പേർളിമാണിയുമായുള്ള വഴക്കിനെ കുറിച്ച് തുറന്ന് പറഞ്ഞു ബഷീർ ബഷി
പേർളി വിവാഹത്തിന് വിളിച്ചില്ല! പേളിയോടുണ്ടായിരുന്ന വഴക്കില്‍ താനിന്ന് ദുഃഖിക്കുന്നെന്ന് ബഷീര്‍ ബഷി
ഇന്ത്യയിലെ ഏറ്റവും റേറ്റിങ് കൂടിയ ടെലിവിഷൻ പ്രോഗ്രാമാണ് ബിഗ് ബോസ്. കഴിഞ്ഞ വർഷമാണ് ഇതിന്റെ മലയാളം പതിപ്പ് ഇറങ്ങിയത്. നടന്‍ മോഹന്‍ലാല്‍ അവതാരകനായിയെത്തിയ പരിപാടി ആദ്യം പ്രതീക്ഷിച്ച അത്ര വിജയം കൊയ്തിലെങ്കിലും പിന്നീടുള്ള എപ്പിസോഡുകളിൽ വൻ പിന്തുണയാണ് ബിഗ്‌ബോസിന് ലഭിച്ചത്. സിനിമ, സീരിയല്‍, സാമൂഹ്യപ്രവര്‍ത്തനം എന്നീ മേഖലകളില്‍ പ്രശസ്തരായ 16 പേരാണ് പങ്കെടുക്കാനെത്തിയത്.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രണ്ട് പേര്‍ കൂടി ഷോയിലേക്ക് എത്തി.
സാബു മോനായിരുന്നു മത്സരത്തിൽ വിജയി.ഇതായിപ്പോൾ ബിഗ് ബോസ് ഒന്നാം വാർഷികം ആഘോഷിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ മത്സരത്തിൽ പേർളി മാണിയുമായി ഉണ്ടായ വഴക്കിനെ കുറിച്ച് തുറന്നു പറയുകയാണ്. പരിപാടിയിലെ മത്സരാർത്ഥിയായിരുന്ന ബഷീർ ബഷി .
ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.ബിഗ് ബോസിലെ ഏറ്റവും മോശം അനുഭവം ഏതാണെന്നുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ബഷീർ .
‘എന്നെ അവര് അധിഷേപിക്കുകയായിരുന്നു. എന്നാല്‍ വഴക്ക് നടക്കുന്നത് മാത്രമേ പ്രേക്ഷകരെ കാണിച്ചിരുന്നുള്ളു. എന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ് പേര്‍ളി എന്നെ പ്രകോപിക്കുകയായിരുന്നു. ഇതോടെ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. അന്ന് അവിടെ അത്രയധികം ദേഷ്യപ്പെട്ടതില്‍ ഞാനിന്ന് ഖേദിക്കുകയാണെ’ന്നും ബഷീര്‍ പറയുന്നു.
ഇപ്പോഴും എന്നോട് ദേഷ്യം ഉള്ള ആളുകള്‍ ഉണ്ട്. മാത്രമല്ല പേര്‍ളി വിവാഹിത്തിന് വിളിക്കാത്തതില്‍ സങ്കടമുണ്ടെന്നും ബഷീര്‍ പറയുന്നു. ഞങ്ങളില്‍ പലരെയും വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. അന്ന് വീടിനുള്ളില്‍ നടന്ന സംഭവങ്ങളില്‍ ഇപ്പോഴും വിരോധവുമായി നടക്കുന്നത് വേദന ഉണ്ടാക്കുന്ന കാര്യമാണ്. അതേ സമയം മത്സരാര്‍ത്ഥികളില്‍ ഭൂരിപക്ഷം പേരുമായി ഇപ്പോഴും അടുത്ത സൗഹൃദമുണ്ട്. ആ ബന്ധം നല്ലത് പോലെ നിലനിര്‍ത്തുന്നതിന് വേണ്ടി പലപ്പോഴായി എല്ലാവരും ഒത്ത് കൂടാറുണ്ടെന്നും താരം പറയുന്നു.
അടുത്ത സീസണ്‍ വരികയാണെങ്കില്‍ അതിലെ മത്സരാര്‍ത്ഥികള്‍ക്ക് ചില ഉപദേശവും ബഷീര്‍ പങ്കുവെച്ചു. ബിഗ് ബോസില്‍ മുന്നോട്ട് പോവാന്‍ ആദ്യം വേണ്ടത് ക്ഷമയാണ്. പിന്നെ എന്ത് സംഭവിച്ചാലും അത് കാര്യമാക്കാതെ ഇരിക്കുക. വീടിനുള്ളില്‍ അഭിനയിച്ചാല്‍ ജയിക്കാന്‍ കഴിയുമെന്ന് വിചാരിക്കരുത്. നമ്മള്‍ എങ്ങനെയാണോ അങ്ങനെയായിരിക്കാന്‍ ശ്രമിക്കുക. ബിഗ് ബോസ് നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമായിരിക്കും. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് വരികയാണെങ്കില്‍ മോഡലായ അജ്മല്‍ ഖാനെ വിളിക്കാനുള്ള നിര്‍ദ്ദേശവും താരം മുന്നോട്ട് വെച്ചിരിക്കുകയാണ്.
ബിഗ് ബോസ് ഷോയിലെത്തി ഒരു വര്‍ഷം ആവുമ്പോള്‍ ഒരു സ്വപ്‌നം നടന്നത് പോലെ തോന്നുകയാണ്. എനിക്ക് രണ്ട് ഭാര്യമാരുള്ളതിനാല്‍ പലരുമെന്നെ മോശക്കാരനായിട്ടായിരുന്നു ചിത്രീകരിച്ചിരുന്നത്. എന്നാലിപ്പോള്‍ എന്നെയും എന്റെ കുടുംബത്തെയുമെല്ലാം ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ ആളുകള്‍ എന്നെ കാണുമ്പോള്‍ കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കുവെക്കുകയും അനുഗ്രഹിക്കുകയുമൊക്കെ ചെയ്യാറുണ്ടെന്നും താരം വ്യക്തമാക്കി .സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന ബഷീര്‍ കുടുംബത്തിലെ ഓരോ കാര്യങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ വമ്പന്‍ ആരാധക പിന്തുണയാണ് താരത്തിനുള്ളത്. നൂറ് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ 84 -ാം ദിവസമായിരുന്നു ബഷീര്‍ പുറത്ത് പോവുന്നത്.
basheer bashi- pearley mani- arguments- reveals