Connect with us

ബാലചന്ദ്രകുമാറിനെ പോലൊരു സാക്ഷിയെ പൊളിക്കുകയെന്നത് പ്രതിഭാഗത്തിനെ സംബന്ധിച്ച് വലിയ പാടായിരിക്കും, ഏത് രീതിയില്‍ കുടയാന്‍ ശ്രമിച്ചാലും അദ്ദേഹത്തിന്റെ കണ്‍വിക്ഷന്‍ വളരെ ശക്തമാണ്; പ്രകാശ് ബാരെ

News

ബാലചന്ദ്രകുമാറിനെ പോലൊരു സാക്ഷിയെ പൊളിക്കുകയെന്നത് പ്രതിഭാഗത്തിനെ സംബന്ധിച്ച് വലിയ പാടായിരിക്കും, ഏത് രീതിയില്‍ കുടയാന്‍ ശ്രമിച്ചാലും അദ്ദേഹത്തിന്റെ കണ്‍വിക്ഷന്‍ വളരെ ശക്തമാണ്; പ്രകാശ് ബാരെ

ബാലചന്ദ്രകുമാറിനെ പോലൊരു സാക്ഷിയെ പൊളിക്കുകയെന്നത് പ്രതിഭാഗത്തിനെ സംബന്ധിച്ച് വലിയ പാടായിരിക്കും, ഏത് രീതിയില്‍ കുടയാന്‍ ശ്രമിച്ചാലും അദ്ദേഹത്തിന്റെ കണ്‍വിക്ഷന്‍ വളരെ ശക്തമാണ്; പ്രകാശ് ബാരെ

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്റെ ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരമാണ് ഇനി പ്രധാനമായും പൂര്‍ത്തിയാക്കാനുള്ളത്. എന്നാല്‍ വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനാല്‍ കോടതിയില്‍ നേരിട്ട് എത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ബാലചന്ദ്രകുമാര്‍. ഇതോടെ സംവിധാകന്റെ അപേക്ഷ പരിഗണിച്ച് വെര്‍ച്വല്‍ വിസ്താരത്തിന് വിചാരണ കോടതി അനുമതി നല്‍കിയിരിക്കുകയാണ്. ഇപ്പോഴിതാ ഇത് സംബന്ധിച്ച് പ്രതികരിക്കുകയാണ് സംവിധാകന്‍ പ്രകാശ് ബാരെ.

സാക്ഷിയെ നേരിട്ട് കിട്ടുകയാണെങ്കില്‍ അതായിരിക്കും ഐഡിയല്‍ സിറ്റുവേഷന്‍ എന്ന് പ്രതിഭാഗവും പ്രോസിക്യൂഷനുമൊക്കെ ചിന്തിക്കുന്നുണ്ടാകാം. എന്നാല്‍ മറ്റൊരു വഴി മുന്നില്‍ ഇല്ലാത്തതിനാല്‍ എത്രയും വേഗം മികച്ച സാങ്കേതിക രീതിയിലുടെ വിചാരണ പൂര്‍ത്തിയാക്കുകയെന്ന ഓപ്ഷനാണ് മുന്നിലുള്ളത്.

നടി കേസില്‍ ബാലചന്ദ്രകുമാര്‍ എത്ര നിര്‍ണായക സാക്ഷിയാണെന്ന് കൊച്ച് കുഞ്ഞിന് പോലും അറിയാവുന്ന കാര്യമാണ്. കേസിന്റെ നാള്‍ വഴികള്‍, ബാലചന്ദ്രകുമാറിന്റെ വരവ് എത്രമാത്രം ഇംപാക്ട് ഉണ്ടാക്കിയെന്നതൊക്കെ എല്ലാവര്‍ക്കും അറിയാം’ എന്നും പ്രകാശ് ബാരെ പറഞ്ഞു. വെര്‍ച്വല്‍ വിചാരണക്കിടെ കോടതിയില്‍ നിന്നുള്ള കോഡിനേറ്റര്‍മാര്‍ ഇല്ലെങ്കില്‍ പ്രഗത്ഭരായ അഭിഭാഷകര്‍ അടക്കമുള്ളവര്‍ക്ക് ബാലചന്ദ്രകുമാറിന് വിസ്താരത്തിനിടെ പെട്ടെന്ന് കാര്യങ്ങള്‍ പറഞ്ഞ് പഠിപ്പിക്കാന്‍ സാധിക്കില്ലേയെന്നും ഇടയ്ക്ക് വീഡിയോ മ്യൂട്ട് ചെയ്ത് കാര്യങ്ങള്‍ അടുത്തുള്ളവരോട് സംസാരിക്കാന്‍ സാധിക്കില്ലെയെന്നുമുള്ള രാഹുല്‍ ഈശ്വറിന്റെ ചോദ്യത്തോടും പ്രകാശ് ബാരെ പ്രതികരിച്ചു.

കോടതി നടപടിക്കിടെ ഇടയ്ക്കിടെ മൈക്ക് ഓഫാക്കിയാല്‍ തന്നെ അത് തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ്. മാത്രമല്ല അത്തരം സംഭവങ്ങള്‍ തടയാനുള്ള സോഫ്‌റ്റ്വെയറുകള്‍ ഇന്ന് ലഭിക്കും. ഏത് സിസ്റ്റത്തിലാണ് സാക്ഷി വരുന്നത് അതില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ശേഖരിച്ച് വെക്കാന്‍ കഴിയുന്ന സോഫ്‌റ്റ്വെയറുകള്‍ ഉണ്ട്.

വളരെ കണിശമായി കാര്യങ്ങള്‍ പറയുന്നയാളാണ് ബാലചന്ദ്രകുമാര്‍. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ വെര്‍ച്വല്‍ കോടതികളില്‍ ആണെങ്കിലും അതേ കണിശതയോടെ തന്നെ അദ്ദേഹത്തിന് കാര്യങ്ങള്‍ സംസാരിക്കാന്‍ പറ്റും. പഠിച്ച് വെച്ചത് പോലെയല്ല അദ്ദേഹം പറയുന്നത്. ഏത് രീതിയില്‍ കുടയാന്‍ ശ്രമിച്ചാലും അദ്ദേഹത്തിന്റെ കണ്‍വിക്ഷന്‍ വളരെ ശക്തമാണ്.

ബാലചന്ദ്രകുമാറിനെ പോലൊരു സാക്ഷിയെ പൊളിക്കുകയെന്നത് പ്രതിഭാഗത്തിനെ സംബന്ധിച്ച് വലിയ പാടായിരിക്കും. റിമോട്ടായിട്ടുള്ള സംവിധാനത്തിലൂടെ വിചാരണക്ക് ഹാജരാകുമ്പോള്‍ അദ്ദേഹത്തിന്റെ കോര്‍ഡിനേഷനെ അസ്വസ്ഥമാക്കിയേക്കും. കോടതിയിലുള്ള ഡയനാമിക്‌സ് മുഴുവനായി കിട്ടാതെ പോകുന്നത് ബാലചന്ദ്രകുമാറിന് തിരിച്ചടിയാകുമോയെന്നതാണ് എന്റെ ആശങ്ക.

ഈ കേസില്‍ അഭിഭാഷകര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കേണ്ടതുണ്ട്. ഈ നാട്ടില്‍ ഇങ്ങനെയെ നടക്കൂ കാര്യങ്ങള്‍ എന്ന് പറഞ്ഞ് വിട്ടുകളയേണ്ട കാര്യമല്ലത്. കോടതിയില്‍ വെച്ത് തെളിവ് ലീക്ക് ചെയ്തതതും വക്കീലന്‍മാരുടെ കളിയും ഈ കേസിന്റെ പരിധിയില്‍ വരണമെന്നതാണ് തന്റെ പ്രതീക്ഷ.

അതിനിടെ നടി കേസില്‍ വിചാരണ ഇനിയും നീണ്ട് പോകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത അഭിഭാഷകനായ ബിഎ ആളൂര്‍ പറഞ്ഞു. കേസില്‍ രണ്ടോ മൂന്നോ പേരുടെ സാക്ഷി വിസ്താരം കഴിഞ്ഞാല്‍ കേസ് വിചാരണ അവസാനിക്കുമെന്നാണ് ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ അത് തെറ്റിധാരണയാണ്. ഇപ്പോഴും കേസിന്റെ 50 ശതമാനം വിചാരണ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂവെന്നും’ അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേസില്‍ ബാലചന്ദ്രകുമാറിന്റെ വിചാരണ വീഡിയോ കോണ്‍ഫറന്‍സ് വഴി അനുവദിക്കരുതെന്ന ദിലീപിന്റെ ആവശ്യം തള്ളിയിരിക്കുകയാണ് വിചാരണ കോടതി. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക സാക്ഷിയായ ബാലചന്ദ്രകുമാര്‍ നിലവില്‍ വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ തുടരുകയാണ്. പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വൃക്കാരോഗം ഗുരുതരമാകുന്നതും ചികിത്സയില്‍ പ്രവേശിക്കുന്നതും. നിലവില്‍ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് ബാലചന്ദ്രകുമാര്‍.

ഈ സാഹചര്യത്തില്‍ വിചാരണ നടക്കുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നേരിട്ട് എത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ബാലചന്ദ്രകുമാര്‍ വിചാരണ കോടതിയെ അറിയിക്കുകയായിരുന്നു. യാത്ര ചെയ്യരുതെന്നും അണുബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ കടുത്ത എതിര്‍പ്പായിരുന്നു ദിലീപ് ഉയര്‍ത്തിയത്.

ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് കോടതിയെ തെറ്റിധരിപ്പിക്കാനാണ് ബാലചന്ദ്രകുമാര്‍ ശ്രമിക്കുന്നതെന്നാണ് ദിലീപിന്റെ ആരോപണം. മാത്രമല്ല ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറയുന്ന വ്യക്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിമുഖം നല്‍കുന്നുണ്ടെന്നും ദിലീപ് ആരോപിച്ചു. എന്നാല്‍ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച കോടതി ദിലീപിന്റെ ആവശ്യം തള്ളി. ബാലചന്ദ്രകുമാറിന്റെ സാക്ഷി വിസ്താരം വീഡിയോ കോണ്‍ഫറന്‍സ് വഴി അനുവദിച്ചിരിക്കുമെന്ന് കോടതി വ്യക്തമാക്കി. ഈ മാസം 15 മുതലായിരിക്കും സാക്ഷി വിസ്താരം ആരംഭിക്കുക.

More in News

Trending

Recent

To Top