Social Media
എല്ലാവരും മാമനെ പറ്റി തെറ്റിദ്ധരിച്ച് വെച്ചിരിക്കുകയാണ്, സത്യാവസ്ഥ എനിക്ക് അറിയാം, അതൊന്നും വെളിപ്പെടുത്താൻ തയ്യാറല്ല; കോകില
എല്ലാവരും മാമനെ പറ്റി തെറ്റിദ്ധരിച്ച് വെച്ചിരിക്കുകയാണ്, സത്യാവസ്ഥ എനിക്ക് അറിയാം, അതൊന്നും വെളിപ്പെടുത്താൻ തയ്യാറല്ല; കോകില
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നേരത്തെ തന്നെ അമൃതയും ബാലയും തമ്മിലുള്ള പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നതിനിടെയാണ് മകൾ അവന്തിക തന്നെ നേരിട്ട് വിമർശനം ഉയർത്തി രംഗത്തെത്തിയത്. ഇത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. ബാല തങ്ങളുടെ സ്വൈര ജീവിതം തകർക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അമൃത പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ നടൻ അറസ്റ്റിലായി. തൊട്ട് പിന്നാലെ തന്നെ നടൻ മുറപ്പെണ്ണായ കോകിലയെ വിവാഹം കഴിക്കുകയായിരുന്നു.
ഇപ്പോഴിതാ ബാലയുടെ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഭാര്യ കോകിലക്കൊപ്പം മാധ്യമങ്ങളുമായി സംസാരിക്കവെ തനിക്ക് ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും ഇല്ലെന്നാണ് നടൻ പറയുന്നത്.എനിക്ക് മതമോ രാഷ്ട്രീയമോ ഇല്ലെന്ന് എല്ലാവരും ആദ്യം മനസ്സിലാക്കണം. എനിക്ക് ലിവർ തന്നത് ഒരു ക്രിസ്ത്യാനിയാണ്, രക്തം തന്നത് ഒരു മുസ്ലിമാണ്. ഞാൻ ഹിന്ദുവാണ് എന്റെ വീട്ടിൽ ബുദ്ധന്റെ പ്രതിമ ഇരിക്കുന്നുണ്ട്. അപ്പോൾ എന്റെ മതമേതാണ്? എന്റെ കഴുത്തിൽ കൊന്തയും രുദ്രാക്ഷവും ഉണ്ട്. മനുഷ്യൻ മനുഷ്യനെ സ്‌നേഹിക്കുകയാണ് വേണ്ടത്. സ്‌നേഹമേ ഈ ഭൂമിയിൽ ജീവിക്കുകയുള്ളൂ. അതുകൊണ്ടാണ് ഞാൻ ഇവിടെ വന്നതെന്ന്’, ബാല പറയുന്നു.
‘ഞാൻ അമ്പലത്തിലൊക്കെ പോയി മാമന് വേണ്ടി പ്രാർത്ഥിക്കും. അതുപോലെ പള്ളിയിലും പോകാറുണ്ട്. ഞങ്ങളുടെ വിവാഹത്തിന് ശേഷമുണ്ടാകുന്ന വിവാദങ്ങൾ ഒക്കെ ശ്രദ്ധിക്കാറുണ്ട്. എല്ലാവരും മാമനെ പറ്റി തെറ്റിദ്ധരിച്ച് വെച്ചിരിക്കുകയാണ്. ചിലർ സ്വന്തം ഇഷ്ടത്തിന് വായിൽ തോന്നുന്നതൊക്കെ ചിലർ വിളിച്ച് പറയുകയാണ്. അതൊക്കെ കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരും. കാരണം അതിന്റെ സത്യാവസ്ഥ എനിക്ക് അറിയാം. മാമ പറഞ്ഞാലോ അതൊക്കെ ആളുകൾക്ക് മനസിലാകു, പക്ഷെ അദ്ദേഹം അതൊന്നും വെളിപ്പെടുത്താൻ തയ്യാറാകില്ല.’
ഞാൻ ഒരിക്കലും ഒരു ദ്രോഹി അല്ലെന്നാണ് ബാലയുടെ മറുപടി. പക്ഷേ തുറന്നു പറഞ്ഞാൽ ചിലരുടെ ജീവിതം പോകും. അതാണ് ഞാൻ മിണ്ടാതിരിക്കുന്നതിന് കാരണം. എന്റെ സങ്കടം എന്റെ കൂടെ തന്നെ പോകട്ടെ. സത്യം നിങ്ങളൊക്കെ വിചാരിക്കുന്നത് ഒന്നുമല്ല. ആരും ചിന്തിക്കാത്ത ലെവലിലാണ് സത്യം ഒളിച്ചിരിക്കുന്നത്. എന്റെ ഭാര്യക്കും ഞാനുമായി ചുറ്റിയിരിക്കുന്ന അടുത്ത ആളുകൾക്കും സത്യം അറിയാം. പെട്ടെന്ന് ഒരു ദിവസം അവരെ ഞാൻ ദ്രോഹം ചെയ്തു എന്ന് എങ്ങനെ പറയുമെന്ന്’ ബാല ചോദിക്കുന്നു. ഒന്നും അറിയാതെ അവൾ കണ്ടതൊക്കെ പറയുകയാണ്.
ഇതിനിടെ ബാലയുടെ രണ്ടാമത്തെ ഭാര്യയായിരുന്ന എലിസബത്ത് അവരുടെ വിവാഹ വേഷത്തിൽ വന്നതിനെ പറ്റി ചോദിച്ചിരുന്നു. എന്നാൽ നിങ്ങൾ ചോദിച്ചതിനുള്ള ഉത്തരം ഞാൻ പറഞ്ഞു അത്രയേ ഉള്ളൂ എന്ന് പറഞ്ഞ് ബാലയും ഭാര്യയും ഈ ചോദ്യത്തിന് കൃത്യമായ മറുപടി പറയാതെ പോകുകയായിരുന്നു.
2019-ൽ അമൃതയുമായി വേർപിരിഞ്ഞതിന് ശേഷം 2021-ൽ ആണ് ബാല എലിസബത്തിനെ വിവാഹം കഴിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ വിവാഹമായിരുന്നു ബാലയുടെയും എലിസബത്തിന്റെയും. എന്നാൽ എലിസബത്തുമായുള്ള വിവാഹം ബാല രജിസ്റ്റർ ചെയ്തിരുന്നില്ല. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ബാല വിധേയനായപ്പോഴും പിന്നീട് ജീവിതത്തിലേക്ക് തിരികെ വരാനുമെല്ലാം ബാലയ്ക്ക് തുണയായി ഉണ്ടായിരുന്നത് എലിസബത്തായിരുന്നു.
അതേസമയം ബാലയുടെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. എന്തിനാണ് അനാവശ്യമായ പ്രതികരണങ്ങളൊക്കെ നടത്തുന്നതെന്നാണ് പലരും ചോദിക്കുന്നത്. ഇനിയെങ്കിലും നിർത്തി ഇവിടെ നിന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയിക്കൂടേയെന്നും കമന്റുകൾ ഉണ്ട്. ഒരാൾക്ക് സഹായം ചെയ്ത് കൊടുത്തതിന് ശേഷം അത് വിളിച്ച് പറയുന്നത് എന്തിനാണെന്നും ചിലർ കമന്റിൽ പറയുന്നുണ്ട്.