Connect with us

‘പ്രാർത്ഥനകളോടെ എന്റെ പ്രിയപെട്ടവർക്കായി’; പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ദിലീപിന്റെ വക ഗംഭീര സർപ്രൈസ്

Movies

‘പ്രാർത്ഥനകളോടെ എന്റെ പ്രിയപെട്ടവർക്കായി’; പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ദിലീപിന്റെ വക ഗംഭീര സർപ്രൈസ്

‘പ്രാർത്ഥനകളോടെ എന്റെ പ്രിയപെട്ടവർക്കായി’; പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ദിലീപിന്റെ വക ഗംഭീര സർപ്രൈസ്

ജനപ്രിയ നായകൻ ദിലീപിന്റെ ജന്മദിനമായ ഇന്ന് ആരാധകർക്ക് ഗംഭീര പിറന്നാൾ സമ്മാനം. രാമലീലയ്ക്കു ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്ത്. ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ബാന്ദ്ര എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവിട്ടത്.

വളരെ സ്റ്റൈലിഷായാണ് ദിലീപ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുടിയും താടിയും വളർത്തി ഒരു കയ്യിൽ എരിയുന്ന സിഗരറ്റും മറു കയ്യിൽ തോക്കുമായി ഇരിക്കുന്ന ദിലീപിനെയാണ് പോസ്റ്ററിൽ കാണുന്നത്. ജനപ്രിയ നായകന്റെ ഡോൺ ലുക്ക് ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

പ്രാർത്ഥനകളോടെ എന്റെ പ്രിയപെട്ടവർക്കായി, അരുൺ ഗോപി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്ന് കുറിച്ച് കൊണ്ടാണ് ദിലീപ് പോസ്റ്റ് പങ്കിട്ടത്.

അരുൺഗോപി-ദിലീപ് കൂട്ടുക്കെട്ടിൽ 2017-ൽ പുറത്തിറങ്ങിയ രാമലീല വലിയ വിജയമായിരുന്നു. രാമലീലയ്‌ക്ക് ശേഷം ഈ കൂട്ടുക്കെട്ട് ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര . ദിലീപിന്റെ കരിയറിലെ 147-ാമത്തെ ചിത്രമാണിത്. തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മാസ്സ് സിനിമകളുടെ സൃഷ്ടാവായ ഉദയ് കൃഷ്ണയുടേതാണ് സിനിമയുടെ തിരക്കഥ. വൻ മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയിൽ ശരത് കുമാർ, ഈശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയ, ആര്യൻ സന്തോഷ്, സിദ്ദീഖ്, ലെന, കലാഭവൻ ഷാജോൺ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നുണ്ട്. ചിത്രത്തില്‍ മിസ്റ്റര്‍ ഇന്ത്യ ഇന്റര്‍നാഷണലും മോഡലുമായ ദാരാസിംഗ് ഖുറാനയും അഭിനയിക്കുന്നു. പ്രതിനായകനായാണ് മലയാളസിനിമയില്‍ ദാരാസിംഗ് ഖുറാന അരങ്ങേറ്റം കുറിക്കുക. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

രാമലീല റിലീസ് ചെയ്ത് അഞ്ച് വർഷം തികയുന്ന അവസരത്തിലാണ് പുതിയ സിനിമയും ഈ കൂട്ടുകെട്ട് ആരംഭിച്ചത്. വോയ്സ് ഓഫ് സത്യനാഥനാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയ ദിലീപിൻ്റെ മറ്റൊരു ചിത്രം. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ചിത്രങ്ങൾക്കു ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥൻ. ജോജു ജോർജ്, സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ എന്നിവരും അഭിനയിക്കുന്നു. മൂന്നു വർഷത്തിനു ശേഷമാണ് ഒരു ദിലിപ് ചിത്രം തിയറ്ററിലേക്ക് എത്തുന്നത്.

More in Movies

Trending

Recent

To Top