Connect with us

ഇത്രയൊക്കെ പറഞ്ഞെങ്കിലും ലാലേട്ടൻ ദേഷ്യപ്പെട്ടുകൊണ്ടോ മോശമായിട്ടോ സംസാരിച്ചില്ല, ദൈവം നോക്കിക്കോളും എന്ന രീതിയിലാണ് പറഞ്ഞത്; ബാല

Malayalam

ഇത്രയൊക്കെ പറഞ്ഞെങ്കിലും ലാലേട്ടൻ ദേഷ്യപ്പെട്ടുകൊണ്ടോ മോശമായിട്ടോ സംസാരിച്ചില്ല, ദൈവം നോക്കിക്കോളും എന്ന രീതിയിലാണ് പറഞ്ഞത്; ബാല

ഇത്രയൊക്കെ പറഞ്ഞെങ്കിലും ലാലേട്ടൻ ദേഷ്യപ്പെട്ടുകൊണ്ടോ മോശമായിട്ടോ സംസാരിച്ചില്ല, ദൈവം നോക്കിക്കോളും എന്ന രീതിയിലാണ് പറഞ്ഞത്; ബാല

കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിനെ അധിക്ഷേപിച്ച് വീഡിയോയും പോസ്റ്റും പങ്കുവെച്ച ചെകുത്താൻ എന്ന് അറിയപ്പെടുന്ന അജു അല്കസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ചാനൽ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്ത പ്രതിയെ വൈകീട്ടോടെ സ്റ്റേഷൻ ജാമ്യത്തിൽ തന്നെ വിട്ടയക്കുകയായിരുന്നു. ചെകുത്താനുമായി ബന്ധപ്പെട്ട ഈ വിഷയം മോഹൻലാലുമായി താൻ സംസാരിച്ചിരുന്നുവെന്നാണ് ബാല വ്യക്തമാക്കുന്നത്.

എത്ര മോശമായിട്ടാണ് ചെകുത്താൻ ആ വീഡിയോയിൽ സംസാരിക്കുന്നത്. ഇത്രയൊക്കെ പറഞ്ഞെങ്കിലും ആ വിഷയത്തിൽ ദേഷ്യപ്പെട്ടുകൊണ്ടോ? മോശമായിട്ടോ ഒന്നും അദ്ദേഹം സംസാരിച്ചില്ല. ദൈവം നോക്കിക്കോളും എന്ന രീതിയിലാണ് അദ്ദേഹം നിൽക്കുന്നത്. അത് എത്ര നല്ല ക്വാളിറ്റിയാണ്.

കള്ളത്തരങ്ങൾ വളരെ പെട്ടെന്ന് വൈറലാകും. എന്നാൽ സത്യം എന്നത് കുറച്ച് സമയം എടുത്താണെങ്കിലും പുറത്ത് വരും. ഒരു നല്ല മനുഷ്യനെ നമ്മൾ സങ്കടപ്പെടുത്തിയാൽ അതിന്റെ കണക്ക് ചോദിക്കുക ദൈവമായിരിക്കും. മനുഷ്യൻ വെക്കുന്ന കണക്ക് വേറെ, ദൈവം വെക്കുന്ന കണക്ക് വേറെ. ആ ശിക്ഷ വളരെ വലുതായിരിക്കും.

ഇതോടു കൂടി ഇത്തരം ആളുകൾക്ക് കടിഞ്ഞാണിടാൻ നമുക്ക് സാധിക്കണം. പൊലീസിനോടും നിയമത്തിനോടും നാട്ടുകാരോടുമെല്ലാം ഞാൻ നന്ദി പറയുന്നു. സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണനും പറയുന്നത് കേട്ടു ചെകുത്താൻ ചെയ്തത് തെറ്റാണെന്ന്. ഇത് തന്നേയല്ലേ കഴിഞ്ഞ കുറേ വർഷമായി അയാളും ചെയ്തുകൊണ്ടിരിക്കുന്നത്. എന്നിട്ടാണ് ഇന്ന് ജനിച്ച കുട്ടിയെപ്പോലെ അവൻ സംസാരിക്കുന്നത്.

ചെകുത്താൻ ചെയ്തത് തെറ്റാണെങ്കിൽ ഇത്രയും കാലം നിങ്ങൾ എന്താണ് ചെയ്തതെന്നും ആളുകൾ ആറാട്ടണ്ണനോടും ചോദിക്കണം. വളരെ വൃത്തികെട്ട രീതിയിൽ അല്ലേ അദ്ദേഹം നടീനടന്മാരെക്കുറിച്ച് സംസാരിച്ചത്. ഇതേ മോഹൻലാലിനെക്കുറിച്ചും ആറാട്ടണ്ണൻ സംസാരിച്ചിട്ടുണ്ട്. യൂട്യൂബേഴ്സ് കാരണം വളരെ അധികം ഉപകാരം മലയാള സിനിമയ്ക്ക് ഉണ്ടായിട്ടുണ്ട്. അതുപോലെ ഇത്തരം ചില മോശം കാര്യങ്ങളുമുണ്ട്.

വെറുതെ ഒരു മൊബൈൽ എടുത്ത് എന്തൊക്കെയാണ് ഇവർ പറയുന്നത്. ഒരു പടം ഇറങ്ങുന്നതിന് മുമ്പേ പോസ്റ്റർ മാത്രം കണ്ട് ഇത് പരാജയപ്പെടും എന്ന് പറയുന്നവരുണ്ട്. എത്ര കോടികൾ മുടക്കിയാണ് ഒരു നിർമ്മാതാവ് ഒരു സിനിമ ഇറക്കുന്നത്. അപ്പോഴാണ് സിനിമ കാണുക പോലും ചെയ്യാതെ പരാജയപ്പെടുമെന്ന് പറയുന്നതെന്നും ബാല വ്യക്തമാക്കുന്നു.

അതേസമയം, ഇത്തരത്തിൽ ശക്തമായ നടപടി എടുത്താലെ ഇത്തരക്കാർ കൺട്രോൾഡ് ആകുകയുള്ളു. കേസുമായി ബന്ധപ്പെട്ട് ശക്തമായ നടപടിയെടുക്കാനാണ് ഉന്നതതല നിർദേശമെന്നുമാണ് അജു അലക്സിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതികരിച്ച് സിഐ സുനിൽ കൃഷ്ണൻ പറഞ്ഞത്. ടെറിട്ടോറിയൽ ആർമിയും ചെകുത്താനെതിരെ കേസിന് പോകുമെന്നാണ് അറിയുന്നത്.

എല്ലാ വഴിക്കും ചെകുത്താനുള്ള പണി വരുന്നുണ്ടെന്നും മോഹൻലാൽ തന്നെ നേരിട്ട് വിളിച്ചിരുന്നുവെന്നും സിഐ സുനിൽ കൃഷ്ണൻ പറഞ്ഞു. മോഹൻലാൽ എന്ന വ്യക്തിയെ ആക്ഷേപിച്ചതിൽ അല്ല, സൈന്യത്തെ ആക്ഷേപിച്ചതിൽ ആണ് വിഷമം എന്ന് മോഹൻലാൽ പറഞ്ഞെന്നും സിഐ സുനിൽ കൃഷ്ണൻ പറഞ്ഞു.

സംഭവത്തിൽ അജു അലക്‌സിൻറെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നും ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും സിഐ പറഞ്ഞു. പൊലീസ് നിയമപരമായാണ് എല്ലാ നടപടിയും സ്വീകരിച്ചിട്ടുള്ളതെന്നും തെളിവെടുപ്പിൻറെ ഭാഗമായാണ് വീട്ടിൽ പോയതെന്നും സിഐ പറഞ്ഞു.

എന്നാൽ താൻ ഒളിവിൽ പോയിട്ടില്ലെന്നും രാവിലെ സ്റ്റേഷനിലെത്തിയപ്പോൾ അറസ്റ്റ് രേഖപ്പെടുത്തുകയാണ് ഉണ്ടായതെന്നുമാണ് അജു മാധ്യമങ്ങളോട് പറഞ്ഞത്. എറണാകുളത്തെ റൂമിൽ ചെന്ന് തെളിവെടുത്തതിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. എല്ലാവരും ചോദിക്കുംപോലെ മോഹൻലാലിനോട് ശത്രുത ഉണ്ടോയെന്ന് ചോദിച്ചാൽ ഇല്ല. ഓരോ സംഭവങ്ങൾ വെച്ച് വീഡിയോ ഇടുന്നതാണ്. മോഹൻലാലിനെതിരെ തുടർച്ചയായി പരാമർശങ്ങൾ നടത്തിയിട്ടില്ല. അതുകൊണ്ട് കേസിനെ ഭയക്കുന്നില്ല എന്നും അജു അലക്സ് പറഞ്ഞു.

More in Malayalam

Trending