Malayalam
കോകില വന്ന ശേഷം എല്ലാവരെയും കിട്ടി, ഉണ്ണിയുമായുള്ള പ്രശ്നങ്ങളൊക്കെ തീർന്നു; അന്ന് നിന്റെ വളർച്ച കണ്ട് പേടിച്ചുവെന്നാണ് പൃഥ്വിരാജ് പറഞ്ഞത്; ഞാൻ മലയാളത്തിൽ ഒരു വലിയ ഹിറ്റ് കൊടുക്കും; ബാല
കോകില വന്ന ശേഷം എല്ലാവരെയും കിട്ടി, ഉണ്ണിയുമായുള്ള പ്രശ്നങ്ങളൊക്കെ തീർന്നു; അന്ന് നിന്റെ വളർച്ച കണ്ട് പേടിച്ചുവെന്നാണ് പൃഥ്വിരാജ് പറഞ്ഞത്; ഞാൻ മലയാളത്തിൽ ഒരു വലിയ ഹിറ്റ് കൊടുക്കും; ബാല
മലയാള സിനിമാ പ്രേമികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി കൊച്ചിയിൽ വീട് വാങ്ങി താമസിക്കുകയായിരുന്നു ബാല. വളരെ വിരളമായി മാത്രമാണ് ജന്മനാടായ തമിഴ്നാട്ടിലേക്ക് പോകുന്നത്. അടുത്തിടെ നടൻ ഇവിടെ നിന്നും താമസം മാറിയിരുന്നു. വൈക്കത്തേയ്ക്കാണ് ബാല താമസം മാറിയത്. ബാലയുടെ വീടിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറുകയും ചെയ്തിരുന്നു.
മലയാളികൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു ബാലയുടെ നാലാം വിവാഹം. അമ്മാവന്റെ മകളായ കോകിലയെയാണ് ബാല വിവാഹം കഴിച്ചത്. മുൻഭാര്യയായ അമൃത ബാലയ്ക്കെതിരെ കേസ് കൊടുത്തിരുന്നു. തുടർന്ന് നടനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോകയുമായുള്ള നടന്റെ വിവാഹം.
തന്റെ അമ്മാവന്റെ മകളാണ് കോകിലയെന്ന് ബാല പറഞ്ഞിരുന്നു. എന്നാൽ ബന്ധുവാണെന്ന് പറഞ്ഞിട്ടും എന്തുകൊണ്ടാണ് കോകിലയുടെ വീട്ടുകാരൊന്നും വിവാഹത്തിൽ പങ്കെടുക്കാതിരുന്നതെന്നായിരുന്നു അന്ന് പലരും ഉയർത്തിയ ചോദ്യം. മാത്രമല്ല കോകിലയുടെ കുടുംബത്തെ കുറിച്ച് ചോദിക്കുമ്പോൾ കൂടുതൽ പ്രതികരിക്കാൻ പോലും ഇതുവരെ ബാല തയ്യാറായിട്ടില്ല. ഇതോടെ കോകില ഒരു ദരിദ്രകുടുംബത്തിലെ കുട്ടിയാണെന്ന തരത്തിലും പ്രചരണം നടന്നു.
ഇപ്പോഴിതാ ഇത്തരം ചോദ്യങ്ങളോടെല്ലാം പ്രതികരിക്കുകയാണ് ബാല. കോകിലയുടെ പിതാവ് എനിക്കും പിതാവാണ്. അദ്ദേഹത്തിന് നല്ല വയസുണ്ട്. അദ്ദേഹത്തിന്റെ പ്രായം ഞാൻ ബഹുമാനിക്കണം. അദ്ദേഹം എന്നെ മകനെപ്പോലെയാണ് കാണുന്നത്. കോകിലയ്ക്ക് 600 കോടി സ്വത്തുണ്ടെന്നൊക്കെ വാർത്ത കണ്ടു. അവളെ ദാരിദ്രമുള്ള കുടുംബത്തിൽ നിന്നാണെന്നാണ് ചിലർ പറയുനനത്. ഇനി ദരിദ്രവാസിയെന്ന് പറയുന്നെങ്കിൽ പറയട്ടെ. പ്രശ്നമില്ല എന്നും നടൻ പറഞ്ഞു.
ഞങ്ങളുടെ ആസ്തിയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും കേരളത്തിലും ഒരു വലിയ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്.അതിനാൽ കോകിലയുമായുള്ള ബന്ധം എങ്ങനെയാണെന്ന് ഞാൻ വെളിപ്പെടുത്തുന്നില്ല. റിലേഷൻ വെളിപ്പെടുത്താൻ പാടില്ലെന്നത് കോകിലയുടെ അച്ഛന്റെ ആഗ്രഹമാണ്. കോകിലയുടെ അച്ഛൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നയാളാണ്.
പതിനേഴ് വയസ് മുതൽ ഞാൻ സന്നദ്ധപ്രവർത്തനങ്ങളും ദാനധർമ്മവും ചെയ്യുന്നുണ്ട്. അത്തരം കാര്യങ്ങൾക്ക് പോകുമ്പോൾ ഞാൻ കോകിലയെ ഒപ്പം കൂട്ടാറുണ്ടായിരുന്നു. അമൃത ആശുപത്രിയിൽ ഓപ്പറേഷനുശേഷം പത്ത് ദിവസം ഞാൻ വളരെ സീരിയസായി കഴിഞ്ഞിരുന്നു. ആ സമയത്താണ് കോകിലയുടെ സ്നേഹം ഞാൻ മനസിലാക്കിയത്.
ഒരു പുരുഷൻ മുന്നോട്ട് പോകണമെങ്കിൽ ശക്തിയായി ഒരു സ്ത്രീ ഒപ്പം വേണം. എന്റെ ജീവിതം അറിഞ്ഞാൽ സിനിമ പോലും തോറ്റുപോകും. കോകില വന്നശേഷം അമ്മയേയും ഭാര്യയേയും സുഹൃത്തിനേയും മകളേയും എല്ലാം കിട്ടി എന്നാണ് ബാല പറഞ്ഞത്. അതേസമയം, മുമ്പ് നടൻ ഉണ്ണി മുകുന്ദനുമായുള്ള വിവാദത്തെത്തെ കുറിച്ചും നടൻ പ്രതികരിച്ചിരുന്നു.
ഉണ്ണി മുകുന്ദനെ വിളിച്ചപ്പോൾ ഫോൺ എടുത്തിരുന്നു. വളരെ സ്നേഹത്തോടെയാണ് സംസാരിച്ചത്. ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ ഉണ്ണി എന്നെ കാണാൻ വന്നിരുന്നു. ഒരു പത്ത് മിനിറ്റ് നേരിട്ട് ഞാനും ഉണ്ണിയും ഇനി കാണും. അന്ന് ഞാൻ കാര്യങ്ങൾ പറയും എന്തുകൊണ്ടാണ് സംഭവിച്ചതെന്ന്. ഓപ്പറേഷന് ശേഷം എന്റെ ആറ്റിറ്റ്യൂഡ് തന്നെ മാറി. ഉണ്ണിയുമായുള്ള പ്രശ്നങ്ങളൊക്കെ തീർന്നു.
ഉണ്ണിയുടെ മാർക്കോ എന്ന പടം വരുന്നുണ്ട്. അത് ഹിറ്റാകണമെന്നാണ് ആഗ്രഹം. ഞാൻ നല്ലൊരു നടനാകണമെന്നാണ് എന്റെ പിതാവ് ആഗ്രഹിച്ചത്. നന്നായി ഡാൻസ് ചെയ്യാനും ഫൈറ്റ് ചെയ്യാനുമൊക്കെ പഠിക്കാൻ അദ്ദേഹം പറയുമായിരുന്നു. ഇപ്പോൾ ഞാൻ പഠിച്ചു. ഒരു കാലത്ത് ഞാൻ തകർന്നിരിക്കുന്ന സമയത്ത് പൃഥ്വിരാജ് എന്നെ ഡ്രീംസ് ഹോട്ടലിലേക്ക് കൊണ്ടുപോയി. ആ സമയത്ത് ഞാൻ സിഗരറ്റ് വലിക്കാറുണ്ട്.
സിഗരറ്റ് വലിക്കുമ്പോൾ പൃഥ്വി പറഞ്ഞു ഞാൻ മലയാളത്തിലെ ആരുടെ വളർച്ച കണ്ടും പേടിച്ചിട്ടില്ല. പക്ഷെ നിന്റെ വളർച്ച കണ്ട് പേടിച്ചുവെന്നാണ്. അതൊരു കാലം. ആ വാക്കുകൾ ഇന്നും എനിക്ക് നല്ല ഓർമയുണ്ട്. എനിക്ക് എന്നെക്കുറിച്ച് അറിയാം. ചിലത് അനുഭവിക്കേണ്ടത് വിധി. എന്നെ കർമ്മയാണ് രക്ഷപ്പെടുത്തിയത്. എന്റെ കണക്കുകൂട്ടൽ ശരിയാണെങ്കിൽ ഞാൻ മലയാളത്തിൽ ഒരു വലിയ ഹിറ്റ് കൊടുക്കും. എല്ലാത്തിനും സമയം ഉണ്ട്. അടുത്ത വർഷം അത് നടക്കും എന്നും ബാല പറഞ്ഞു.
