സൽമാൻ ഖാനെ തല്ലുന്നവർക്ക് രണ്ടു ലക്ഷം രൂപ പ്രതിഫലം !!!
Published on
ബോളിവുഡ് സൂപ്പർ താരമാണ് സൽമാൻ ഖാൻ. വിവാദങ്ങൾക്കിടയിൽ ഇടയിലാണ് ഇപ്പോൾ നടൻ. ഇപ്പോൾ ഇതാ സൽമാൻ ഖാൻ ഒരുങ്ങുന്ന ചിത്രം വിവാദത്തിലേക്ക് നീങ്ങുന്നത്. സൽമാൻ ഖാനെ പൊതു സ്ഥലത്ത് പരസ്യമായി തല്ലുന്നവർക്ക് രണ്ടു ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് വിശ്വഹിന്ദു പരിഷത്തിന്റെ മുൻ മേധാവിയായ പ്രവീൺ തൊഗാഡിയയുടെ പുതിയ സംഘടന രംഗത്തെത്തിയതോടെയാണ് പുതിയ വിവാദം വാർത്തകളിൽ നിറയുന്നത്. സൽമാൻ നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘ലൗ രാത്രിയെ’ ചുറ്റിപ്പറ്റിയാണ് വിവാദങ്ങൾ.
സിനിമയ്ക്ക് ‘ലൗ രാത്രി’ ഇപ്പോൾ വിവാദത്തിലേക്ക് വഴിമാറിയത്. ഹിന്ദു സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ഹിന്ദു ഹെ ആഗെ എന്ന സംഘടയുടെ ഗോവിന്ദ് പരാശര ആരോപിക്കുന്നു. ഹിന്ദുക്കളുടെ നവരാത്രി ആഘോഷത്തിന്റെ സമയത്തു തന്നെ സിനിമയുടെ റിലീസ് വച്ചത് ബോധപൂർവ്വമാണെന്നും പരാശര ആരോപിച്ചു.
നവരാത്രി ആഘോഷം നടക്കുന്ന ഒക്ടോബര്‍ അഞ്ചിന് തന്നെയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. സല്‍മാന്റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ് ചിത്രത്തിലെ നായകന്‍. സല്‍മാന്‍ ഖാന്‍ ഫിലിംസിന്റെ അഞ്ചാമത്തെ ണിത്. സുല്‍ത്താനില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച അഭിരാജ് മിനവാലയാണ് ചിത്രത്തിന്റെ സംവിധായകന്‍.
Continue Reading
You may also like...
Related Topics:Salman Khan