Connect with us

“പണ്ടു മുതലെ ഇടതുപക്ഷ സഹയാത്രികനായിരുന്നു മമ്മൂക്ക . അദ്ദേഹത്തിന്റെ നാടു തന്നെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിനു വേരുകളുള്ള നാടാണ്.” – ബാലചന്ദ്രൻ ചുള്ളിക്കാട്

Malayalam Breaking News

“പണ്ടു മുതലെ ഇടതുപക്ഷ സഹയാത്രികനായിരുന്നു മമ്മൂക്ക . അദ്ദേഹത്തിന്റെ നാടു തന്നെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിനു വേരുകളുള്ള നാടാണ്.” – ബാലചന്ദ്രൻ ചുള്ളിക്കാട്

“പണ്ടു മുതലെ ഇടതുപക്ഷ സഹയാത്രികനായിരുന്നു മമ്മൂക്ക . അദ്ദേഹത്തിന്റെ നാടു തന്നെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിനു വേരുകളുള്ള നാടാണ്.” – ബാലചന്ദ്രൻ ചുള്ളിക്കാട്

“പണ്ടു മുതലെ ഇടതുപക്ഷ സഹയാത്രികനായിരുന്നു മമ്മൂക്ക . അദ്ദേഹത്തിന്റെ നാടു തന്നെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിനു വേരുകളുള്ള നാടാണ്.” – ബാലചന്ദ്രൻ ചുള്ളിക്കാട്

“പണ്ട് ഞാൻ നിന്റെ വീട്ടിൽ വന്നാൽ അത് സൗഹൃദം .ഇന്നത് മത സൗഹാർദം ” -മമ്മൂട്ടിയുടെ ഈ വാക്കുകൾ മാധ്യമങ്ങളിൽ വളരെ വേഗമാണ് വൈറലായത് . ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഒരു വാട്സാപ്പ് സന്ദേശത്തിലാണ് മമ്മൂട്ടിയുടെ ഈ സാമൂഹിക ഉത്കണ്ഠ വ്യക്തമാകുന്നത്. അതിനെ പറ്റി വിശദീകരിക്കുകയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് .

മമ്മൂട്ടി നടത്തിയ പരാമർശം ജനങ്ങളെ അറിയിക്കേണ്ടതുണ്ടെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് തോന്നാൻ കാരണമുണ്ട്. ‘മമ്മൂട്ടിയെ പോലുള്ള ഒരാൾ നടത്തുന്ന സാമൂഹിക നിരീക്ഷണം പ്രത്യക്ഷമായ പ്രഭാവം ഉണ്ടാക്കും’ ചുള്ളിക്കാട് പറയുന്നു.

‘ഷൂട്ടിങ്ങിനിടയിൽ ഇരുന്നപ്പോൾ മമ്മൂട്ടി പറഞ്ഞതാണ് അത്. ഇപ്പോഴത്തെ സാമൂഹിക സംഭവവികാസങ്ങളിൽ അദ്ദേഹത്തിനു വിഷമമുണ്ട്. ഞങ്ങൾക്കും വിഷമമുണ്ട്. ഞാനെന്റെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്ത ഒരു വാട്ട്സ്ആപ്പ് മെസേജ് ആണ് വൈറലായത്. മമ്മൂക്ക എന്നോടു പറഞ്ഞത് ഒരു കുറിപ്പായി എഴുതിയപ്പോൾ ഞാൻ ആദ്യം അയച്ചു കൊടുത്തത് അദ്ദേഹത്തിനു തന്നെയായിരുന്നു. അദ്ദേഹം ചോദിച്ചത്, ഇതൊക്കെ എഴുതണോ എന്നായിരുന്നു. ഞാൻ പറഞ്ഞു, അതു വേണം. മമ്മൂക്കയുടെ ഉത്കണ്ഠ ഒരു തലമുറയെ മുഴുവനും പ്രതിനിധീകരിക്കുന്നുണ്ട്’ ചുള്ളിക്കാട് പറഞ്ഞു.

‘മമ്മൂട്ടിയെ പോലെ ഒരാൾ നടത്തുന്ന സാമൂഹിക നിരീക്ഷണം പ്രത്യക്ഷമായ പ്രഭാവം ഉണ്ടാക്കും. അത് ഉദ്ദേശിച്ചു തന്നെയാണ് ഞാൻ അങ്ങനെയൊരു കുറിപ്പെഴുതിയത്. ഷൂട്ടിനിടയിൽ മമ്മൂക്ക അങ്ങനെ പറഞ്ഞപ്പോൾ വല്ലാതെ മനസിൽ കൊണ്ടു. ആ വാക്കുകൾ ജനങ്ങളെ അറിയിക്കണം എന്നു തോന്നി. അതുകൊണ്ടാണ് ആ കുറിപ്പെഴുതിയത്’ ചുള്ളിക്കാട് വ്യക്തമാക്കി.

‘കോളജിൽ എന്റെ സീനിയർ ആയിരുന്നു മമ്മൂട്ടി. അദ്ദേഹം ലോ കോളേജിൽ പഠിച്ചിരുന്ന കാലത്താണ് ഞാൻ പരിചയപ്പെടുന്നത്. മമ്മൂക്ക ലോ കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറി ആയിരുന്നു. പണ്ടു മുതലെ ഇടതുപക്ഷ സഹയാത്രികനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നാടു തന്നെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിനു വേരുകളുള്ള നാടാണ്. ഞങ്ങളൊക്കെ കുട്ടിക്കാലം മുതലെ ഇടതുപക്ഷ അനുഭാവികളാണ്. അതിനു ഇപ്പോഴും ഒരു മാറ്റവുമില്ല’ അദ്ദേഹം ഒാർത്തെടുത്തു.

‘മഹാരാജാസിൽ ജാതിയോ മതമോ ഒരിക്കലും ഒരു വിഷയമേ ആയിരുന്നില്ല. വിദ്യാർഥികൾ തമ്മിൽ രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടായിരുന്നു. മതങ്ങൾ സത്യത്തിൽ രാഷ്ട്രീയ പാർട്ടികളാണ്. അവർ പരോക്ഷമായി ഭരണത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നവരാണ്. മതങ്ങളും മതസംഘടനകളും കിങ് മെയ്ക്കേഴ്സ് ആണ്. വളഞ്ഞ വഴിയിലൂടെ ഭരണത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ പാർട്ടികളാണ് മതങ്ങൾ. സംഘടിത മതങ്ങളുടെ ലക്ഷ്യം രാഷ്ട്രീയ അധികാരമാണ്. അതിനുവേണ്ടി, മതപരമായ വേർതിരിവുകളും ജാതീയ വേർതിരിവുകളും അവർ പ്രയോജനപ്പെടുത്തും. അവർ സംഘടിതമായി അങ്ങനെ പ്രവർത്തിക്കുന്നതുകൊണ്ടാണ് രാഷ്ട്രീയം മതവൽക്കരിക്കപ്പെടുന്നത്’ ചുള്ളിക്കാട് അഭിപ്രായപ്പെട്ടു.

‘വലിയൊരു വിഭാഗം ജനങ്ങൾക്കു ഉത്കണ്ഠയുണ്ട്. ഏതു മതമായാലും രാഷ്ട്രീയമായാലും ഭൂരിപക്ഷം ജനങ്ങളും സമാധാനം ആഗ്രഹിക്കുന്നവരാണ്. ഒരു ചെറിയ ന്യൂനപക്ഷം മാത്രം ഇതുകൊണ്ട് കുത്തിത്തിരിപ്പ് ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുണ്ട്. അവരാണ് തെരുവിലുള്ളത്. എന്നാൽ, സമാധാനം ആഗ്രഹിക്കുന്ന ജനങ്ങൾ വീട്ടിൽ മിണ്ടാതെ ഇരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുമ്പോഴാണ് അവർ പ്രതികരിക്കുന്നത്’ ചുള്ളിക്കാട് പറഞ്ഞു.

balachnadran chullikkad about msmmootty

More in Malayalam Breaking News

Trending

Recent

To Top