Connect with us

കോകിലയ്ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച് ബാല; വിശേഷം തിരക്കി സോഷ്യൽ മീഡിയ

Malayalam

കോകിലയ്ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച് ബാല; വിശേഷം തിരക്കി സോഷ്യൽ മീഡിയ

കോകിലയ്ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച് ബാല; വിശേഷം തിരക്കി സോഷ്യൽ മീഡിയ

കഴിഞ്ഞ മാസമായിരുന്നു നടൻ ബാലയുടെ വിവാഹം. തന്റെ അമ്മാവന്റെ മകളായ കോകിലയെയാണ് നടൻ വിവാഹം ചെയ്തത്. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. ഒരു വർഷമായി ബാലയ്ക്കൊപ്പം കോകില കൊച്ചിയിലാണ് താമസം. വിവാഹം നടന്നത് അടുത്തിടെയാണെന്ന് മാത്രം. കോകില വന്നശേഷം തന്റെ ആരോ​ഗ്യവും മനസിന്റെ സന്തോഷവും മെച്ചപ്പെട്ടുവെന്നും ബാല പറഞ്ഞിരുന്നു.

ഇപ്പോഴിതാ ബാല സമൂ​ഹ മാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ബ്ലെസ്ഡ് എന്ന തലക്കെട്ടിൽ കോകിലയെ മെൻഷൻ ചെയ്ത് ബാല പങ്കുവെച്ച വീഡിയോയിൽ കൂട്ടുകാർക്കും ഭാര്യയ്ക്കുമൊപ്പം കേക്ക് മുറിച്ച് മധുരം പങ്കിടുന്ന ബാലയാണുള്ളത്. പക്ഷെ എന്തിനായിരുന്നു കേക്ക് മുറിച്ചുള്ള ആഘോഷമെന്ന് ബാല വ്യക്തമാക്കിയിട്ടില്ല.

എന്തായാലും ബാലയുടെ പിറന്നാൾ അല്ല. അതുകൊണ്ട് തന്നെ എന്ത് വിശേഷമാണെന്ന് ആരാധകർ ബാലയോട് കമന്റിലൂടെ ചോ​ദിക്കുന്നുണ്ട്. അടുത്തിടെ വിവാ​ഹശേഷമുള്ള ആ​ദ്യ ദീപാവലി ഇരുവരും ബാലയുടെ അമ്മയ്ക്കൊപ്പം തമിഴ്നാട്ടിൽ ആഘോഷിച്ചിരുന്നു. ബാലയുടെ പുതിയ വീഡിയോ കോകിലയും ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്.

വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ പതിവുപോലെ ഇത്തവണയും വിമർശിച്ചും പരി​ഹസിച്ചും അനനുകൂലിച്ചുമെല്ലാം കമന്റുകൾ വന്നിട്ടുണ്ട്. കോകില വന്നശേഷം എല്ലാ ദിവസവും ബാലയ്ക്ക് ആ​ഘോഷമാണ്. വിവാഹ ശേഷം കോകില ​ഗർഭിണിയാണെന്ന തരത്തിലുള്ള അഭ്യൂഹ​ങ്ങളും പ്രചരിച്ചിരുന്നു. അതിനാൽ തന്നെ ഇനി അതിന്റെ ആഘോഷങ്ങളെന്തെങ്കിലും ആണോ എന്നും പലരും കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്.

വളരെ കുറച്ച് ദിവസം മാത്രം കാണാറുള്ള…. മനോഹരമായ കാഴ്ച്ച, ഇതൊക്കെ കുറേ കണ്ടിട്ടുണ്ട്, എലിസബത്തിനെ ഓർമ്മ വരുന്നു എന്നിങ്ങനെ എല്ലാമാണ് വിമർശിച്ച് വന്ന കമന്റുകൾ. രണ്ടുപേരെയും ദൈവം അനു​ഗ്രഹിക്കട്ടേ…, ഇപ്പോഴാണ് നിങ്ങളോടൊപ്പം സന്തോഷമായി ചിരിച്ച മുഖത്തോടെ നിൽക്കുന്ന ഒരു ഭാര്യയെ കാണുന്നത്.

ബെർത്ത് ഡെ ആഘോഷമല്ലാത്ത സ്ഥിതിയ്ക്ക് കുഞ്ഞ് വരാൻ പോകുന്നുവെന്നുള്ള സൂചന കിട്ടിയതിന്റെ സന്തോഷമാണോ എന്നാണ് ഒരീൾ കമന്റായി ചോ​ദിച്ചത്. എന്നാൽ ബാല ഒന്നിനോടും പ്രതികരിച്ചിട്ടില്ല. ഭാര്യയും കുഞ്ഞുമായി നല്ല കുടുംബജീവിതം ആ​ഗ്രഹിക്കുന്നത് കൊണ്ടാണ് വീണ്ടും വിവാ​ഹിതനാകാൻ തന്നെ തീരുമാനിച്ചതെന്ന് അടുത്തിടെ ബാല പറഞ്ഞിരുന്നു.

നടന്റെ നാലാം വിവാഹമായിരുന്നു കോകിലയുമായി നടന്നത്. ​ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്യും മുമ്പ് ബാല ഒരു കന്നഡക്കാരിയായ പെൺകുട്ടിയെ വിവാഹം ചെയ്തിട്ടുണ്ടെന്നാണ് അമൃത കുറച്ച് നാളുകൾക്ക് മുമ്പ് വെളിപ്പെടുത്തിയത്. ബാലയുമായുള്ള വിവാഹം നിശ്ചയിച്ചശേഷമാണ്. കുടുംബാം​ഗങ്ങൾ അടക്കം പലരും ബാലയുമായുള്ള വിവാഹത്തിൽ നിന്നും അമൃതയെ പിൻതിരിപ്പിക്കാനും ശ്രമിച്ചിരുന്നു.

എന്നാൽ ബാലയോടുള്ള പ്രണയം കാരണം അമൃത വിവാഹം എന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നുവെന്നും അമൃത തന്നെയാണ് പറഞ്ഞിരുന്നു. അമൃതയ്ക്ക് ശേഷം എലിസബത്തിനെ വിവാഹം കഴിച്ചെങ്കിലും ഇത് നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. അതിനാൽ തന്നെ വേർപിരിയുന്നതുമായുള്ള നിയമ തടസങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല.

കോകിലയ്ക്ക് ചെറുപ്പം മുതൽ ബാലയെ ഇഷ്ടമായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴാണ് കോകിലയെ വിവാഹം കഴിക്കാൻ ബാല തീരുമാനിക്കുന്നത്. കോകിലയുടെ ഡയറി വായിച്ചപ്പോഴാണ് അവളോട് ഇഷ്ടം തോന്നിയത്. പണമൊക്കെ വരും പോകും. മരണത്തെ നേരിൽ കണ്ടിട്ടും ചിരിച്ചിട്ടല്ലേ ഞാൻ നിന്നത്.

കാരണം ദൈവം ഉണ്ട്. ഇവൾ എഴുതിയ ഡയറി ഇവളുടെ അമ്മയാണ് എനിക്ക് അയച്ച് തന്നത്. വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോൾ കുട്ടിയല്ലേ എന്നാണ് ഞാൻ പറഞ്ഞത്. അപ്പോൾ അമ്മ പറഞ്ഞത് ജീവിതം അങ്ങനെയല്ല. പെട്ടെന്ന് കണ്ട് ഇഷ്ടം വരുന്നതല്ല. നമ്മുടെ മനസിൽ തോന്നണം എന്നാണ്. 3 മാസം എടുത്തു. ഇനി എന്റെ ജീവിതത്തിൽ കരച്ചിൽ ഉണ്ടാകില്ലെന്നും ബാല പറഞ്ഞു.

More in Malayalam

Trending