കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത് ബാലയും കോകിലയും തമ്മിലുള്ള വിവാഹമായിരുന്നു. അതിനു പിന്നാലെ ഇപ്പോഴിതാ ബിഗ് ബോസ് താരവും ബാലയുടെ അടുത്ത സുഹൃത്തുമായ സീക്രട്ട് ഏജന്റ് സായി കൃഷ്ണ പങ്കുവച്ച ഒരു വീഡിയോ ആണ് വൈറലാകുന്നത്.
ബാലയുടെ ആ നാടകത്തിന്റെ പരിസമാപ്തി ഇങ്ങനെ ആകും എന്ന് നേരത്തെ അറിയാമായിരുന്നു എന്നാണ് സായി പറയുന്നത്. കല്യാണമാണ് മൂപ്പരുടെ സന്തോഷമാണ് അതൊക്കെ അറിയാം. പക്ഷേ വീട്ടിൽ വെളുപ്പിന് രണ്ടുപേർ കുഞ്ഞുമായി വന്നു എന്ന് പറഞ്ഞ് ഫലിപ്പിക്കുന്നു.
പിന്നാലെ തൻെറ വിവാഹം ഉണ്ടെന്ന് അഭിമുഖത്തിലൂടെ പറയുകയും ചെയ്തപ്പോൾ തന്നെ ഈ നാടകത്തിന്റെ തിരശീല ഇങ്ങനെ ആകുമെന്ന് താൻ ഉറപ്പിച്ചതാണെന്നും ഈ കേരളത്തിൽ സിസിടിവി ദൃശ്യം കൊടുത്തിട്ട് പോലീസ് പിടിച്ചില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആകുമോയെന്നും സായി പരിഹസിച്ചു.
അതേസമയം ഇദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലുമ്പോൾ ഒന്നുരണ്ടുവട്ടം ഈ ലേഡിയെ കണ്ടിട്ടുണ്ടെന്നും കോകില എന്നാണ് പേരെന്ന് മനസ്സിലായിരുന്നെന്നും സായി തുറന്നടിച്ചു.
കോകില അദ്ദേഹത്തിന്റെ റിലേറ്റിവ് ആണെന്നാണ് എന്നോട് ബാല പറഞ്ഞിരുന്നത്. എന്നാൽ കോകില അദ്ദേഹത്തിന്റെ റിലേറ്റിവ് ആണെന്നാണ് എന്നോട് ബാല പറഞ്ഞിരുന്നതെന്നും സായി കൂട്ടിച്ചേർത്തു. കൂടാതെ കോകിലയുടെ ചെറുപ്പത്തിലെ ആഗ്രഹം എന്നൊക്കെ പറയുന്നുണ്ട്.
എന്നാൽ ആ ആഗ്രഹം നടന്നല്ലോ. നന്നായി പോകട്ടെയെന്നും ബാക്കി ഉള്ളവരുടെ ജീവിതത്തിലെ സന്തോഷം കളയാനുള്ള പണികൾ ഇനി ചെയ്യരുത് എന്ന് മാത്രമാണ് തനിക്ക് പുള്ളിയോട് പറയാനുള്ളതെന്നും പറയുന്നു. മാത്രമല്ല ഈ വിവാഹത്തിലെങ്കിലും ഇദ്ദേഹം സെറ്റിൽഡ് ആയി പോകണമെന്നാണ് തനിക്ക് പറയാൻ ഉള്ളതെന്നും സായി പറഞ്ഞു.
മലയാളികൾക്ക് ഇഷ്ടമുള്ള കുടുംബമാണ് കീർത്തി സുരേഷിന്റേത്. കഴിഞ്ഞ ദിവസം മലയാള സിനിമാ ലോകം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് യോഗത്തിൽ കീർത്തി സുരേഷിന്റെ പിതാവും...