Malayalam Breaking News
ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു – മകൾ മരിച്ചു
ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു – മകൾ മരിച്ചു
By
ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു – മകൾ മരിച്ചു
സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു . അപകടത്തില്‍ ബാലഭാസ്കറിന്‍റെ രണ്ടരവയസ്സുകാരി മകള്‍ തേജസ്വി മരിച്ചു. പള്ളിപ്പുറത്ത് വച്ചാണ് ഇവരുടെ വാഹനം അപകടത്തില്‍പ്പെട്ടത്. ബാലഭാസ്ക്കറും കുടുംബവും തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തിലിടിക്കുകയായിരുന്നു.
ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പൊലീസ് നിഗമനം. അപകടത്തില്‍ വാഹനത്തിന്‍റെ മുന്‍വശം പൂർണ്ണമായും തകർന്നു. ബാലഭാസ്ക്കറും ഭാര്യ ലക്ഷ്മിയും രണ്ട് വയസുകാരിയായ മകളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഹൈവേ പൊലീസെത്തി ഇവരെ ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ബാലഭാസ്ക്കറും ഭാര്യയും അതീവ തീവ്ര പരിചണ വിഭാഗത്തിലാണ്. ഇവരുടെ പരിക്കുകള്‍ ഗുരുതരമാണെന്ന് ഡോക്ടർ പറഞ്ഞു.
balabhaskar family accident