Malayalam
പടം ഹൈലെവൽ, ക്ലൈമാക്‌സ് വേറെ ലെവൽ; സഹോദരന്റെ കങ്കുവ കാണാനെത്തി ബാലയും ഭാര്യയും; വിവാഹത്തിന് ശേഷം നല്ല ശാപ്പാടും മനസമാധാനവും നല്ല ഉറക്കവും ഉണ്ടെന്ന് നടൻ
പടം ഹൈലെവൽ, ക്ലൈമാക്‌സ് വേറെ ലെവൽ; സഹോദരന്റെ കങ്കുവ കാണാനെത്തി ബാലയും ഭാര്യയും; വിവാഹത്തിന് ശേഷം നല്ല ശാപ്പാടും മനസമാധാനവും നല്ല ഉറക്കവും ഉണ്ടെന്ന് നടൻ
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ബാല വിവാഹിതനായത്. അപ്രതീക്ഷിതമായി ആയിരുന്നു വിവാഹം. നേരത്തെ തനിക്കും ഒരു തുണ വേണമെന്നും വിവാഹം കഴിച്ച് കുട്ടിയായി ജീവിക്കണമെന്നുള്ള സൂചനകൾ നൽകിയിരുന്നുവെങ്കിലും വിവാഹിതനാകാൻ പോകുന്ന കാര്യമൊന്നും ബാല വെളിപ്പെടുത്തിയിരുന്നില്ല. ശേഷമായിരുന്നു എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ച് അമ്മാവന്റെ മകളായ കോകിലയെ താലി ചാർത്തിയത്. ശേഷം കോകിലയുടെയും ബാലയുടെയും വിശേഷങ്ങൾ തന്നെയാണ് സോഷ്യൽ മീഡയ നിറയെ.
ഇപ്പോഴിതാ ജ്യേഷ്‌ഠൻ ശിവയുടെ സംവിധാനത്തിൽ പുറത്തെത്തിയ കങ്കുവ കാണാൻ എത്തിയിരിക്കുകയാണ് നടൻ ബാലയും ഭാര്യ കോകിലയും. കങ്കുവ ഏറെ ഇഷ്‌ടപ്പെട്ടെന്നും ഇടവേളയ്ക്ക് ശേഷം പടം ഹൈലെവലാണെന്നുമാണ് സിനിമ കണ്ടതിന് ശേഷം ബാല പ്രതികരിച്ചത്. പടം കഴിഞ്ഞുവെന്ന് വിചാരിക്കുമ്പോൾ വലിയൊരു ട്വിസ്റ്റാണ്. ക്ലൈമാക്‌സ് വേറെ ലെവൽ.
എൻറെ സഹോദരൻ ആയതുകൊണ്ടല്ല ഇത് വലിയൊരു ഫിലിമാണ്. വലിയൊരു ശ്രമമാണ്. കങ്കുവയുടെ നിർമാതാവ് ജ്ഞാനവേൽ രാജ എനിക്ക് കങ്കുവയ്ക്ക് മുന്നേ അഡ്വാൻസ് തന്നിരുന്നു. അപ്പോൾ ആരോഗ്യപ്രശ്‌നങ്ങളായി. അങ്ങനെയാണ് ജ്ഞാനവേൽ രാജ കങ്കുവ തുടങ്ങിയത്. ഇതിലെ ക്യാമറമാൻ വെട്രിയും ഞാനുമെല്ലാം ഒരുമിച്ച് വളർന്നവരാണ്. ചേട്ടനെ ഇന്നലെ വിളിച്ച് ആശംസ അറിയിച്ചിരുന്നു. ചേട്ടൻ തിരുപ്പതി പോയതാണ്.
വിവാഹത്തിന് ശേഷം നല്ല ശാപ്പാടും മനസമാധാനവും നല്ല ഉറക്കവും ഉണ്ടെന്നും ജീവിതം സന്തോഷത്തോടെ പോകുന്നുവെന്നും ബാല പറഞ്ഞു. അതേസമയം സിനിമ ഇഷ്‌ടമായെന്ന് കോകിലയും പ്രതികരിച്ചു. ബാലയെ ഇതുപോലെയൊരു സിനിമയിൽ കാണാൻ പറ്റുമോ എന്ന ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു കോകിലയുടെ മറുപടി.
അതേസമയം, അടുത്തിടെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച ചിത്രങ്ങളും വീഡിയോകളുമെല്ലാം ബാല പങ്കുവെച്ചിരുന്നു. ബാലയുടെ അമ്മയുടെ കൂടി നിർബന്ധം മൂലമാണ് ബാല കോകിലയെ താലി ചാർത്തിയത്. മരുമകളെ മധുരം നൽകിയാണ് ബാലയുടെ അമ്മ സ്വീകരിച്ചത്. തങ്ങൾക്ക് ഉടനെ ഒരു കുഞ്ഞു ജനിക്കുമെന്നും കോകിലയുടെ പ്രണയം തിരിച്ചറിയാതെ പോയ താനൊരു പൊട്ടനാണെന്നുമാണ് മാധ്യമങ്ങൾക്ക് നൽകിയ പുതിയ പ്രതികരണത്തിലൂടെ ബാല വ്യക്തമാക്കിയത്.
2018 ൽ ഡയറി മാത്രമല്ല, എനിക്ക് വേണ്ടി കോകില ഒരു ചിത്രം വരയ്ക്കുകയും ചെയ്തിരുന്നു. കേരളം ഞെട്ടുന്നൊരു ഫോട്ടോ എന്റെ കയ്യിൽ ഉണ്ട്. എപ്പോഴും ഞാൻ പറയാറുണ്ട് ദൈവം ഉണ്ടെന്ന്. അത് സത്യമാണ്. കാരണം ആ ഫോട്ടോയാണ്. ഇത്രയധികം ആളുകൾ ഉണ്ടായിരുന്നെങ്കിലും ഇതൊക്കെ വിധിച്ചത് ആർക്കാണെന്നാണ് ഭാര്യയെ ചുണ്ടിക്കാണിച്ചു ബാല ചോദിക്കുന്നത്. ഞാനെല്ലാം തുറന്ന് പറയുകയാണ്. എന്റെ ഭാര്യയ്ക്ക് മാധ്യമങ്ങളെ ഇഷ്ടമല്ല. കോകില അവളായിട്ട് നിൽക്കട്ടെ.
അതാണ് നല്ലത്. അടുത്ത് തന്നെ ഞങ്ങൾക്ക് ഒരു കുട്ടിയുണ്ടാകും. ഞങ്ങൾ നന്നായി ജീവിക്കും. അടിപൊളിയായി പോകും. ഞാൻ രാജാവായിരിക്കും, എന്റെ കൂടെയുള്ള എല്ലാവരും രാജാവായി ഇരിക്കും. ഞാൻ രാജാവായാൽ ഇവൾ റാണിയാണ്. ഇതിൽ മറ്റാർക്കെങ്കിലും അസൂയ തോന്നിയാൽ അത് അവരുടെ കുഴപ്പം എന്നും ബാല പറഞ്ഞിരുന്നു.
അതേസമയം, 350 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പിരീഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏകദേശം 3000 ത്തോളം ആൾക്കാർ കങ്കുവ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം വമ്പൻ റിലീസായി കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുന്നത്. ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായ ചിത്രത്തിലെ നായിക ദിഷാ പഠാനിയാണ്.
