Connect with us

അപടകത്തിൽപ്പെടുമ്പോൾ ബാലഭാസ്കറിന്റെ വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അര്‍ജുൻ തന്നെയായിരുന്നു എന്ന് ഭാര്യ ലക്ഷ്മിയുടെ മൊഴി

Malayalam

അപടകത്തിൽപ്പെടുമ്പോൾ ബാലഭാസ്കറിന്റെ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അര്‍ജുൻ തന്നെയായിരുന്നു എന്ന് ഭാര്യ ലക്ഷ്മി പൊലീസിനു മൊഴി നൽകി. അപകടം നടക്കുമ്പോൾ താനും മകളും വാഹനത്തിന്റെ മുൻസീറ്റിലായിരുന്നു ഉണ്ടായിരുന്നതെന്നും ലക്ഷ്മി പൊലീസിനു മൊഴി നൽകി. ആറ്റിങ്ങൽ ഡിവൈഎസ്പിക്കാണ് ലക്ഷ്മി ഇന്ന് മൊഴി നൽകിയത്.

അപകടം നടക്കുമ്പോൾ ബാലഭാസ്കർ പിൻസീറ്റിലായിരുന്നു ഉണ്ടായിരുന്നത്. അതേസമയം അപകട സമയത്ത് ബാലഭാസ്കറായിരുന്നു വാഹനം ഓടിച്ചിരുന്നതെന്ന് ഡ്രൈവർ അർജുൻ നേരത്തെ പൊലീസിനു മൊഴി നൽകിയിരുന്നു. തൃശൂർ മുതൽ കൊല്ലം വരെ താനായിരുന്നു വാഹനം ഓടിച്ചിരുന്നത്. കൊല്ലത്ത് എത്തിയപ്പോൾ ബാലഭാസ്കർ വാഹനം ഓടിക്കാമെന്നു പറഞ്ഞ് ഓടിക്കുകയായിരുന്നു. അപകടം നടക്കുമ്പോൾ താൻ പിൻസീറ്റിൽ മയക്കത്തിലായിരുന്നു എന്നും അർജുൻ പോലീസിനു മൊഴി നൽകിയിരുന്നു.

അർജുന്റെ മൊഴിയെ പൂർണമായും തള്ളുന്ന വിധമാണ് ലക്ഷ്മി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇരുവരുടെയും മൊഴിയിലെ വൈരുധ്യം പരിശോധിക്കാനാണു പൊലീസിന്റെ തീരുമാനം.

More in Malayalam

Trending

Recent

To Top