Connect with us

കോകിലേ.. നല്ലോണം കഴിച്ചോ… ഇടികൊണ്ട് ചോര വരാനുള്ളതാണ്; ബാല നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു, ജീവിതത്തിലും അഭിനയം; ബാലയ്ക്ക് വിമർശനം

Actor

കോകിലേ.. നല്ലോണം കഴിച്ചോ… ഇടികൊണ്ട് ചോര വരാനുള്ളതാണ്; ബാല നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു, ജീവിതത്തിലും അഭിനയം; ബാലയ്ക്ക് വിമർശനം

കോകിലേ.. നല്ലോണം കഴിച്ചോ… ഇടികൊണ്ട് ചോര വരാനുള്ളതാണ്; ബാല നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു, ജീവിതത്തിലും അഭിനയം; ബാലയ്ക്ക് വിമർശനം

നാലാം വിവാഹത്തിന് പിന്നാലെ ചെന്നൈയിലേക്ക് ഭാര്യ കോകിലയ്‌ക്കൊപ്പം എത്തി നടൻ ബാല. വിവാഹ ശേഷം ആദ്യമായാണ് ബാലയുടെ അമ്മ മരുമകൾ കോകിലയെ കാണുന്നത്. ദീപാവലി ആഘോഷത്തിനായാണ് ബാല വീട്ടിലേക്ക് എത്തിയത്.

പിന്നാലെ ഭാര്യയ്ക്കും അമ്മയ്ക്കും ഒപ്പം ദിപാവലി ആഘോഷത്തിനിടയിൽ എടുത്ത വീഡിയോ ബാല സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. എന്നാൽ വീഡിയോ പങ്കുവെച്ചതിനു പിന്നാലെ നിരവധി വിമർശനങ്ങളാണ് താരത്തിന് വരുന്നത്. ചെന്നൈയിൽ ഭാര്യയ്ക്കും അമ്മയ്ക്കും ഒപ്പമുള്ള നടന്റെ ദീപാവലി ആഘോഷങ്ങളാണ് വീഡിയോയിൽ ഉള്ളത്.

കോകിലയെ വീഡിയോയിലേക്ക് വലിച്ചിഴച്ച് കോമാളിത്തരം കാണിക്കരുതെന്ന ഉപദേശമാണ് ചിലർ നൽകുന്നതെങ്കിൽ ചിലർ അമ്മയെ ഇത്രയധികം സ്നേഹിക്കുന്ന ബാല എങ്ങനെയാണ് ഇതിന് മുൻപ് അയാൾക്കൊപ്പം മുൻപ് കൂടെ ജീവിച്ച സ്ത്രീകളോട് ഇത്രയും ക്രൂരമായ് പെരുമാറാൻ കഴിഞ്ഞതെന്നാണ്
ചോദിക്കുന്നത്. കോകിലേ…… നല്ലോണം വല്ലതും ഒക്കെ വാങ്ങി കഴിച്ചോ… ഇടി കൊണ്ട് വായിക്കുടിയും മുക്കി കുടിയും ചോര വരാനുള്ളതാണ്. എന്നൊക്കെയുള്ള ഉപദേശങ്ങളും ആരാധകർ നൽകുന്നു.

അതേസമയം തന്നെ സിനിമയിൽ മാത്രമല്ല ബാല ജീവിതത്തിലും അഭിനയിക്കുകയാണ് എന്നാണ് മറ്റൊരാളുടെ വിലയിരുത്തൽ. ‘നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നിടാ ഉവ്വേ, ആ പെറ്റ തള്ളയുടെ മുൻപിൽ, നീ ജീവിതത്തിലും അഭിനയിക്കുകയാണ് അല്ലെ, നല്ലൊരു പാവം പെണ്ണ് ആയിരുന്നില്ലേ എലിസബത്, നിന്റെ രോഗ സമയത്തും നല്ല രീതിയിൽ നോക്കിയില്ലേ, അതിനെയും കൊണ്ട് കളഞ്ഞു,

പൈസ ഉണ്ടെങ്കിൽ എന്തും ആവാം പോരെങ്കിൽ ഫാൻസ്‌കാരെയും കിട്ടും ജയ് വിളിക്കാൻ- എന്നാണ് കമന്റിൽ പറയുന്നത്. അടുത്ത വർഷം പുതിയ മരുമകളോടൊപ്പം ദീപാവലി ആഘോഷിക്കായെന്നാണ് ചിലരുടെ പരിഹാസം. എന്നാൽ സാധാരണ കമന്റുകൾക്ക് ബാല മറുപടി നൽകാറുണ്ടെങ്കിലും ഈ കമന്റുകളോടൊന്നും താരം പ്രതികരിച്ചിട്ടില്ല.

Continue Reading
You may also like...

More in Actor

Trending