Malayalam
സിനിമയാണോ യഥാർത്ഥ്യമാണോയെന്ന് സംശയമാണ്; ബാലയുടെ പുതിയ വീഡിയോയ്ക്ക് കമന്റുകളുമായി ആരാധകർ
സിനിമയാണോ യഥാർത്ഥ്യമാണോയെന്ന് സംശയമാണ്; ബാലയുടെ പുതിയ വീഡിയോയ്ക്ക് കമന്റുകളുമായി ആരാധകർ
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഒരുകാലത്ത് നിരവധി ആരാധകരുണ്ടായിരുന്ന നടന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. വ്യക്തി ജീവിതം ഏറെ ചർച്ചയായിട്ടുള്ള താരം കൂടിയാണ് ബാല.
തന്റെ എല്ലാ പുതിയ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുള്ള ബാല പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഒരു പെൺകുട്ടിക്കൊപ്പം വിവിധ പോസിൽ ഫോട്ടോഷൂട്ടിന് പോസ് ചെയ്യുന്ന ബാലയെയാണ് കുറച്ച് സെക്കന്റുകൾ മാത്രമുള്ള വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഫോട്ടോയ്ക്ക് പോസ് ചെയത ശേഷം ഫോട്ടോകൾ നന്നായിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന ബാലയേയും വീഡിയോയിൽ കാണാം. ഇപ്പോൾ പങ്കിട്ട വീഡിയോയുടെ ഫൈനൽ ഔട്ട്പുട്ട് ഈ വരുന്ന ശനിയാഴ്ച പുറത്ത് വിടുമെന്നും വീഡിയോയ്ക്ക് ഒപ്പം ബാല കുറിച്ചിട്ടുണ്ട്.
എന്നാൽ താരത്തിനൊപ്പമുള്ള പെൺകുട്ടിയാരെന്ന് വ്യക്തമല്ല. വെളുത്ത ഫുൾ സ്ലീവ് ഷർട്ടും അതിന് ചേർന്ന നെക്ക് പീസും ധരിച്ച് കിടിലൻ ലുക്കിലാണ് ബാല വീഡിയോയിലുള്ളത്. ഒപ്പമുള്ള പെൺകുട്ടിയും മോഡേൺ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റൊമാന്റിക്ക് ലുക്കിലുള്ള ബാലയുടെ പോസിങ് ആരാധകരും ഏറ്റെടുത്തതോടെ കമന്റുകളുടെ പെരുമഴയാണ് നടക്കുന്നത്.
പതിവ് പോലെ നടനെ വിമർശിച്ചും പരിഹസിച്ചും ഉള്ള കമന്റുകൾ താരത്തിന്റെ പുതിയ വീഡിയോയ്ക്കും ലഭിച്ചിട്ടുണ്ട്. ചിലർ ബാലയുടെ യൂത്ത് ലുക്കിനെ പുകഴ്ത്തുമ്പോൾ മറ്റ് ചിലർ ബാലയ്ക്ക് ഒപ്പമുള്ള പെൺകുട്ടിയാരാണെന്നും ഫോട്ടോഷൂട്ടിനുള്ള കാരണമെന്താണെന്നുമാണ് ചോദിക്കുന്നത്. ബാല ഓടി നടന്ന് പെണ്ണ് കെട്ടുന്നത് കൊണ്ട് വീഡിയോ കണ്ടപ്പോൾ സിനിമയാണോ യഥാർത്ഥ്യമാണോയെന്ന സംശയമാണ് ആദ്യം വന്നതെന്നും ഒരു ആരാധകൻ കുറിച്ചിട്ടുണ്ട്.
അതേസമയം അമൃതയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്. എന്നാൽ ഇരുവരും ഇപ്പോൾ അത്ര സ്വരചേർച്ചയിൽ അല്ലെന്നാണ് പ്രചാരണം. കുറച്ചു നാളുകളായി ബാലയും എലിസമ്പത്തും വേർപെരിയുന്നുവർന്നു വാർത്തകൾ ഉണ്ടായിരുന്നു. ബലയുമായി ഒരുമിച്ചല്ലേ എലിസബത് ഇപ്പോൾ.
എന്നാൽ ഇതുവരെയും തന്റെയും ബാലയുടെയും ദാമ്പത്യ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് എലിസബത്ത് വെളിപ്പെടുത്തിയിട്ടില്ല. ബാലയോട് പലപ്പോഴായി ആരാധകർ ഇക്കാര്യം ചോദിച്ചെങ്കിലും നടനും പ്രതികരിക്കാൻ കൂട്ടാക്കിയില്ല. എലിസബത്ത് തങ്കമാണ്. പ്യൂർ ക്യാരക്ടറാണ്. ഇപ്പോൾ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല…വിധി. അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. അവൾ സ്വർണ്ണമാണ്. ഇതിന്റെ മുകളിൽ ഒന്നും ചോദിക്കരുത്. ‘ഞാൻ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാൻ പറയില്ല. ഞാൻ കഷ്ടപ്പെട്ടപ്പോൾ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം…’,
അടുത്തിടെ ഒരു കുടുംബം ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് താനെന്ന് എലിസബത്ത് പറഞ്ഞത് വലിയ രീതിയിൽ വൈറലായിരുന്നു. മുമ്പൊക്കെ ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നു. ഫാമിലി വേണം… കുഞ്ഞുങ്ങൾ വേണം അവരുടെ പഠിപ്പ് അവരുടെ ഒപ്പമുള്ള നിമിഷങ്ങളൊക്കെയും ഞാൻ പ്ലാൻ ചെയ്ത് വെച്ചിരുന്നു. പിന്നെ ഒരു സമയത്ത് ഒരു ആഗ്രഹവും ഇല്ലാതെയായി. ആളുകളോട് കൂടുതൽ അടുക്കാനും പേടിയുണ്ടായിരുന്നു ആ സമയത്തൊക്കെയും എന്നാണ് എലിസബത്ത് പറഞ്ഞത്.