Connect with us

2023 ലെ ഏറ്റവും വലിയ ഹിറ്റായി ബാര്‍ബി, മറികടന്നത് സൂപ്പര്‍ മാരിയോ ബ്രോസിന്റെ റെക്കോര്‍ഡിനെ

News

2023 ലെ ഏറ്റവും വലിയ ഹിറ്റായി ബാര്‍ബി, മറികടന്നത് സൂപ്പര്‍ മാരിയോ ബ്രോസിന്റെ റെക്കോര്‍ഡിനെ

2023 ലെ ഏറ്റവും വലിയ ഹിറ്റായി ബാര്‍ബി, മറികടന്നത് സൂപ്പര്‍ മാരിയോ ബ്രോസിന്റെ റെക്കോര്‍ഡിനെ

2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി ഗ്രെറ്റ ഗെര്‍വിക്ക് സംവിധാനം ചെയ്ത ബാര്‍ബി. മാര്‍ഗോട്ട് റോബി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഫാന്റസികോമഡി ഴോണറിലെത്തിയ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 1.38 ബില്ല്യണ്‍ ഡോളറാണ് നേടിയിരിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ സൂപ്പര്‍ മാരിയോ ബ്രോസിന്റെ റെക്കോര്‍ഡിനെയാണ് ബാര്‍ബി മറികടന്നത്.

വാര്‍ണര്‍ ബ്രോസിന്റെ ഏക്കാലത്തെയും ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ചിത്രമായി ഇത് മാറി. ബാര്‍ബി നോര്‍ത്ത് അമേരിക്കയില്‍ 600 മില്യണ്‍ ഡോളറും അന്താരാഷ്ട്ര തലത്തില്‍ 760 മില്യണ്‍ ഡോളറും നേടിയിട്ടുണ്ട്. വാര്‍ണര്‍ ബ്രദേഴ്‌സ് നിര്‍മ്മിച്ച ഏറ്റവും വേഗത്തില്‍ 1 ബില്യണ്‍ ക്ലബ്ബില്‍ എത്തിയ ചിത്രമാണ് ബാര്‍ബി. കൊറോണയ്ക്ക് ശേഷം 1 ബില്യണ്‍ ക്ലബ്ബില്‍ കയറുന്ന ആറാമത്തെ ചിത്രം കൂടിയാണിത്.

‘ബാര്‍ബി’ തുടര്‍ച്ചയായി നാല് വാരാന്ത്യങ്ങളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി, ഈ നേട്ടം ഗ്രെറ്റ ഗെര്‍വിഗിനെ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രത്തിന്റെ ആദ്യ സോളോ വനിതാ സംവിധായികയാക്കി. 2023ലെ ഇതുവരെയുള്ള ഏറ്റവും കളക്ഷന്‍ നേടിയ ചിത്രങ്ങള്‍;

  1. ബാര്‍ബി $1.38 ബില്യണ്‍
  2. സൂപ്പര്‍ മാരിയോ ബ്രോസ് മൂവി $1.36 ബില്യണ്‍
  3. ഓപ്പണ്‍ഹൈമര്‍ $853 മില്യണ്‍
  4. ഗാര്‍ഡിയന്‍സ് ഓഫ് ഗാലക്‌സി വോളിയം 3 $846 മില്യണ്‍
  5. ഫാസ്റ്റ് എക്‌സ് $705 മില്യണ്‍

ചിത്രത്തില്‍ മാര്‍ഗോട്ട് റോബി ആണ് ബാര്‍ബിയായി എത്തിയത്. റയാന്‍ ഗോസ്ലിംഗ്, സിമു ലിയു, എമ്മ മക്കി, കേറ്റ് മക്കിന്നണ്‍, ഇസ റേ, അലക്‌സാന്ദ്ര ഷിപ്പ്, കിംഗ്സ്ലി ബെന്‍ആദിര്‍, സ്‌കോട്ട് ഇവാന്‍സ്, ജോണ്‍ സിന എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

More in News

Trending