Connect with us

ഒരു വർഷം കഴിഞ്ഞു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല; ആദ്യമായി വിവാഹ വീഡിയോ പങ്കുവെച്ച്

Malayalam

ഒരു വർഷം കഴിഞ്ഞു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല; ആദ്യമായി വിവാഹ വീഡിയോ പങ്കുവെച്ച്

ഒരു വർഷം കഴിഞ്ഞു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല; ആദ്യമായി വിവാഹ വീഡിയോ പങ്കുവെച്ച്

മലയാളക്കര കണ്ടതിൽ ഏറ്റവും വലിയ താര വിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മൂത്ത മകൾ ഭാഗ്യ സുരേഷിന്റേത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ പങ്കെടുത്ത വിവാഹം കഴിഞ്ഞിട്ട് ജനുവരി 17 ന് ഒരു വർഷം തികഞ്ഞിരുന്നു. നിരവധി പേരാണ് ഭാഗ്യയ്ക്കും ശ്രേയസിനും വിവാഹവാർഷിക ആശംസകളുമായി രംഗത്തെത്തിയിരുന്നത്.

ഇപ്പോഴിതാ ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി ഭാഗ്യ സുരേഷ് പങ്കുവെച്ച വാക്കുകളും ഏറെ ശ്രദ്ധേയമായിരുന്നു. 2019 ൽ നിന്ന് 2024 ലേക്ക് എത്തിയപ്പോഴുള്ള മാറ്റത്തെ കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു ഭാഗ്യയുടെ പോസ്റ്റ്. ഇതോടൊപ്പം തന്റെ കല്യാണ വീഡിയോയും ഭാഗ്യ പങ്കുവെച്ചിരുന്നു. രാധികയുടെ ഡാൻസ് അടക്കം മലയാളികൾ ആ കല്യാണത്തിൽ ഇതുവരെ കാണാത്ത ചില കാഴ്ചകളും വീഡിയോയിൽ കാണാം.

ഒരു വർഷം പൂർത്തിയായ ദിവസമായിരുന്നു തന്റെ കല്യാണ വീഡിയോയും ആദ്യമായി ഭാഗ്യ പങ്കുവച്ചത്. ഒരു വർഷം കഴിഞ്ഞു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, ഇപ്പോൾ ഇത് പോസ്റ്റ് ചെയ്യാൻ സമയമായി എന്ന് പറഞ്ഞാണ് ഭാഗ്യ വീഡിയോ യൂട്യൂബിൽ പങ്കുവച്ചത്. വിവാഹത്തിന് വന്ന നരേന്ദ്ര മേദിയ്ക്കും, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എല്ലാം പോസ്റ്റിൽ ഭാഗ്യ നന്ദി അറിയിക്കുന്നുമുണ്ട്.

ഭാഗ്യ ശ്രേയസിന്റെ ജീവിതത്തിലേക്ക് വന്നത് വലിയൊരു ടേണിങ് പോയിന്റാണ് എന്നാണ് ഭാഗ്യയുടെ സഹോദരി ഭാവ്നി പറയുന്നത്. അവരൊരുമിച്ച് വളർന്നതാണെന്നും ഭാവ്‌നി പറയുന്നു. പത്ത് വർഷത്തെ ബന്ധമാണ് ഇരുവരും. പെട്ടന്ന് വിവാഹിതരാകുമ്പോൾ അതിന്റെ എക്‌സൈറ്റ്‌മെന്റ് കുടുംബത്തിലുള്ളവർ എല്ലാവരും പങ്കുവയ്ക്കുന്നുണ്ട്.

അതേസമയം, ഭാഗ്യയ്ക്കും മരുമകൻ ശ്രേയസിനും വിവാഹവാർഷികാശംസകൾ നേർന്ന് സുരേഷ് ഗോപി പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു. കുടുംബ ചിത്രങ്ങൾക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ആശംസ. ഒരുമിച്ചുള്ള ഒരു വർഷം. ഒരു ജീവിതകാലം മുഴുവൻ ഓർക്കാനുള്ള ഓർമകൾ. എന്റെ പ്രിയപ്പെട്ട ഭാഗ്യയും ശ്രേയസും.

നിങ്ങളുടെ ഒന്നാം വിവാഹ വാർഷികത്തിൽ നിങ്ങൾ പങ്കിടുന്ന മനോഹരമായ ബന്ധത്തിൽ ഞാൻ എത്ര അഭിമാനിക്കുന്നുവെന്ന് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ പ്രത്യേക ദിനം നമുക്ക് ഗംഭീരമായി ആഘോഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ നിർഭാഗ്യമെന്ന് പറയട്ടേ.. അടുത്തിടെയായി എന്റെ ആരോഗ്യം അതിനായി സഹകരിക്കുന്നില്ല. എന്റെ ആരോഗ്യം മെച്ചപ്പെട്ടുവെന്ന് തോന്നുന്ന മറ്റൊരു ദിവസത്തേയ്ക്ക് ആഘോഷങ്ങൾ മാറ്റിവയ്ക്കാം.

സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സാഹസികതയുടെയും ഇനിയും നിരവധി വർഷങ്ങൾ ഒരുമിച്ച് ഉണ്ടാകട്ടെ. ഓരോ ദിവസം കഴിയുന്തോറും നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമായി വളരട്ടെ. വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയുന്നതിനേക്കാൾ ഞാൻ നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു. ഒന്നാം വാർഷിക ആശംസകൾ എന്നാണ് സുരേഷ് ഗോപി കുറിച്ചത്.

ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു ചടങ്ങ് നടന്നത്. ലളിതമായ ലുക്കിലാണ് ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസത്തിൽ ഭാഗ്യ അണിഞ്ഞൊരുങ്ങിയത്. ഓറഞ്ച് നിറമുള്ള സാരിയാണ് വിവാഹദിനത്തിൽ താരപുത്രി ധരിച്ചത്. സാരിക്ക് ഇണങ്ങുന്ന ഒരു ചോക്കറും ജിമിക്കി കമ്മലും രണ്ട് വളകളും മാത്രമാണ് ഭാഗ്യ ആഭരണമായി ഉപയോഗിച്ചത്.

താലികെട്ടിന് മകളെ പൊന്നിൽ മുക്കിയാകും സുരേഷ് ഗോപിയും ഭാര്യ രാധികയും കൊണ്ടുവരിക എന്നാണ് പ്രേക്ഷകർ കരുതിയത്. അതുപോലെ തന്നെ പെൺമക്കളെന്നാൽ ജീവൻ കളയുന്ന സുരേഷ് ഗോപി ഭാഗ്യയുടെ കയ്യും കഴുത്തും ആഭരണങ്ങൾ കൊണ്ട് നിറച്ചിട്ടുണ്ടാകുമെന്നും പ്രേക്ഷകർ കരുതിയിരുന്നു.

Xഎന്നാൽ അത്തരത്തിൽ ഒന്നും ഉണ്ടായില്ല. താലികെട്ടിന് ഒരു ചോക്കറും ഓഡിറ്റോറിയത്തിൽ നടന്ന മറ്റ് ചടങ്ങുകളിൽ രണ്ട് മാലയും രണ്ട് വളകളും മാത്രമാണ് ഭാഗ്യ ധരിച്ചിരുന്നത്. ഒരു താരപുത്രി ഇത്രയേറെ സിംപിൾ ലുക്കിൽ വിവാഹത്തിന് പ്രത്യക്ഷപ്പെടുന്നത് ഒരുപക്ഷെ ഇത് ആദ്യമാകും. അതുകൊണ്ട് തന്നെ ഭാഗ്യ ആരാധകർക്കും ഒരു അത്ഭുതമാണ്.

More in Malayalam

Trending