Malayalam
ഒരു വിശേഷ വാർത്ത നിങ്ങളോട് പറയാനുണ്ട്, ഒന്നിച്ചെത്തി ബാലയും കോകിലയും; ആശംസകളുമായി ആരാധകർ
ഒരു വിശേഷ വാർത്ത നിങ്ങളോട് പറയാനുണ്ട്, ഒന്നിച്ചെത്തി ബാലയും കോകിലയും; ആശംസകളുമായി ആരാധകർ
മലയാളികൾക്ക് നടൻ ബാലയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയിലൂടെ ബാല എപ്പോഴും സജീവമാണ്. നടന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. അടുത്തിടെയായിരുന്നു നടൻ നാലാമതും വിവാഹിതനായത്. അമ്മാവന്റെ മകളായ കോകിലയായിരുന്നു വധു. ഇരുവരും കഴിഞ്ഞ കുറേക്കാലമായി ഒരുമിച്ചായിരുന്നു ജീവിച്ചിരുന്നത്. ഇടയ്ക്കിടെ ഗോസിപ്പുകളും വന്നിരുന്നു. ഒടുവിൽ ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹിതരാവുകയായിരുന്നു. കുട്ടിക്കാലം മുതൽ താൻ അറിയാതെ കോകില തന്നെ പ്രണയിക്കുന്നുണ്ടെന്നാണ് ബാല പറഞ്ഞിരുന്നത്.
ഇപ്പോഴിതാ ഇരുവരുടെയും ജീവിതത്തിലെ പുതിയ ഒരു വിശേഷം പങ്കുവയ്ക്കുകയാണ് ബാലയും കോകിലയും. ഒരു വിശേഷവാർത്ത നിങ്ങളോട് പറയാനുണ്ടെന്ന് പറഞ്ഞായിരുന്നു ബാലയും കോകിലയും വീഡിയോയുമായി എത്തിയത്. ഞങ്ങൾ മനോഹരമായിട്ടുള്ളൊരു ചാനൽ തുടങ്ങാൻ പോവുന്നു. അതിന്റെ ലോഞ്ച് അടുത്ത് തന്നെയുണ്ടാവുമെന്നും ബാല അറിയിച്ചു.
ഇരുവരുടെയും ചാനലിന്റെ പേരും ബാല വെളിപ്പെടുത്തിയിരുന്നു. ബാല കോകില എന്നായിരിക്കും ഇതിന്റെ പേര്. ചാനലിന്റെ ലോഞ്ചിംഗ് ഉടനെ തന്നെയുണ്ടാവും എന്നാണ് ബാല അറിയിച്ചത്. ഞങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങൾ എന്നെ ഇഷ്‌ടപ്പെടുന്നവർക്ക് വേണ്ടി പങ്കിടാനാണ് ആഗ്രഹിക്കുന്നത്. ചിലപ്പോൾ അതിന് നല്ല ഗുണങ്ങളുണ്ടാവുമെന്നും ബാല ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, അടുത്തിടെ തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് ബാല സംസാരിച്ചിരുന്നു. കൂടാതെ മൂന്നാം വയസിൽ തന്നെ കോകില തന്നെ ഭർത്താവായി അംഗീകരിച്ചതാണെന്നും ബാല ചൂണ്ടിക്കാട്ടിയിരുന്നു. കോകിലയ്ക്ക് വേണ്ടി ഒരു ആശുപത്രി പണിയുമെന്നും ബാല പിറന്നാൾ ദിനത്തിൽ പ്രഖ്യാപിച്ചിരുന്നു.
കോകിലയെ കുറിച്ച് പറയുമ്പോഴെല്ലാം ബാലയ്ക്ക് നൂറ് നാവാണ്. തന്റെ സന്തോഷത്തിനും ഐശ്വര്യത്തിനും കാരണം കോകിലയാണെന്ന് നിരന്തരം താരം പറയാറുള്ളത്. ഞാനാണ് ഭർത്താവെന്ന് കോകില മനസിൽ ഉറപ്പിച്ചിരുന്നു. അത് തിരിച്ചറിഞ്ഞപ്പോൾ ഞാനും അവളെ സ്നേഹിക്കാൻ തുടങ്ങി. പ്രായം കുറവായതുകൊണ്ട് അവളെ ഞാൻ പങ്കാളിയായി ആദ്യം കണ്ടിരുന്നില്ലെന്നും പുതിയ വീഡിയോയിൽ ബാല പറഞ്ഞു.
അതേസമയം തന്റെ ഭാര്യ കോകിലയെ മൂന്നു വയസ്സുള്ളപ്പോൾ എടുത്തു കൊണ്ട് നടന്ന ആളാണ് താനെന്നും ബാല പറഞ്ഞു. മൂന്നാം വയസ്സിൽ അവൾ തീരുമാനിച്ചതാണ് ഭർത്താവായി ഞാൻ മതിയെന്ന്! എന്നാൽ എനിക്ക് അത് അറിയുമായിരുന്നില്ല. മാത്രമല്ല ഇവൾക്ക് പ്രായം വളരെ കുറവായിരുന്നു. എന്റെ മനസ്സിൽ അങ്ങനെ ഒരു ചിന്തയും ഉണ്ടായിരുന്നില്ലെന്നും ബാല പറഞ്ഞു.
ഞങ്ങൾ വളരെ സുന്ദരമായ ജീവിതം നയിക്കുന്നു. ദയവ് ചെയ്തുകൊണ്ട് നെഗറ്റീവ് പറഞ്ഞു വരരുത്. എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ആളാണ് കോകില എന്നും ബാല പറഞ്ഞിരുന്നു. കോകിലയുടെ സ്നേഹത്തോടെയുള്ള പരിചരണവും, കരുതലും മൂലം പൂർണ്ണ ആരോഗ്യവാനായി താൻ മാറി. നല്ല ഭക്ഷണം ഉറക്കം സമാധാനം ഒക്കെയും ജീവിതത്തിൽ കിട്ടുന്നുണ്ട്. ജീവിതം സുന്ദരമായി പോകുന്നുവെന്നുമാണ് ബാല പറഞ്ഞു.
എനിക്കിപ്പോൾ 42 വയസ്സായി. ഞാനാണ് ഏറ്റവും വലിയ ഭാഗ്യവാൻ. കാശും പണവും ഒക്കെ പോയി വന്നുകൊണ്ടിരിക്കും. ഞാൻ മരണത്തിന്റെ അരികിൽ പോയി തിരികെ വന്നതാണ്. ദൈവം ഉണ്ട്. കോകിലയ്ക്ക് 24 വയസ്സാണ്, നിങ്ങൾക്ക് വേണമെങ്കിൽ എന്നെ കളിയാക്കാം എന്നും ബാല പറഞ്ഞിരുന്നു.
