Connect with us

പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി താൻ കൂടി മുൻകൈ എടുത്ത് സ്കൂൾ നിർമ്മിക്കുന്നു; പുതിയ വീഡിയോയുമായി ബാല

Social Media

പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി താൻ കൂടി മുൻകൈ എടുത്ത് സ്കൂൾ നിർമ്മിക്കുന്നു; പുതിയ വീഡിയോയുമായി ബാല

പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി താൻ കൂടി മുൻകൈ എടുത്ത് സ്കൂൾ നിർമ്മിക്കുന്നു; പുതിയ വീഡിയോയുമായി ബാല

കഴിഞ്ഞ കുറച്ച് നാളുകളായി നടൻ ബാലയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയെ. പുതിയ ജീവിതം തുടങ്ങിയതിന് പിന്നാലെ കൊച്ചിയിൽ നിന്നും നടൻ താമസം മാറിയിരുന്നു. കഴി‍ഞ്ഞ ദിവസമായിരുന്നു നടൻ ഇതേ കുറിച്ച് അറിയിച്ചിരുന്നത്. ഭാര്യ കോകിലയ്ക്കൊപ്പം വൈക്കത്തേയ്ക്ക് താമസം മാറിയിരിക്കുകയാണ് നടൻ. കായലോരത്ത് ഭാര്യയ്ക്കൊപ്പം സമാധാനത്തോടെ താമസിക്കാൻ വാങ്ങിയ സ്വപ്ന ഭവനത്തിന്റെ വീഡിയോയും നടൻ പങ്കുവെച്ചിരുന്നു.

മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിലും മുൻപന്തിയിലാണ് നടൻ. കൊച്ചിയിലെ വീട്ടിൽ നിരവധി ആളുകളാണ് സഹായം അഭ്യർത്ഥിച്ചും കിട്ടിയ സഹായങ്ങൾക്ക് നന്ദി അറിയിച്ചും ബാലയെ കാണാനെത്തിയിരുന്നത്. കുട്ടിക്കാലം മുതൽ താൻ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്ത് വരുന്നയാളാണെന്ന് പലപ്പോഴായി ബാല പറഞ്ഞിട്ടുണ്ട്.

ചെന്നൈയിലെ ബാലയുടെ കുടുംബവും ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. നിർധനരായ നിരവധി കുട്ടികളെ പഠനത്തിനും മറ്റുമായി സഹായിക്കാറുണ്ട്. ഇപ്പോൾ അതേ പ്രവൃത്തി കേരളത്തിലും ചെയ്യാനൊരുങ്ങുകയാണ് ബാല. അതിന്റെ ആദ്യ പടിയെന്നോണം പുതിയ താമസ സ്ഥലമായ വൈക്കത്ത് സ്കൂൾ നിർമ്മിക്കാനൊരുങ്ങുകയാണ് ബാല. ബാല തന്നെയാണ് ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്.

പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി താൻ കൂടി മുൻകൈ എടുത്ത് സ്കൂൾ നിർമ്മിക്കുന്നുവെന്നാണ് പുതിയ വീഡിയോ പങ്കുവെച്ച് അദ്ദേഹം പറഞ്ഞത്. എല്ലാവർക്കും നമസ്കാരം ഇത് നടൻ ബാലയാണ്… ഞങ്ങൾ ഇപ്പോൾ പുതിയ സ്ഥലത്ത് പുതിയൊരു ജീവിതവുമായി മുന്നോട്ട് പോവുകയാണ്. ഇവിടെ ഒരു സ്കൂൾ ഞങ്ങൾ ഒരുക്കാൻ പോവുകയാണ്.

സാലു ചേട്ടന് ഞാൻ ആദ്യം നന്ദി പറയുന്നു. സാലു ചേട്ടനാണ് സ്കൂളിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ പോകുന്നത്. ഇവിടെ അടുത്തൊരു സ്കൂൾ ഞങ്ങൾ പോയി കണ്ടിരുന്നു. പഞ്ചായത്ത് മെമ്പറും ഞങ്ങൾക്കൊപ്പമുണ്ട്. കൊച്ചു പിള്ളേർക്ക് വേണ്ടിയുള്ളതാണ് സ്കൂൾ. അതിന്റെ എല്ലാ പ്രവൃത്തികളും പൂർത്തിയായശേഷം കൂടുതൽ വിശേഷങ്ങൾ കാണിക്കാം. അതിന് മുമ്പ് കൂടുതൽ സംസാരിക്കുന്നില്ലെന്നും ബാല പറഞ്ഞു.

ശേഷം ചെക്ക് ബന്ധപ്പെട്ടവർക്ക് കൈമാറുകയും താനും സാലു ജോർജും ചേർന്ന് നിങ്ങൾ വിചാരിക്കാത്ത രീതിയിൽ സ്കൂൾ ചെയ്ത് തരുമെന്ന് വാ​ഗ്ദാനം ചെയ്യുകയും ചെയ്തു ബാല. എല്ലാത്തിനും സാക്ഷിയായി ബാലയ്ക്കൊപ്പം ഭാര്യ കോകിലയുമുണ്ടായിരുന്നു. എപ്പോഴൊക്കെ നാം നമ്മുടെ കാലുകൾ ഒരു പ്രദേശത്ത് വയ്ക്കുന്നുവോ അപ്പോഴെല്ലാം ഭൂമി സ്വർഗ്ഗീയമായി അഭിവൃദ്ധിപ്പെടണം.

ഇത് ഒരു തുടക്കം മാത്രമാണ്. നെ​ഗറ്റീവ് കമന്റുകൾ പറയുന്ന സുഹൃത്തുക്കളെ… പാവപ്പെട്ട കുട്ടികൾക്കായി ഒരു സ്കൂൾ നിർമ്മിച്ചതിന് എന്നെ ശകാരിക്കാൻ മറക്കരുത്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ… എന്ന് കുറിച്ചുകൊണ്ടാണ് ബാല വീഡിയോ പങ്കുവെച്ചത്. പിന്നാലെ നിരവധി പേർ ആണ് ബാലയുടെ വീഡിയോ ഏറ്റെടുത്തത്.

നിരവധി പേരാണ് അ​ദ്ദേഹത്തെ പിന്തുണച്ച് കൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. എന്ത് കാര്യം ചെയ്താലും അത് പബ്ലിസിറ്റിക്കായി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുന്ന നടന്റെ രീതിയെ വിമർശിച്ച് കൊണ്ടും മറ്റ് ചിലർ രം​ഗത്തെത്തിയിരുന്നു. ക്യാമറ സ്വിച്ച് ഓഫ് ചെയ്യൂ… പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കിൽ ആരെയും അറിയിക്കാതെ ചെയ്യൂ. ചീത്തപ്പേര് മായ്ച്ച് കളയാനാകും എന്നിങ്ങനെ പോകുമ്പോൾ ഒരാളുടെ കമന്റിന് ബാല കൊടുത്ത മറുപടിയും ശ്രദ്ധ നേടുകയാണ്.

പബ്ലിസിറ്റിക്ക് വേണ്ടി നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്കൊന്നും നിങ്ങളുടെ മൂന്ന് വിവാഹമോചനവും മായ്‌ച്ച് കളയാനാവില്ലെന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴെ കുറിച്ചത്. കമന്റ് ശ്രദ്ധയിൽപ്പെട്ട ബാല ഉടനടി മറുപടി നൽകുകയും ചെയ്തു. ബുദ്ധിശൂന്യതയോടെ സംസാരിക്കരുത്. ഈ വീഡിയോയോടെ ഒരു പ്രശസ്ത ഡോക്ടർ ഒരു ചെറിയ ആശുപത്രി നിർമ്മിച്ച് തരാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിങ്ങളുടെ വീട്ടിൽ ഇരുന്ന് നിങ്ങളുടെ കുടുംബത്തെ മാത്രം പരിപാലിക്കുക. പാവങ്ങൾ ജീവികട്ടെ എന്നാണ് ബാല മറുപടിയായി കുറിച്ചത്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top