Connect with us

കേരളത്തിൽ നിയമം തെറ്റിച്ച് ബിഗിൽ റിലീസ്;പൃഥ്വിരാജ്- ലിസ്റ്റിൻ ടീമിന് വിലക്ക്!

Malayalam

കേരളത്തിൽ നിയമം തെറ്റിച്ച് ബിഗിൽ റിലീസ്;പൃഥ്വിരാജ്- ലിസ്റ്റിൻ ടീമിന് വിലക്ക്!

കേരളത്തിൽ നിയമം തെറ്റിച്ച് ബിഗിൽ റിലീസ്;പൃഥ്വിരാജ്- ലിസ്റ്റിൻ ടീമിന് വിലക്ക്!

വിജയ്-അറ്റ്ലി ചിത്രമായ ബിഗിൽ പ്രതീക്ഷകൾക്കുമപ്പുറം കുതിക്കുകയാണ്.കേരളത്തിലും ചിത്രം റീലീസ് ചെയ്തിരുന്നു.ബിഗിൽ കേരളത്തിൽ വിതരണം ചെയ്തത് സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയാണ്.ഇപ്പോളിതാ ഈ വർഷം ജനുവരി മാസം മുതൽ അന്യ ഭാഷാ സിനിമകൾക്ക് കേരളത്തിൽ വൈഡ് റിലീസ് പാടില്ല എന്ന നിയമം പൃഥ്വിരാജ്- ലിസ്റ്റിൻ ടീം തെറ്റിച്ചതായി ആരോപിക്കുകയാണ് തിയ്യേറ്റര്‍ ഉടമകളുടെ സംഘടന.

ജനുവരി മാസം മുതൽ ആണ് അന്യ ഭാഷാ സിനിമകൾക്ക് കേരളത്തിൽ വൈഡ് റിലീസ് പാടില്ല എന്ന നിയമം കേരളത്തിലെ സിനിമാ സംഘടനകൾ കൊണ്ട് വന്നത്. നിർമ്മാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളുടെ സംഘടനയും എല്ലാം ഒരുമിച്ചു എടുത്ത തീരുമാനം ആയിരുന്നു അത്. മലയാള സിനിമകളുടെ റിലീസുകളെ അന്യ ഭാഷാ റിലീസുകൾ ബാധിക്കുന്നതും അതുപോലെ വലിയ തുക മുടക്കി വിതരണാവകാശം എടുക്കുന്ന അന്യ ഭാഷാ റിലീസുകളിൽ ഭൂരിഭാഗവും വിതരണക്കാർക്ക് വലിയ നഷ്ടം വരുത്തി വെക്കാൻ തുടങ്ങിയതുമായിരുന്നു പ്രധാന കാരണങ്ങൾ.

തിയേറ്റർ ലിസ്റ്റിൽ ഇരുന്നൂറിൽ താഴെ സ്ക്രീനുകൾ മാത്രം കൊടുത്തിട്ടു മൂന്നൂറിൽ പരം സ്‌ക്രീനുകളിൽ ആണ് അവർ ബിഗിൽ റിലീസ് ചെയ്തത്. ഇത് കണ്ടെത്തിയതോടെ നിയമം തെറ്റിച്ച ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ- വിതരണ കമ്പനിയായ മാജിക് ഫ്രെയിംസിനെ വിലക്കാൻ ഉള്ള തീരുമാനത്തിലാണ് തിയ്യേറ്റര്‍ ഉടമകളുടെ സംഘടന. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആണ് ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ – വിതരണ കമ്പനിയെ വിലക്കിയത്.

സംഘടനയുടെ ജനറല്‍ സെക്രട്ടറി എംസി ബോബി ഒപ്പിട്ട സര്‍ക്കുലറാണ് സംഘടനയ്ക്ക് കീഴിലുള്ള കേരളത്തിലെ എല്ലാ പ്രധാന തിയറ്ററുകള്‍ക്കും അയച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് വിതരണം ചെയ്യുന്ന പൃഥ്വിരാജ് ചിത്രങ്ങൾ ആയ ഡ്രൈവിംഗ് ലൈസൻസ്, കടുവ എന്നിവയെ ഈ വിലക്ക് ബാധിക്കും എന്നാണ് സൂചന.

ban on prithviraj productions and magic frames to distribute bigil in kerala

Continue Reading
You may also like...

More in Malayalam

Trending