Malayalam
ഒരാളുടെ ജീവിതം നശിപ്പിക്കരുതെന്ന് കരുതിയാണ് മിണ്ടാതിരിക്കുന്നത്. ഇനിയും ഇതുപോലെ സംസാരിക്കുന്നത് തുടർന്നാൽ ഞാൻ മിണ്ടാതിരിക്കില്ല; ബാലയുടെ ഭാര്യ കോകില
ഒരാളുടെ ജീവിതം നശിപ്പിക്കരുതെന്ന് കരുതിയാണ് മിണ്ടാതിരിക്കുന്നത്. ഇനിയും ഇതുപോലെ സംസാരിക്കുന്നത് തുടർന്നാൽ ഞാൻ മിണ്ടാതിരിക്കില്ല; ബാലയുടെ ഭാര്യ കോകില
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. അടുത്തിടെയായി നടന്റെ വിവാഹവും ഭാര്യ കോകിലയുടെ വിശേഷങ്ങളുമാണ് സോഷ്യൽ മീഡിയയലെ ചർച്ചാ വിഷയം. അമൃതയുമായി പിരിഞ്ഞതിന് ശേഷമാണ് ഡോക്ടറായ എലിസബത്ത് ഉദയനെ വിവാഹം കഴിക്കുന്നത്. എന്നാൽ ലീഗലി വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലായിരുന്നു. ഇപ്പോൾ തന്റെ അമ്മാവന്റെ മകളെയാണ് വിവാഹം കഴിച്ചിരിക്കുന്നതെന്നാണ് നടൻ പറയുന്നത്.
ഇപ്പോഴിതാ ചിലർ അനവശ്യമായി വിവാദങ്ങൾ ഉണ്ടാക്കുകയാണെന്ന് പറയുകയാണ് ബാലയും കോകിലയും. താനും ഭാര്യ കോകിലയും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുകയാണ്. നിൽക്കേണ്ടവർ നിൽക്കേണ്ടിടത്ത് നിൽക്കണം. യാതൊരു കാര്യവുമില്ലാതെ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. മൂന്ന് വയസിൽ ഞാൻ ഇവളെ കൈയ്യിൽ എടുത്തതാണ്. പക്ഷെ അവളുടെ മനസിൽ അവൾ തീരമാനിച്ചു ഞാനാണ് അവളുടെ ഭർത്താവെന്ന്. അത് തിരിച്ചറിഞ്ഞപ്പോളാണ് വിവാഹം കഴിക്കുന്നത്.
നമ്മൾ പെട്ടെന്ന് കാണുന്നു, പെട്ടെന്ന് പ്രണയിക്കുന്നു എന്നതല്ല, സ്നേഹം എന്ന് പറയുന്നത് താനെ വരും, ചിത്രശലഭം പോലെ. കോകില സാധാരണ ഒരു വ്യക്തിയാണ് ഡോക്ടറല്ല. എന്നിട്ടും എന്നെ 3 മാസം നന്നായി നോക്കി. ഒരു കോഫി ഷോപ്പ് ഓണർ ആയിരുന്നു കോകില. അത് വിട്ടിട്ടാണ് അവൾ ഇവിടെ എനിക്ക് വേണ്ടി വന്നത്. അങ്ങനെയൊരു മനസ് ഈ ജനറേഷനിൽ ആർക്കും കാണില്ല. അതുകൊണ്ടാണ് ഞാൻ പറയുന്നത്, ഞാൻ ഭാഗ്യവാനാണ്.
ഇതെന്റെ ജീവിതത്തിന്റെ ടേണിങ് പോയിന്റ് അല്ല, ഇതാണ് എന്റെ ജീവിതം. എന്റെ സന്തോഷത്തെ കെടുത്താൻ ശ്രമിക്കുന്ന ആളുകളുണ്ട്. ഞാൻ ആരേയും ശല്യപ്പെടുത്താൻ ഇല്ല, പക്ഷെ എന്നെ ശല്യപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ആക്ഷനും റിയാക്ഷനും വ്യത്യസ്തമാണ്. എല്ലാത്തിനും ഞാൻ പ്രതികരിക്കുകയാണ്, അല്ലാതെ ഞാനായിട്ടല്ല പ്രശ്നം ഉണ്ടാക്കുന്നത്. എന്നെ വേദനിപ്പിക്കുന്നത് കൂടുമ്പോൾ ഞാൻ പ്രതികരിക്കുകയാണ് പതിവ്.
ഇപ്പോൾ തന്നെ അങ്കണവാടി ഞാൻ ആരംഭിച്ചു. നാട്ടുകാർക്ക് എല്ലാവർക്കും സന്തോഷമായി. ഞാൻ ആത്മാർത്ഥമായി ചെയ്തതാണ്. കോകില ഇനി ക്ലിനിക്ക് പണിയാൻ പോകുകയാണ്. അന്നും വിവാദങ്ങൾ ഉണ്ടാക്കുമോ? ഇതാണോ ന്യായം. നിൽക്കേണ്ടവർ നിൽക്കേണ്ടിടത്ത് നിൽക്കണം എന്നുമാണ് ബാല പറഞ്ഞത്.
പിന്നാലെ കോകിലയും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഞങ്ങൾ സന്തോഷത്തോടെയാണ് പോകുന്നത്, ഇത്രയും നാളും സൈലന്റ് ആയിരുന്ന സ്ത്രീ വന്ന് എന്തൊക്കെയോ തെറ്റായി പറയുകയാണ്. ഞങ്ങൾ നന്നായി പോകുകയാണ്. ഞങ്ങളെ ദ്രോഹിക്കാതെ സ്വന്തം ജോലി നോക്ക് പോകുക. ഒരു കാര്യവുമില്ലാതെ മാമയെ പറ്റി അനാവശ്യ കാര്യങ്ങൾ പറയരുത്.
ഒരു വിഷയം ഉണ്ട്. അത് പുറത്ത് പറയാത്തതാണ്. ഒരാളുടെ ജീവിതം നശിപ്പിക്കരുതെന്ന് കരുതിയാണ് മിണ്ടാതിരിക്കുന്നത്. ഇനിയും ഇതുപോലെ സംസാരിക്കുന്നത് തുടർന്നാൽ ഞാൻ മിണ്ടാതിരിക്കില്ല, മാമയുടെ സമ്മതം പോലും ചോദിക്കാതെ ഞാൻ അതെല്ലാം വെളിപ്പെടുത്തും എന്നുമാണ് കോകില പറഞ്ഞത്.
നേരത്തെ, ബാലയുടെ മുൻഭാര്യ എലവിസബത്ത് പങ്കുവെച്ച വീഡിയോയായിരുന്നു വിവാദമായത്. തനിക്ക് ഓട്ടിസമാണെന്നും കുട്ടികൾ ഉണ്ടാകില്ലെന്നുമൊക്കെയുള്ള കമന്റുകൾ വരുന്നുണ്ടെന്നും ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും എലിസബത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഭീഷണിപ്പെടുത്തി വീഡിയോ ചെയ്യിക്കുന്നത് നിർത്താമെന്ന് ആരും കരുതേണ്ടെന്നായിരുന്നു എലിസബത്ത് പറഞ്ഞത്.
കോകിലയുടെ പ്രതികരണം കൂടി വന്നതോടെ നിരവധി പേരാണ് കമന്റുകളുമായി വന്നിരിക്കുന്നത്. എലിസബത്തിനെ കോകില ഭീഷണിപ്പെടുത്തുകയാണെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. ഇത് തന്നെയാണ് തനിക്ക് ഭീഷണി സന്ദേശം ലഭിക്കുന്നുണ്ടെന്ന് എലിസബത്ത് പറഞ്ഞതെന്നും കമന്റിൽ പറയുന്നു.
എന്നെ നാണം കെടുത്താനായി പണം വാങ്ങിയാകും കമന്റുകൾ ഇടുന്നത്. ഒരുപാട് നാണം കെട്ടും ഇൻസൾട്ടഡ് ആയിട്ടുമാണ് ഇവിടം വരെ എത്തിയത്. വളരെ സങ്കടകരമായ അവസ്ഥയിൽ നിന്നൊക്കെ മുമ്പിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. നാണം കെടുന്നതിന്റെ മാക്സിമം നാണം കെട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട ആളുകളുടെ കയ്യിൽ നിന്നും നാണം കെട്ട് ഇൻസൾട്ടഡായി. അങ്ങനെ കുറെ ബോഡിഷെയ്‌മിങ്ങും വൃത്തികെട്ട ഒരുപാട് കാര്യങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും എലിസബത്ത് പറഞ്ഞിരുന്നു.
