ തയ്യാറെടുക്കുന്നുവെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സോഷ്യല്‍മീഡിയ പേജില്‍ ചില മാറ്റങ്ങള്‍ വരുത്തിയതോടെയാണ് സംശയങ്ങള്‍ തുടങ്ങിയത്. തന്റെ സോഷ്യല്‍മീഡിയ പേജില്‍ നിന്നും ഭാമ ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്യുകയാണ് ആദ്യം ചെയ്തത്.

ശേഷം പേരില്‍ മാറ്റം വരുത്തി വെറും ഭാമ എന്ന് മാത്രമാക്കി. ഇപ്പോള്‍ ഭാമയുടെ സോഷ്യല്‍മീഡിയ പേജില്‍ മകള്‍ക്കൊപ്പമുള്ള കുറച്ച് ചിത്രങ്ങളും ഭാമയുടെ ഒറ്റയ്ക്കുള്ള ചില പോട്രേറ്റുകളും മാത്രമാണുള്ളത്. 2020ല്‍ ബിസിനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന താരം എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ നിരവധി പങ്കുവെച്ചിരുന്നു. മകളുടെ രണ്ടാം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ മുതലാണ് അരുണിന്റെ സാന്നിധ്യമില്ലാതെയായത്. തുടര്‍ന്നാണ് സംഭവം സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്.

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നിട്ടും ഇത് സംബന്ധിച്ച് വ്യക്തമായ നിലപാട് ഭാമയോ ഭര്‍ത്താവ് അരുണോ പറഞ്ഞിരുന്നില്ല. എന്നാല്‍, ഭാമ താന്‍ വിവാഹബന്ധം അവസാനിപ്പിക്കുന്നു എന്ന ചില സൂചനകള്‍ നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഭാമയുടെ ഭര്‍ത്താവായ അരുണ്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ച കാര്യങ്ങള്‍ ശ്രദ്ധേയമാകുകയാണ്.

‘ദുബായില്‍ ഇന്നലെയും മഴ പെയ്തു. ഷവര്‍മയുടെ ചൂട് ഇനിയും മാറിയില്ല. നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ചു വാ’ എന്നാണ് അരുണ്‍ കുറിച്ചത്. ഇതോടെ അരുണും ഭാമയും തമ്മില്‍ ചെറിയ സൗന്ദര്യ പിണക്കം മാത്രമാണുള്ളതെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് ആരാധകര്‍.

2020 ജനുവരിയിലായിരുന്നു ഭാമ വിവാഹിതയാവുന്നത്. കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ അരുണിന്റെയും ഭാമയുടെയും വിവാഹം ആ വര്‍ഷത്തെ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി മാറിയിരുന്നു. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു പിന്നീട് ഇവരുടെ വിവാഹം വരെ എത്തിയത്.

ഇതിനിടെ ഒരു ചാനല്‍ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ താരം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഗൗരി എന്നാണ് മകളുടെ പേര്, കുഞ്ഞിനെ അമ്മു എന്നാണ് വിളിക്കുന്നത്. ഇപ്പോള്‍ രണ്ടു വയസ്സായി. ഒരു ഒരുവയസ് കൂടി ആയി മൂന്ന് വയസ്സൊക്കെ ആയാല്‍ എനിക്ക് ഒന്നുകൂടി ആക്റ്റീവ് ആകാമെന്ന് കരുതുന്നു. പിന്നെ അമ്മയാകുന്നത് അത്ര എളുപ്പമല്ലെന്ന് മനസ്സിലായി. ഞാന്‍ വിചാരിച്ച അത്ര ഗ്ലോറിഫൈ ചെയ്യാന്‍ പറ്റുന്ന കാര്യമല്ല,’

‘വാസുകി ബൈ ഭാമ എന്ന ലേബലില്‍ ഞാന്‍ കാഞ്ചീപുരം സാരികളുടെ ഒരു ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആരംഭിച്ചു. കുഞ്ഞായി ലോക്ക്ഡൗണ്‍ വന്നു. അതൊക്കെ കഴിഞ്ഞപ്പോള്‍ ഞാന്‍ വര്‍ക്ക് ചെയ്തിരുന്ന ആളായതുകൊണ്ട് എനിക്ക് വീണ്ടും വര്‍ക്ക് ചെയ്യണം എന്റെ മാനസികമായ സന്തോഷത്തിന് വര്‍ക്കും കൂടെ വേണം എന്ന് തോന്നി. എന്റെ കുറെ നാളത്തെ സ്വപ്നമായിരുന്നു എന്തെങ്കിലും ഒന്ന് തുടങ്ങണമെന്ന്,’

‘അങ്ങനെ വിചാരിച്ചപ്പോഴാണ് പട്ടുസാരികളുടെ കളക്ഷന്‍ എന്തുകൊണ്ട് തുടങ്ങിക്കൂടാ എന്ന് ചിന്തിച്ചത്. പിന്നെ വാസുകി എന്ന പേര് കുറെ നാളായി എനിക്ക് ഭയങ്കര ഇഷ്ടമാണ്. അങ്ങനെയാണ് ആ പേര് ഇട്ടത്,’ എന്നും തന്റെ പുതിയ സംരഭത്തെ കുറിച്ച് ഭാമ പറഞ്ഞു. താന്‍ ഒരുപാട് മോഡേണ്‍ വസ്ത്രങ്ങളോ ഒരുപാട് നടന്‍ വസ്ത്രങ്ങളോ ഉപയോഗിക്കുന്ന ആളല്ലെന്നും രണ്ടിന്റെ ഇടയില്‍ ആണെന്നും ഭാമ പറഞ്ഞു.

കുറച്ചു നാളുകളായി പഴയത് പോലെ സിനിമകളിലേക്ക് വരണം പരിപാടികളില്‍ പങ്കെടുക്കണം എന്നൊക്കെയുണ്ട്. അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോഴും വണ്ണമൊന്നുമില്ലാതെ ഇരിക്കുന്നതെന്നു നടി പറഞ്ഞു. അമ്മയായപ്പോള്‍ ക്ഷമ പഠിച്ചു നേരത്തെ ക്ഷമ ഉണ്ടായിരുന്നില്ല. ഞാന്‍ വിചാരിക്കുന്ന കാര്യങ്ങള്‍ അപ്പോള്‍ തന്നെ നടന്നില്ലെങ്കില്‍ ടെന്‍ഷനാവും. ദേഷ്യം വരും. പക്ഷെ ഇപ്പോള്‍ മാറി. അതുകൊണ്ട് കാര്യമില്ലെന്ന് മനസിലായെന്നും ഭാമ പറഞ്ഞു.

More in News

Trending

Recent

To Top