Malayalam Breaking News
അന്ന് വിളിച്ചിറക്കുമ്പോള്‍ ബാലഭാസ്‌കര്‍ ലക്ഷ്മിക്ക് കൊടുത്ത ഉറപ്പ്, വീഡിയോ കാണാം!
അന്ന് വിളിച്ചിറക്കുമ്പോള്‍ ബാലഭാസ്‌കര്‍ ലക്ഷ്മിക്ക് കൊടുത്ത ഉറപ്പ്, വീഡിയോ കാണാം!
അന്ന് വിളിച്ചിറക്കുമ്പോള്‍ ബാലഭാസ്‌കര്‍ ലക്ഷ്മിക്ക് കൊടുത്ത ഉറപ്പ്, വീഡിയോ കാണാം!
മലയാളികള്‍ ഇന്നുണര്‍ന്നത് വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണവാര്‍ത്തയോടെയാണ്. ബാലഭാസ്‌കറുട വിയോഗത്തില്‍ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ബാലഭാസകറിന്റെ ഓര്‍മ്മകളും പ്രചരിക്കുകയാണ്. സെപ്റ്റംബര്‍ 26നുണ്ടായ അപടകത്തില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് പുലര്‍ച്ച ഒരു മണിയോടു കൂടിയാണ് ബാലഭാസ്‌കര്‍ മരിക്കുന്നത്. മകള്‍ തേജസ്വനി ബാല നേരത്തെ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ഇപ്പോഴും ആശുപത്രിയിലാണ്.
ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിയ്ക്കും പ്രണയ വിവാഹമായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തിട്ടും സംഗീതം ചതിക്കില്ലെന്ന ആത്മവിശ്വാസത്തില്‍ ചെറുപ്രായത്തില്‍ തന്നെ വിവാഹിതനാകുകയായിരുന്നു ബാലഭാസ്‌കര്‍. 22ാം വയസിലാണ് ബാലു ലക്ഷ്മിയെ വിവാഹം കഴിക്കുന്നത്. അന്ന് ബാലഭാസ്‌കര്‍ എം.എ. സംസ്‌കൃതം അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ലക്ഷ്മിയും അതേ കോളേജില്‍ ഹിന്ദി എം.എ. വിദ്യാര്‍ഥിനിയായിരുന്നു.
ഈ വിവാഹം നടക്കുന്നതിനായി ഒത്തിരി കഷ്ടപ്പെടേണ്ടി വന്നിരുന്നു ബാലഭാസ്‌കറിന്. വീട്ടുകാര്‍ തന്നെയായിരുന്നു തടസ്സം. ബാലഭാസ്‌കറുമായി പ്രണയത്തിലാകുന്ന സമയത്ത് ലക്ഷ്മിയുടെ വീട്ടില്‍ ലക്ഷ്മിയ്ക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചിരുന്നു. ഈ സമയത്ത് ബാലഭാസ്‌കര്‍ തന്റെ ട്യൂഷന്‍ അധ്യാപകനെ കൂട്ടുപിടിച്ചാണ് ലക്ഷ്മിയുടെ വീട്ടിലെത്തുന്നത്. ബാലഭാസ്‌കര്‍ എന്ന പേര് മറച്ചുവെച്ചു കൊണ്ടായിരുന്നു ബാലു ലക്ഷ്മിയുടെ വീട്ടില്‍ സ്വയം പരിചയപ്പെടുത്തിയത്. പെട്ടെന്ന് പേര് ചോദിച്ചപ്പോള്‍ ബലുവിന്റെ വായില്‍ വന്നത് കൃഷ്ണകുമാര്‍ എന്നായിരുന്നു. ബാലഭാസ്‌കര്‍ എന്ന പേര് കേട്ടാന്‍ വിവാഹത്തിന് സമ്മതിക്കുമോ എന്ന ഭയം കൂടിയായിരുന്നു ബാലുവിന്. കൂടാതെ അന്ന് മെലിഞ്ഞുണങ്ങിയ കോലമായിരുന്നുവെന്നും ബാലു മുമ്പൊരിക്കല്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ബാലു സ്വയം പരിചയപ്പെടുത്തുന്നതിനിടെയാണ് ലക്ഷ്മിയുടെ സഹോദരനെ കുറിച്ചോര്‍ക്കുന്നത്. സോഹദരന് ബാലുവിനെ അറിയാം. ഇനിയും ലക്ഷ്മിയുടെ വീട്ടില്‍ നിന്നാല്‍ സംഭവം പൊളിയുമെന്ന് തോന്നി അവിടിന്ന് തിരിക്കാന്‍ തീരുമാനിച്ചു. ബാലു പിന്‍മാറാന്‍ തയ്യാറായപ്പോള്‍ കൂടെയുണ്ടായിരുന്ന അധ്യാപകന്‍ ലക്ഷ്മിയുടെ അമ്മയെ കാര്യം പറഞ്ഞ് ബോധിപ്പിക്കാന്‍ ശ്രമിച്ചു. ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്താല്‍ ഇരുവരും സുഖമായി ജീവിക്കുമല്ലോ എന്ന് അധ്യാപകന്‍ പറഞ്ഞിട്ടും ലക്ഷ്മിയുടെ അമ്മയ്ക്ക് ബാലുമായുള്ള വിവാഹത്തിന് താത്പര്യമില്ലായിരുന്നു. ബാലു അധ്യാപകനെ പോകാമെന്ന് നിര്‍ബന്ധിക്കുമ്പോഴും ബാലുവിന്റെ മനസ്സില്‍ നിറയെ പ്ലാനിംഗായിരുന്നു. അങ്ങനെ ഇരുവരും അവിടിന്നിറങ്ങി ബാലു കോളേജിലേയ്ക്കും പോയി.
കോളേജിലേയ്ക്ക് ചെന്ന ശേഷം നേരെ ലക്ഷ്മിയെ പോയി കണ്ടു സംസാരിച്ചു. ഇന്നിനി തിരിച്ചു വീട്ടിലേയ്ക്കാണ് പോകുന്നതെങ്കില്‍ ഇനിമുതല്‍ കോളേജില്‍ വരാനാകില്ല. ലക്ഷ്മിയ്ക്ക് രണ്ട് ചോയിസാണ്.. ഒന്നുകില്‍ വീട്ടിലേയ്ക്ക് പോകാം. ഇല്ലെങ്കില്‍ നമ്മുക്ക് ഒരുമിച്ച് ജീവിക്കാന്‍ ശ്രമിക്കാം. ഞാന്‍ അങ്ങനെയൊരു തീരുമാനം എടുക്കാനും കാരണമുണ്ട്.. എല്ലാവരെയും എതിര്‍തിട്ട് തന്റേടം കാണിക്കാനായി എടുത്തൊരു തീരുമാനമൊന്നുമായിരുന്നില്ല. എനിക്ക് അന്നൊരു ഒളിച്ചോട്ടം ആവശ്യമുണ്ടായിരുന്നു എന്റെ ജീവിതത്തില്‍. കാരണം ഞാനൊരു കോംപ്ലിക്കേറ്റഡ് ആയി ജീവിച്ച ആളായിരുന്നു കുട്ടിക്കാലം മുതല്‍. എന്റെ കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ പറ്റിയ എന്റെ നല്ലൊരു സുഹൃത്തായിരുന്നു ലക്ഷ്മി. നല്ല സപ്പോര്‍ട്ടീവായിട്ടുള്ള ആളായിരുന്നു ലക്ഷ്മി. അവിടിന്നായിരുന്നു എന്റെ ജീവിതം ആരംഭിച്ചത്. അന്ന് കൈയ്യില്‍ ഒന്നുമില്ലായിരുന്നു… സര്‍ട്ടിഫിക്കേറ്റുകളോ പൈസയോ ഡ്രെസ്സോ ഒന്നുമില്ലായിരുന്നു. എനിക്കറിയില്ലായിരുന്നു. പക്ഷേ ഒന്നു മാത്രം പറഞ്ഞു. ഒരുപക്ഷേ എല്ലാ കാമുകന്‍മാരും പറയുന്നതായിരിക്കും… ഒരിക്കലും പട്ടിണി കിടത്തില്ല. ഞാന്‍ ട്യൂഷന്‍ എടുത്തെങ്കിലും ജീവിക്കാം. ഇപ്രകാരമായിരുന്നു ബാലഭാസ്‌കര്‍ അന്ന് ലക്ഷ്മിക്ക് കൊടുത്ത വാക്ക്.
Balabhaskar s promise to wife