Actor
പവർ ഗ്രൂപ്പുണ്ടെന്ന് കരുതുന്നില്ല, പക്ഷേ നടിമാരുടെ വേറൊരു ഗ്രൂപ്പ് ഉണ്ട്; ഒരു നല്ല കുടുംബം ഉണ്ടായാൽ അതിൽ പോയി കലഹം ഉണ്ടാക്കും; ബാല
പവർ ഗ്രൂപ്പുണ്ടെന്ന് കരുതുന്നില്ല, പക്ഷേ നടിമാരുടെ വേറൊരു ഗ്രൂപ്പ് ഉണ്ട്; ഒരു നല്ല കുടുംബം ഉണ്ടായാൽ അതിൽ പോയി കലഹം ഉണ്ടാക്കും; ബാല
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ചർച്ചയായ 15 അംഗ പവർഗ്രൂപ്പിനെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
എന്നാൽ ഇപ്പോഴിതാ സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്ന് താൻ കരുതുന്നില്ലെന്ന് പറയുകയാണ് ബാല. അങ്ങനെ ആരെങ്കിലും ഉള്ളതായി തനിക്ക് അനുഭവം ഇല്ല. എന്നാൽ സിനിമയിൽ മറ്റൊരു ഗ്രൂപ്പുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബാല. സ്ത്രീകൾ അടങ്ങിയ ആ ഗ്രൂപ്പ് നിരവധി കുടുംബങ്ങൾ തകർത്തിട്ടുണ്ടെന്നും ബാല ആരോപിക്കുന്നു.
ഹേമ കമ്മീഷൻ റിപ്പോർട്ട് വിടു. ഞാൻ വർഷങ്ങളായി ഈ വിഷയത്തിൽ സംസാരിക്കുന്നുണ്ട്. അതും തെളിവുകൾ സഹിതം. എന്നിട്ട് എനിക്ക് നീതി കിട്ടിയിട്ടില്ല. ഇപ്പോൾ ഞാൻ സംസാരിക്കുന്നത് എല്ലാവർക്കും വേണ്ടിയാണ്. ഇവിടെ എത്രയോ കേസുകൾ മുൻപ് ഉണ്ടായിട്ടുണ്ട്. എന്തിലെങ്കിലും നടപടി ഉണ്ടായോ? ഹേമ കമ്മിറ്റി റിപ്പോർട്ടിലും എന്ത് സംഭവിക്കുമെന്നാണ് അറിയേണ്ടത്.
സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നല്ലേ പറഞ്ഞത്. എന്നാൽ വേറൊരു ഗ്രൂപ്പുണ്ട്. അത് എല്ലാവർക്കും അറിയാം. കുറച്ച് നടിമാരാണ് ആ ഗ്രൂപ്പിലെ അംഗങ്ങൾ. ഒരു നല്ല കുടുംബം ഉണ്ടായാൽ അതിൽ പോയി കലഹം ഉണ്ടാക്കും. വർഷങ്ങളായി ഇവരുണ്ടായിരുന്നു. ഇപ്പോൾ ഉണ്ടോയെന്ന് അറിയില്ല. കാരണം എനിക്ക് കുടുംബമില്ല. അവർ ഭയങ്കര സുഹൃത്തുക്കളാകും. പതുക്കെ അഭിപ്രായങ്ങൾ പറയാൻ തുടങ്ങും.
ഭർത്താവ് മണ്ടനാണെങ്കിൽ ഭർത്താവിനെ പിടിക്കും. ഭാര്യ മണ്ടിയാണെങ്കിൽ അവരെ പിടിക്കും. അവരുടെ കുടംബത്തിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് പറഞ്ഞ് കൊടുക്കും, തർക്കമാവും. അവർ പിരിയും. ഞാൻ നേരിട്ട് മെസേജ് കണ്ടതാണ്. ഇത് കാമുകനാണോ അയച്ചതെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. അപ്പോഴാണ് പറഞ്ഞത് ആ നടിയാണ് അത് അയച്ചതെന്ന്. മലയാളത്തിൽ നീണ്ട കുറിപ്പാണ് അയച്ചത്.
ഇങ്ങനെയൊക്കെ ആളുകൾ ഉണ്ട്. സത്യം പുറത്തുവരുന്നുണ്ടെങ്കിൽ എല്ലാം പുറത്തുവരട്ടെ. മലയാള സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്ക് സംഭവിച്ചത് ചില വ്യക്തികൾ കാരണമാണ്. എന്റെ കുടുംബം തകർത്തു. പിന്നെ നമ്മൾ ഗെയിറ്റ് തുറന്ന് കൊടുത്താൽ അല്ലേ നമ്മുടെ വീട്ടിലേക്ക് ഒരു കാർ വരുള്ളൂ. അല്ലാതെ വരില്ലല്ലോ. അതുകൊണ്ട് ഇപ്പോൾ മറ്റൊന്നും പറയുന്നില്ല.
5 കോടിയും 50 കോടിയും അടിച്ചുകൊണ്ടുപോകുന്ന പെണ്ണുങ്ങളുണ്ട്. ആളുകളുടെ പ്രശസ്തിയും സെലിബ്രിറ്റി സ്റ്റാറ്റസുമെല്ലാം മുതലെടുത്ത് കുടുംബമായി ഇറങ്ങി ചതിച്ച പെണ്ണുങ്ങളും ഇവിടെയുണ്ട്. യഥാർത്ഥ കു റ്റവാളികളുടെ പിറകിലാണ് സംവിധാനങ്ങൾ പോകേണ്ടത്. അല്ലാതെ പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾക്ക് പുറകെ അല്ല. ഈ സമയം കുറ്റവാളി ജോളിയായി നടക്കുന്നുണ്ടാകും.
ആരൊക്കെയാണ് കാ മഭ്രാന്തമാരെന്നും മറ്റുള്ളവരുടെ കുടുംബത്തെ എങ്ങനെ തകർത്തുവെന്നും ഞാൻ പറയാം. ഇവിടുത്തെ നിയമം എങ്ങനെ പ്രതികരിക്കുന്നു, നിയമുണ്ടോ? ഇതൊക്കെ തുറന്ന് സംസാരിക്കാം ഞാൻ. വെല്ലുവിളിക്കുകയാണ്. ഒരു അപേക്ഷയുള്ളത്, വലിയ വലിയ ആളുകളുടെ പേര് നിങ്ങൾ തന്നെ പറയുന്നുണ്ട്.
അതും ചെയ്യരുത്. അവർ സിനിമയെ ദൈവമായി കാണുന്നവരാണ്. പ്രശസ്തരാണെന്ന് കരുതി അവരെ ടാർജറ്റ് ചെയ്യരുത്. അവരെക്കുറിച്ച് പറയുമ്പോൾ സങ്കടം വരും. മുകളിലുമല്ല, താഴെയുമല്ലാതെ നടുക്കുള്ളവരുണ്ട്. അവരാണ് പ്രശ്‌നം. കേസായിട്ടുണ്ട്, പോലീസ് സ്‌റ്റേഷനിലും പോയിട്ടുണ്ട്. കോടതിയിലും രജിസ്റ്റർ ആയിട്ടുണ്ട്. നാല് വർഷമായി കേസ് നടക്കുന്നുണ്ട്. എന്നിട്ടും ഒരു പിണ്ണാക്കും സംഭവിച്ചിട്ടില്ല എന്നും ബാല പറയുന്നു.