Connect with us

സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ കാവ്യ എനിക്ക് ഇത് കഴിയില്ലെന്ന് പറഞ്ഞ് മാറി നിന്നു, മഞ്ജു അവിടെയും വിജയിച്ചു നിന്നു; മഞ്ജു മലയാളത്തിലെ മികച്ച നടിയാണെന്ന് പറയുന്നത് അതുകൊണ്ടാണെന്ന് ഭാഗ്യലക്ഷ്മി

News

സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ കാവ്യ എനിക്ക് ഇത് കഴിയില്ലെന്ന് പറഞ്ഞ് മാറി നിന്നു, മഞ്ജു അവിടെയും വിജയിച്ചു നിന്നു; മഞ്ജു മലയാളത്തിലെ മികച്ച നടിയാണെന്ന് പറയുന്നത് അതുകൊണ്ടാണെന്ന് ഭാഗ്യലക്ഷ്മി

സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ കാവ്യ എനിക്ക് ഇത് കഴിയില്ലെന്ന് പറഞ്ഞ് മാറി നിന്നു, മഞ്ജു അവിടെയും വിജയിച്ചു നിന്നു; മഞ്ജു മലയാളത്തിലെ മികച്ച നടിയാണെന്ന് പറയുന്നത് അതുകൊണ്ടാണെന്ന് ഭാഗ്യലക്ഷ്മി

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും നടിയായും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാഗ്യലക്ഷ്മി. നിരവധി ചിത്രങ്ങളിലൂടെ നായികമാര്‍ക്ക് ശബ്ദം നല്‍കിയ ഭാഗ്യലക്ഷ്മി ഇന്നും സിനിമയില്‍ സജീവമാണ്. ഇടയ്ക്ക് വെച്ച് ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നിലും താരം എത്തിയിരുന്നു. ഇതോടെയായിരുന്നു ഭാഗ്യലക്ഷ്മിയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. മികച്ച പ്രകടനം കാഴ്ചവെച്ച ഭാഗ്യലക്ഷ്മി 49ാം ദിവസമാണ് ഷോയില്‍ നിന്നും പുറത്തായത്. ഇതിലൂടെ നിരവധി വിമര്‍ശനങ്ങളും സൈബര്‍ അറ്റാക്കുകളും താരം നേരിട്ടിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും ഭാഗ്യ ലക്ഷ്മിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മുമ്പ് ഒരു അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. നാല് പതിറ്റാണ്ടുകളില്‍ ഏറെ ആകുന്നു ഭാഗ്യലക്ഷ്മി എന്ന ശബ്ദ സൗന്ദര്യം മലയാള സിനിമയുടെ ഭാഗം ആയിട്ട്. വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങിയ നായികമാരുടെ അഭിനയത്തിന് മിഴിവേകിയതില്‍ ഭാഗ്യലക്ഷ്മിയുടെ പങ്ക് നിസ്തുലമാണ്.

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരെ കുറിച്ച് ഭാഗ്യലക്ഷ്മി ഒരിക്കല്‍ പറഞ്ഞ കാര്യങ്ങള്‍ ആണ് സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വൈറലായി മാറിയിരിക്കുന്നത്. താന്‍ ഡബ്ബ് ചെയ്തു കൊടുത്തിട്ടുള്ള ഓരോ നടിമാരുടെ കഴിവുകളും ദൗര്‍ബല്യങ്ങളും ഭാഗ്യ ലക്ഷ്മിക്ക് നല്ല വ്യക്തമാണ്. പക്ഷെ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായി തോന്നിയത് നടി മഞ്ജു വാര്യര്‍ ആയിരുന്നു എന്നാണ് ഒരു അഭിമുഖത്തിനിടെ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയത്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് സമയത്ത് ഞാന്‍ കാവ്യയോടും പറഞ്ഞു നീ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തു പഠിക്കൂവെന്ന്, പക്ഷെ കാവ്യ എനിക്ക് ഇത് കഴിയില്ലെന്ന് പറഞ്ഞ് മാറി നില്‍ക്കുക ആയിരുന്നു. അതിലെപ്പോഴും വിജയിച്ചു നിന്നത് മഞ്ജു വാര്യര്‍ തന്നെ ആയിരുന്നു. തൂവല്‍ കൊട്ടാരം എന്ന സിനിമയ്ക്ക് വേണ്ടിയാണ് മഞ്ജു ആദ്യമായി ഡബ്ബ് ചെയ്തത്. മഞ്ജു അത് പെട്ടെന്ന് ക്ലിക്ക് ചെയ്യുകയും, തനിക്ക് തന്റെ തന്നെ ശബ്ദം വേണം എന്നൊരു വാശിയുണ്ടാകുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെയാണ് മഞ്ജു മലയാളത്തിലെ മികച്ച നടിയാണെന്ന് പറയുന്നത്. മഞ്ജുവിനെ പോലെ തന്നെ മലയാളത്തില്‍ വേറെയും മികച്ച നടിമാരുണ്ട്. പക്ഷെ അവരൊക്കെ സ്വന്തം ശബ്ദം ഉപയോഗിക്കാത്തതിനാല്‍ ആകാം ആ പേരുകള്‍ മഞ്ജുവിന് ശേഷം പറയുന്നതെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു.

പാര്‍വതി ഒരു ഫിലിമില്‍ ഡബ്ബ് ചെയ്യാന്‍ വന്നപ്പോള്‍ ഞാന്‍ പാര്‍വതിയോട് പറഞ്ഞിരുന്നു പാര്‍വതി നീ സ്വന്തമായിട്ട് ഡബ്ബ് ചെയ്യണം. അങ്ങനെ പാര്‍വതിയെ ഞാന്‍ മൈക്കിന്റെ മുന്‍പില്‍ നിര്‍ത്തി പഠിപ്പിച്ച് കൊടുത്തൂ. പാര്‍വതിയുടെ പ്രശ്‌നം എന്തെന്നാല്‍ വളരെ ലോ വോയിസില്‍ മാത്രമേ സംസാരിക്കുള്ളൂ. പാര്‍വതി ദേഷ്യപ്പെടുന്ന സീന്‍ ആണെങ്കില്‍ പോലും അവരുടെ ശബ്ദത്തില്‍ ആ ശക്തി വരില്ല പക്ഷെ മുഖഭാവം കറക്റ്റ് ആയിരിക്കും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

അതേസമയം, അടുത്തിടെ തന്റെ ശബ്ദം കാത്ത് സൂക്ഷിക്കാന്‍ ഭാഗ്യല്ക്ഷ്മി ചെയ്യാറുള്ള കാര്യങ്ങളെ കുറിച്ചും പറഞ്ഞിരുന്നു. അന്നോക്കെ ശബ്ദത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. ശബ്ദത്തിന് വേണ്ടി ആരെന്ത് പറഞ്ഞാലും അനുസരിക്കുമായിരുന്നു. പുളിയുള്ള ഭക്ഷണങ്ങളെല്ലാം ഒഴിവാക്കിയിരുന്നു. അതേ പോലെ എണ്ണമയമുള്ള പലഹാരങ്ങളോ എണ്ണയില്‍ വറുത്ത സാധനങ്ങളോ ഒന്നും കഴിക്കാറില്ലായിരുന്നു. എണ്ണ തൊണ്ടയിലുണ്ടെങ്കില്‍ ശബ്ദത്തിന് കരകരപ്പ് വരും.

സ്വരം നന്നായി നിലനിര്‍ത്തുന്നതിന് വിന്‍സെന്റ് മാഷ് നല്‍കിയ ടിപ്‌സിനെക്കുറിച്ചും ഭാഗ്യലക്ഷ്മി അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് പാലില്‍ ഇത്തിരി കുരുമുളകും ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഇട്ട് കുടിക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. കുറേനാളായി അങ്ങനെ ചെയ്തതോടെയാണ് ശബ്ദം കുറച്ചുകൂടി ക്ലിയറായത്.

നേരത്തെ ഡബ്ബിംഗ് കഴിഞ്ഞ് വന്നാല്‍ അങ്ങനെ അധികം സംസാരിക്കാറൊന്നുമില്ലായിരുന്നു. ഇപ്പോഴാണ് ധാരാളം സംസാരിക്കാന്‍ തുടങ്ങിയത്. ഡബ്ബിംഗിന് ശേഷം വീട്ടിലെത്തിയാല്‍ ഗാര്‍ഗിള്‍ ചെയ്യുന്ന ശീലമുണ്ട്. വോയ്‌സിനുള്ള എക്‌സര്‍സൈസും ചെയ്യാറുണ്ട്. ആരോഗ്യ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് നല്‍കുന്നത്. എല്ലാ വര്‍ഷവും ആയുര്‍വേദ ചികിത്സയ്ക്ക് പോവാറുമുണ്ട്.

ഡബ്ബിംഗ് സമയത്ത് ശബ്ദത്തിന് യാതൊരുവിധ നിയന്ത്രണവും വെക്കാന്‍ പറ്റില്ല. പൊട്ടിക്കരയേണ്ടിടത്ത് പൊട്ടിക്കരയണം, അലറിവിളിക്കേണ്ടിടത്ത് അലറിവിളിക്കണം. അതാണ് അവസ്ഥ. മുന്‍പൊക്കെ സിനിമയില്‍ റേപ്പ് സീന്‍ പതിവായിരുന്നല്ലോ, ഒരു സിനിമയില്‍ ഒന്നിലധികം റേപ്പ് സീനുകളുണ്ടാവാറുണ്ട് ചിലപ്പോള്‍. എന്നെ വിടൂ എന്നൊക്കെ പറഞ്ഞ് ശബ്ദം മുഴുവനും പോവും. തൊണ്ട പൊട്ടി ചോര വന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

More in News

Trending