Connect with us

ആശുപത്രിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്…., പിറ്റേന്ന് അവിടെ നിന്നും വീണ്ടും ആശുപത്രിയിലേയ്ക്ക്; ബാലയ്ക്കരില്‍ നിന്നും മാറാതെ അമൃത; അഭിനന്ദിച്ച് ആരാധകര്‍

News

ആശുപത്രിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്…., പിറ്റേന്ന് അവിടെ നിന്നും വീണ്ടും ആശുപത്രിയിലേയ്ക്ക്; ബാലയ്ക്കരില്‍ നിന്നും മാറാതെ അമൃത; അഭിനന്ദിച്ച് ആരാധകര്‍

ആശുപത്രിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്…., പിറ്റേന്ന് അവിടെ നിന്നും വീണ്ടും ആശുപത്രിയിലേയ്ക്ക്; ബാലയ്ക്കരില്‍ നിന്നും മാറാതെ അമൃത; അഭിനന്ദിച്ച് ആരാധകര്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്. കളഭത്തിന് ശേഷം ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍ എന്ന സിനിമയിലാണ് ബാല അഭിനയിച്ചത്.

ശാരീരിക അസ്വസാസ്ഥ്യങ്ങളെ തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐ സി യുവിലാണ് ബാല കഴിയുന്നത് എന്നാണ് വിവരം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബാലയെ പ്രവേശിപ്പിച്ചത്.

പിന്നാലെ ബാലയുടെ മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും മകളും ബാലയെ കാണാന്‍ ആശുപത്രിയിലെത്തിയിരുന്നു. ഇതും ഏറെ വാര്‍ത്തയായിരുന്നു. മകള്‍ക്കൊപ്പമെത്തിയ അമൃത മകള്‍ പാപ്പുവിനെ അവളെ അച്ഛനെ കാണിച്ചതിനു ശേഷം തിരികെ വീട്ടിലേയ്ക്ക് പറഞ്ഞയട്ടിച്ചും ആശുപത്രിയില്‍ തന്നെ തുടര്‍ന്നിരുന്നു.

ആശുപത്രിയില്‍ നിന്നും നേരെ പോയത് തിരുവനന്തപുരത്തെ വനിതാ ദിന പ്രോഗ്രാമിലേയ്ക്ക് ആയിരുന്നു. അവിടെ നിന്ന് നേരെ തിരിച്ച് പിറ്റേന്ന് രാവിലെ തന്നെ ആശുപത്രിയിലെത്തി. അങ്ങോട്ടും ഇങ്ങോട്ടും നേട്ടോട്ടമായിരുന്നു അമൃത എന്ന് തന്നെ പറയാം. ബാലയുടെ എല്ലാ സുഹൃത്തുക്കളും നെട്ടോട്ടത്തില്‍ തന്നെ ആയിരുന്നു.

അമൃതയെ മുമ്പ് നിരവധി പേര്‍ വിമര്‍ശിച്ച് എത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ അതെല്ലാം മാറ്റിവെച്ച് നല്ലൊരു സ്ത്രീ എന്ന നിലയില്‍ അഭിനന്ദിക്കുകയാണ്. കമന്റുകളിലൂടെ പലരും ഇത് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇന്നത്തെ തലമുറ അമൃതയെ കണ്ട് പഠിക്കണം. വിവാഹമോചനം നേടി രണ്ട് കുടുംബമായി ജീവിക്കുന്നുവെങ്കിലും ഒരു ആപത്ത് ഘട്ടില്‍ ഓടിയെത്താനുള്ള സന്മനസ്സ് കാണിച്ചല്ലോ. അമൃത നല്ലൊരു അമ്മയും സ്ത്രീയുമാണ്, എന്നും ഇങ്ങനെ തന്നെ തുടരുകയെന്നും പലരും കമന്റുകളിലൂടെ പറയുന്നു. തനിക്ക് ചുറ്റും കൂടിയ മാധ്യമങ്ങളോടും ബാലചേട്ടന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം, എല്ലാവരുടെയും പ്രാര്‍ത്ഥന ആവശ്യമാണ് എന്നുമാണ് പറഞ്ഞിരുന്നത്.

എന്നാല്‍ ഇതിനിടയില്‍ ബാലയുടെ മുന്‍ ഭാര്യ അമൃത സുരേഷ് ബാലയ്ക്ക് കരള്‍ കൊടുക്കാന്‍ സമ്മതം അറിയിച്ചിരിക്കുകയാണ് എന്നുള്ള വാര്‍ത്ത പരന്നിരിക്കുകയാണെന്ന് സിനിമാ ലോകത്തെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുള്ള പല്ലിശ്ശേരി പറഞ്ഞിരുന്നു. പലരും ഈ വാര്‍ത്ത കേട്ടപ്പോള്‍ ചിരിക്കുകയാണ് ഉണ്ടായത്. ഉപേഷിച്ചിട്ടു പോയ, മുന്‍ ഭര്‍ത്താവിന് കരള്‍ കൊടുക്കാന്‍ തയ്യാറാകുമോ എന്നായിരുന്നു എല്ലാവരുടെയും ചോദ്യം.

ഇരുവരും വേര്‍പിരിഞ്ഞ് രണ്ട് കുടുംബമായി ജീവിക്കുമ്പോള്‍ ഇങ്ങനൊക്കെ നടക്കുമോ എന്നാണ് പലരുടെയും സംശയം. മനുഷ്യ മനസുകളുടെ കാര്യമാണ്. ഒന്നും പറയുവാനാകില്ല. അവര്‍ പിരിയാനുള്ള കാരണം അവരുടെ മാത്രം കാര്യമാണ്. എന്ത് തന്നെയായാലും ബാലയ്ക്ക് കരള്‍ മാറ്റിവെയ്ക്കല്‍ അധികം വൈകാതെ തന്നെ നടക്കും.

തനിക്ക് കിട്ടിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വേറെ ആരുടെയും കരള്‍ കിട്ടിയില്ലെങ്കില്‍ കരള്‍ നല്‍കാന്‍ അമൃത സുരേഷ് സമ്മതം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ അത് അഭിന്ദനീയമാണെന്നും കരള്‍ മാറ്റി വെയ്ക്കാതെ തന്നെ ബാല എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പല്ലിശ്ശേരി തന്റെ വീഡിയോയിലൂടെ പറയുന്നു. എന്നാല്‍ അമൃതയോ ബാലയുമായി അടുത്ത വൃത്തങ്ങളോ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

ഈ അടുത്തായി പുറത്തിറങ്ങിയ ഷഫീഖിന്റെ സന്തോഷം ആണ് ബാലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഉണ്ണി മുകുന്ദനായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ റിലീസിന് പിന്നാലെ നിര്‍മ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍ തനിക്ക് പ്രതിഫലം തരാതെ വഞ്ചിച്ചുവെന്ന ആരോപണവുമായി ബാല രംഗത്തെത്തിയിരുന്നു. ഇത് വലിയൊരു വിവാദത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.

ഒരു സിനിമയുടെ ഭാഗമായി കണ്ണില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ബാല പലപ്പോഴും കൂളിങ് ഗ്ലാസ് വെച്ച് മാത്രമെ പൊതു ഇടങ്ങളിലും വീഡിയോകളിലും വന്നിരുന്നുള്ളൂ. താരം ആശുപത്രിയിലായതോടെ ബാലയുടെ ആരോഗ്യത്തെക്കുറിച്ച് നേരത്തെ ഉയര്‍ന്ന സംശങ്ങളും ചോദ്യങ്ങളുമൊക്കെ സോഷ്യല്‍ മീഡിയ വീണ്ടും ചര്‍ച്ചയാക്കുകയാണ്. ബാലയുടെ ഭാര്യ എലിസബത്ത് ഡോക്ടറാണ്. ഒരു വര്‍ഷം മുമ്പാണ് ബാല എലിസബത്തിനെ വിവാഹം ചെയ്തത്.

Continue Reading

More in News

Trending