Connect with us

നിസാരക്കാരിയല്ല! നിറവയറിൽ കോകില ;42 വയസിൽ അച്ഛനാകുമെന്ന് ബാല ; കോകില ഇനി കരയരുത്; മുൻഭാര്യമാരെ ഞെട്ടിച്ച് ബാല!

Actor

നിസാരക്കാരിയല്ല! നിറവയറിൽ കോകില ;42 വയസിൽ അച്ഛനാകുമെന്ന് ബാല ; കോകില ഇനി കരയരുത്; മുൻഭാര്യമാരെ ഞെട്ടിച്ച് ബാല!

നിസാരക്കാരിയല്ല! നിറവയറിൽ കോകില ;42 വയസിൽ അച്ഛനാകുമെന്ന് ബാല ; കോകില ഇനി കരയരുത്; മുൻഭാര്യമാരെ ഞെട്ടിച്ച് ബാല!

നടന്‍ ബാല നാലാം തവണയും വിവാഹിതനായതോടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് നടൻ ബാല. മാമന്റെ മകൾ കോകിലയെയാണ് താരം വിവാഹം കഴിച്ചത്. വിവാഹ ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ എത്തില്ലെന്ന് പറഞ്ഞ നടൻ ഒരു പ്രസ് മീറ്റ് വെക്കുകയും നിരവധി കാര്യങ്ങൾ പറയുകയും ചെയ്തു.

ബാലയെ കുറ്റം പറയാൻ ആകില്ല എന്നും ഓവർ അറ്റെൻഷൻ കിട്ടാൻ വേണ്ടി അദ്ദേഹം പോലും അറിയാതെ ചെയ്തു പോകുന്നതാണ് ഈ അവസ്ഥ എന്നുമാണ് ആരാധകർ പറയുന്നത്. NPD എന്നാണ് ഈ അവസ്ഥക്ക് പറയുന്ന പേര്. ഇതിനെ അമിത സ്വാർത്ഥത വൈകല്യം എന്നും ഇതിനെ പേര് ചൊല്ലി വിളിക്കാം.

അതേസമയം അധികം വൈകാതെ ഞങ്ങൾക്ക് ഒരു കുഞ്ഞു ജനിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല 2018 ല്‍ ഡയറി മാത്രമല്ല, തനിക്ക് വേണ്ടി കോകില ഒരു ചിത്രം വരച്ചിരുന്നെന്നും കേരളം ഞെട്ടുന്നൊരു ഫോട്ടോഗ്രാഫ് തന്റെ കയ്യില്‍ ഉണ്ടെന്നും നടൻ വെളിപ്പെടുത്തി.

എന്നാൽ അതിനടിയിൽ വന്ന കമന്റാണ് ശ്രദ്ധേയം. ഇനിയെങ്കിലും കുടുംബ ജീവിതം സോഷ്യൽ മീഡിയയിൽ കൊണ്ട് വന്നിടാതെ ബാല…ഇപ്പൊ കിട്ടിയ ജീവിതമെങ്കിലും ഇനിയെങ്കിലും നന്നായി ജീവിക്കാൻ ശ്രമിക്കൂ. നിങ്ങൾക്ക് വേണ്ടി കാത്തിരുന്ന നിങ്ങളെ മാത്രം സ്നേഹിച്ച കോകില മാത്രം ആയിരിക്കണം ഇനി ബാലയുടെ ജീവിതം.

എങ്കിൽ നിങ്ങൾക്ക് നഷ്ടപ്പെട്ട ആരോഗ്യവും പഴയ ആ ഓജ്ജസ്സും ഒക്കെ നിങ്ങളിലേക്ക് തന്നെ തിരിച്ച് വരും. ഇനിയും പഴയ കാര്യങ്ങള് പറഞ്ഞ് വീഡിയോ ചെയ്യാനോ കോമാളിത്തരം കാണിക്കാനോ നിൽക്കരുത്.ആർക്കും ഒരു ബുദ്ധിമുട്ടും ആയി മാറരുത് സ്വയം.ശരീരത്തിന് മാത്രം അല്ല മനസ്സിനും ചില അവസരങ്ങളിൽ ചികിത്സ ആവശ്യമാണ്.എന്നും സന്തോഷം ആയി ഇരിക്കാൻ കഴിയട്ടെ. എന്നാണ് ഒരളുടെ കമന്റ്.

”Dear Actor Bala ഞാൻ പറയണ്ട എന്ന് കരുതിയെങ്കിലും പറയുന്നു. ഒരു സഹോദരി പറയുന്നതായി വിചാരിച്ചാൽ മതി. പ്രീയ ബാല താങ്കൾക്ക് ഞാനാണ് എല്ലാം എന്ന ഒരു പ്രശ്നം ഉണ്ട്. അതായത് അമിത സ്വാർത്ഥത വൈകല്യം. അത് കൂടുമ്പോൾ നാം സ്വയം മറക്കുന്നു. മറ്റുള്ളവർ ഒന്നുമല്ല എന്ന ചിന്ത അവനവനെ ഭരിക്കുന്നു. അത് മാറാനായി ബാല തന്നെ വിചാരിക്കണം. നല്ല കൗൺസിലിംഗിലൂടെ അത് മാറ്റിയെടുക്കാൻ കഴിയും. നല്ല ബന്ധങ്ങളായിരുന്നു ബാലയ്ക്ക് ലഭിച്ചത്. അമൃത സുരേഷ് നല്ല കുട്ടി ആയിരുന്നു. അവൾ നിങ്ങൾക്കൊപ്പം ഒരു പൂമ്പാറ്റയായി പറന്നു നടക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്. ആ മനസ് ബാലയ്ക്ക് കാണാൻ കഴിഞ്ഞില്ല. ബാലയുടെ കുറ്റം അല്ല. അത് ആ രോഗലക്ഷണമാണ്. ”

”രണ്ടാമത്തെ എലിസബത്തും നല്ല കുട്ടി ആയിരുന്നു. അവളും താങ്കളെ വിട്ടു പോയി. കാരണം താങ്കളുടെ അമിത സ്വാർത്ഥത വൈകല്യം ആണ്. അത് ബാല വിചാരിച്ചാൽ മാറ്റാൻ കഴിയും. നമ്മുടെ നാട്ടിൽ ധാരാളം കഴിവുള്ള കൗൺസിലേഴ്സ് ഉണ്ട്. പൂർണ്ണമായും മാറും. ഒന്നാമത് ബാലയുടെ മനസിൽ ഉറപ്പിച്ചു വച്ചിരിക്കുന്ന ചില ചിന്തകളുണ്ട് അത് മാറ്റി എടുക്കുക. 250 കോടി ഉണ്ട് അത് കൊടുക്കാനാണ് ഒരു ഭാര്യ, എന്ന ചിന്ത പൂർണ്ണമായും മനസിൽ നിന്നും മാറ്റുക.

പണമല്ല കുടുംബജീവിതം. എത്ര പണമുണ്ടായാലും അവസാനം അത് ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു പ്രയോജനവുമില്ല. ഇപ്പോൾ കോകില. നിങ്ങളെ വിശ്വസിച്ചു വന്നു. കോകില ഇനി കരയരുത്. പണമല്ല സ്നേഹവും കരുതലും ആണ് വേണ്ടത്. അത് നിങ്ങൾ കൊടുത്താലെ അവർക്ക് ലഭിക്കൂ. ആശംസകൾ. സ്വന്തം ന്യൂനത സ്വയം തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തിയാൽ ജീവിതം സന്തോഷമായിരിക്കും.” എന്നാണ് മറ്റൊരാളുടെ കമന്റ്.

Continue Reading
You may also like...

More in Actor

Trending