Actor
എന്നെ ലൈവിൽ കൊണ്ടു വാ, ഞാൻ തെളിവ് പുറത്ത് വിടാം, ആരൊക്കെയാണ് കാ മഭ്രാന്തമാരെന്നും മറ്റുള്ളവരുടെ കുടുംബത്തെ എങ്ങനെ തകർത്തുവെന്നും ഞാൻ പറയാം; ബാല
എന്നെ ലൈവിൽ കൊണ്ടു വാ, ഞാൻ തെളിവ് പുറത്ത് വിടാം, ആരൊക്കെയാണ് കാ മഭ്രാന്തമാരെന്നും മറ്റുള്ളവരുടെ കുടുംബത്തെ എങ്ങനെ തകർത്തുവെന്നും ഞാൻ പറയാം; ബാല
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ കേസ് എടുത്ത് ശിക്ഷ നടപ്പാക്കണമെന്ന് പറയുകയാണ് ബാല. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ബാല ഇതേ കുറിച്ച് പറഞ്ഞത്. സിനിമാ രംഗത്തുള്ള എത്ര സെലിബ്രിറ്റികൾക്കെതിരെ പൊലീസ് കേസുകളുണ്ട്. ഇതുവരെ എന്തെങ്കിലും സംഭവിച്ചോ? ഇല്ല. ന്യായം എവിടെയാണ് ആ പക്ഷത്താണ് ഞാൻ. സ്ത്രീകളുടെ ഭാഗത്താണ് ന്യായമെങ്കിൽ ഞാൻ അവരുടെ കൂടെ ഉണ്ടാകും.
അതുപോലെ ഒരു പുരുഷനെ ഒരു പെണ്ണ് അപമാനിക്കുകയാണെങ്കിലും ശിക്ഷ കിട്ടണം. ഒരു കേസ് വന്നാൽ ദുബായ്ക്ക് ഓടിപ്പോയി ഒരു മാസം അവിടെ നിൽക്കും. ഒരു മാസം കഴിയുമ്പോൾ എല്ലാവരും എല്ലാം മറക്കും. എത്ര ദിവസം വാർത്ത കൊടുക്കും? ദുബായിൽ പോയി കുറച്ച് ദിവസം ജോളിയായി നടക്കും.
പിന്നെ ആ സ്ത്രീയെ വിളിച്ച് കോംപ്രമൈസ് ചെയ്യാമെന്ന് പറയും. 20-30 ലക്ഷം തരാം എന്ന് പറയും. ഇങ്ങനെയാണ് കാര്യങ്ങൾ നടക്കുന്നത്. സത്യം തുറന്ന് പറഞ്ഞാൽ ആർക്കും ഇഷ്ടപ്പെടില്ല. ഒരു സ്ത്രീ കേസ് കൊടുക്കണമെങ്കിൽ ഒരുപാട് ധൈര്യം വേണം. വീട്ടുകാരും നാട്ടുകാരുമെല്ലാം അറിയും. പൊലീസ് സ്റ്റേഷനും കോടതിയും കേറേണ്ടി വരും. എല്ലാവരും അവളെയാകും കളിയാക്കുക. ആ പ്രോസസ് രണ്ടോ മൂന്നോ വർഷം നീണ്ടു പോയേക്കാം.
അവസാനം സമൂഹവും നിയമവും അവരെ മോശക്കാരിയാക്കും. എന്റെ ജീവിതത്തിൽ നടന്നത് ഞാൻ പറഞ്ഞിട്ടുണ്ട്. പേരെടുത്ത് തന്നെ പറഞ്ഞിട്ടുണ്ട്. ഒരു മ്യൂസിക് ഡയറ്കടറുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഇവിടേയും പ്രശസ്തിയ്ക്ക് വേണ്ടി ആണുങ്ങളെ വഞ്ചിക്കുന്ന സ്ത്രീകളുണ്ട്. അതേപോലെ കാ മഭ്രാന്തന്മാരും ഇവിടെയുണ്ട്. ഞാൻ തെളിവോടെ പുറത്ത് വിട്ടിട്ടുണ്ട്. കേട്ടു, മറന്നു. ഇന്ന് ഹേമാ കമ്മീഷൻ റിപ്പോർട്ട് കേട്ടു, മറക്കും. എന്നെ ലൈവിൽ കൊണ്ടു വാ, ഞാൻ തെളിവ് പുറത്ത് വിടാം.
ആരൊക്കെയാണ് കാ മഭ്രാന്തമാരെന്നും മറ്റുള്ളവരുടെ കുടുംബത്തെ എങ്ങനെ തകർത്തുവെന്നും ഞാൻ പറയാം. ഇവിടുത്തെ നിയമം എങ്ങനെ പ്രതികരിക്കുന്നു, നിയമുണ്ടോ? ഇതൊക്കെ തുറന്ന് സംസാരിക്കാം ഞാൻ. വെല്ലുവിളിക്കുകയാണ്. ഒരു അപേക്ഷയുള്ളത്, വലിയ വലിയ ആളുകളുടെ പേര് നിങ്ങൾ തന്നെ പറയുന്നുണ്ട്. അതും ചെയ്യരുത്. അവർ സിനിമയെ ദൈവമായി കാണുന്നവരാണ്.
പ്രശസ്തരാണെന്ന് കരുതി അവരെ ടാർജറ്റ് ചെയ്യരുത്. അവരെക്കുറിച്ച് പറയുമ്പോൾ സങ്കടം വരും. മുകളിലുമല്ല, താഴെയുമല്ലാതെ നടുക്കുള്ളവരുണ്ട്. അവരാണ് പ്രശ്‌നം. കേസായിട്ടുണ്ട്, പോലീസ് സ്‌റ്റേഷനിലും പോയിട്ടുണ്ട്. കോടതിയിലും രജിസ്റ്റർ ആയിട്ടുണ്ട്. നാല് വർഷമായി കേസ് നടക്കുന്നുണ്ട്. എന്നിട്ടും ഒരു പിണ്ണാക്കും സംഭവിച്ചിട്ടില്ല. പിന്നെയാണ് നിങ്ങളുടെ ഹേമ കമ്മീഷൻ.
ഹേമ കമ്മീഷനെ കുറ്റപ്പെടുത്തുകയല്ല. ഇപ്പോഴെങ്കിലും ഒരു ആക്ഷൻ എടുക്കണം. മനസിലുള്ള വിഷമം കൊണ്ട് പറയുന്നതാണ്. കാസ്റ്റിംഗ് കൗച്ച് എല്ലാ മേഖലയിലും ഉണ്ട്. പ്രീതി സിന്റ എന്ന ഹിന്ദി നടിയുണ്ട്. ദാവൂദ് ഇബ്രാഹിം എന്ന ഡോൺ എല്ലാ നടിമാരേയും വിളിക്കും. പ്രീതി സിന്റയെ വിളിച്ചപ്പോൾ നടിയായില്ലെങ്കിലും ആത്മാഭിമാനം ഇല്ലാതെ ഞാൻ ജീവിക്കില്ല, നീ പോടാ എന്ന് പറഞ്ഞു.
ഒരാളുടെ വളർച്ചയെ മറ്റൊരാൾക്ക് തടയാൻ പറ്റില്ല. വേദനിപ്പിക്കാനാകും. അതിന് പവർ ഗ്രൂപ്പ് പോലൊരു ഗ്യാങ് വേണമെന്നില്ല. ഒരു നടൻ വിചാരിച്ചാൽ മതി. ഇഷ്ടപ്പെടാത്ത നടനെ തന്റെ സിനിമയിൽ വേണ്ടെന്ന് പറയാം. അവസാന നിമിഷം പുറത്താക്കും. പക്ഷെ ലൈം ഗിക അതിക്രമം നടന്നിട്ടുണ്ടെങ്കിൽ കേസ് എടുക്കണം. അതിന് ശിക്ഷ കൊടുക്കണം. ഇതൊക്കെ ചെയ്യാതെ കമ്മിറ്റി റിപ്പോർട്ട് മീഡിയയ്ക്ക് ചർച്ച ചെയ്യാനുള്ള വിഷയം മാത്രമാകരുതെന്നും ബാല പറയുന്നു.