Malayalam
കല്യാണം കഴിക്കാൻ വേണ്ടി അമ്പലത്തിൽ പോയി.. വീട്ടുകാരെല്ലാം വന്ന് കാൻസൽ ചെയ്തു; ചന്ദന ഫാമിലിയായി ഫോറിനിൽ. എന്നെ വിളിച്ചിരുന്നു; ബാല
കല്യാണം കഴിക്കാൻ വേണ്ടി അമ്പലത്തിൽ പോയി.. വീട്ടുകാരെല്ലാം വന്ന് കാൻസൽ ചെയ്തു; ചന്ദന ഫാമിലിയായി ഫോറിനിൽ. എന്നെ വിളിച്ചിരുന്നു; ബാല
മലയാളികൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടന്റെ വിവാഹവും വിവാഹ മോചനവുമെല്ലാം വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. അമൃതയുമായുള്ള വിവാഹമോചനവും പിന്നീടുണ്ടായ വാദപ്രതിവാദങ്ങളുമെല്ലാം തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
നേരത്തെ, തന്നെ വിവാഹം കഴിക്കും മുമ്പ് കന്നഡക്കാരിയായ ചന്ദന സദാശിവ റെഡ്ഡി എന്ന പെൺകുട്ടിയെ വിവാഹം ചെയ്തിട്ടുണ്ടെന്നാണ് അമൃത വെളിപ്പെടുത്തിയിരുന്നു. ബാലയുമായുള്ള വിവാഹം നിശ്ചയിച്ചശേഷമായിരുന്നു ഇത്. കുടുംബാംഗങ്ങൾ അടക്കം പലരും ബാലയുമായുള്ള വിവാഹത്തിൽ നിന്നും അമൃതയെ പിൻതിരിപ്പിക്കാനും ശ്രമിച്ചിരുന്നു. എന്നാൽ ബാലയോടുള്ള പ്രണയം കാരണം അമൃത വിവാഹം എന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നുവെന്നും അമൃത തന്നെയാണ് പറഞ്ഞിരുന്നത്.
ഇപ്പോഴിതാ ബാല നാല് വിവാഹം കഴിച്ചിട്ടുണ്ടോ എന്ന ആളുകളുടെ സംശയങ്ങൾക്ക് നടൻ തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ പുതിയ അഭിമുഖത്തിലാണ് നടൻ ഇതേ കുറിച്ച് പറഞ്ഞത്. ആളുകൾ പറയുന്നത് പച്ചക്കള്ളമാണെന്നാണ് ബാല ആവർത്തിക്കുന്നത്. പച്ചകള്ളങ്ങൾ ആണ് ആളുകൾ പറയുന്നത്. അതിനെല്ലാം ഒരു പരിധിയുണ്ട്. എന്നെയും കോകിലയേയും കുറിച്ചെല്ലാം പറയുന്നുണ്ട്.
ഞാൻ എന്താ നാല് കെട്ടിയവനാണോ?. മണ്ടന്മാരല്ലേ ഇങ്ങനെയൊക്കെ സംസാരിക്കൂ. ലീഗലി കോകിലയുമായി നടന്നത് എന്റെ രണ്ടാം വിവാഹമാണ്. ഞാൻ പ്രണയിച്ച പെണ്ണുമായി കോകില സംസാരിച്ചിട്ടുണ്ട്. ചന്ദന സദാശിവ റെഡ്ഡി എന്ന കന്നഡകാരിയെ ഞാൻ വിവാഹം ചെയ്തുവെന്നാണ് പലരും പറയുന്നത്.
അവൾ എന്നെ ഇതെല്ലാം അറിഞ്ഞ് വിളിച്ചു. ഇതെല്ലാം കേട്ട് അവൾ ചിരിക്കുകയാണ്. ഞങ്ങൾ പ്രണയിച്ചിട്ടുണ്ട്. ആറാം ക്ലാസ് മുതൽ ഒരുമിച്ചാണ് പഠിച്ചത്. ഞാൻ തന്നെയാണ് ചന്ദനയുടെ പേര് അവരോട് പറഞ്ഞത്. ഇരുപത്തൊന്നാം വയസിൽ ചുമ്മാ ഒരു സർട്ടിഫിക്കറ്റിന് വേണ്ടി അമ്പലത്തിൽ പോയി… കല്യാണം കഴിക്കാൻ വേണ്ടി. പിന്നീട് അത് വീട്ടുകാരെല്ലാം വന്ന് കാൻസൽ ചെയ്തു എന്നാണ് ബാല പറഞ്ഞത്.
റെഡ്ഡി എന്നാൽ തെലുങ്കാണ്. അല്ലാതെ കന്നഡയല്ല. ചന്ദന എന്നെ വിളിച്ചിരുന്നു. ഞങ്ങൾ ഇതെല്ലാം പറഞ്ഞ് ഒരുപാട് ചിരിച്ചിരുന്നു. അവൾ ഫോറിനിലാണ്. രണ്ട് പെൺകുട്ടികളുണ്ട്. വീഡിയോ കോളിൽ വിളിച്ച് കോകിലയുമായും അവൾ ഒരുപാട് സംസാരിച്ചു. അവർക്കും ഒരു ഭർത്താവില്ലേ… അദ്ദേഹം ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ എന്ത് വിചാരിക്കും..? അതാണ് എനിക്ക് ഇത്തരം വാർത്തകൾ വരുമ്പോൾ ദേഷ്യം വരാൻ കാരണം.
പ്രണയമേയുണ്ടായിരുള്ളു. വിവാഹമായിരുന്നില്ല. പിന്നെ എലിസബത്തിനെ ലീഗലി വിവാഹം ചെയ്തിരുന്നില്ല. അവളെ കുറിച്ച് കൂടുതലൊന്നും ഞാൻ പറയില്ല. കാരണം അത് ധർമ്മമല്ല. എലിസബത്ത് എപ്പോഴും നന്നായിരിക്കണം എന്ന് തന്നെയാണ് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത്. ആശുപത്രിയിലായിരുന്നപ്പോൾ എലിസബത്ത് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ആ നന്ദി എനിക്കുണ്ട് എന്നാണ് ബാല പറഞ്ഞത്.
അതേസമയം, വീണ്ടും ഒരു പുതിയ ജീവിതം ആരംഭിക്കുന്നതിന്റെ ഭാഗമായി ബാലയും കോകിലയും കൊച്ചിയും അവിടെയുള്ള വീടും ഉപേക്ഷിച്ച് വൈക്കത്തേയ്ക്ക് താമസം മാറിയിരുന്നു. മനോഹരമായ വീടിന്റെ വീഡിയോ ബാല സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു. വലിയ ആർഭാടങ്ങളില്ലാത്ത വീട്ടിൽ ഇരുവരും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന ദൃശ്യങ്ങളെല്ലാം ബാല പങ്കിട്ട വീഡിയോയിൽ കാണാമായിരുന്നു.
കായലോരത്ത് ഇന്റോ-വെസ്റ്റേൺ സ്റ്റൈലിൽ മനോഹരമായ ഒരു വീടാണ് ബാലയും ഭാര്യ കോകിലയും ചേർന്ന് സ്വന്തമാക്കിയിരിക്കുന്നത്. വീടിന്റെ ഡ്രോൺ ഷോട്ട് അടക്കമുള്ള വീഡിയോയാണ് ബാല പങ്കുവെച്ചിരുന്നത്. ദൈവം ഞങ്ങളുടെ കൂടെയുണ്ട്. എന്തുതന്നെയായാലും നല്ല കാര്യങ്ങൾ മാത്രം സംഭവിക്കുമെന്നാണ് ബാല പറഞ്ഞത്.
