Malayalam
ഈ വീഡിയോ കാണുമ്പോൾ തന്നെ അമൃത പറയുന്നത് സത്യമാണെന്ന് തോന്നുന്നു, അമൃത ഇയാളിൽ നിന്ന് രക്ഷപ്പെട്ടത് നന്നായി; വൈറലായി ബാലയുടെയും അമൃതയുടെയും പഴയ അഭിമുഖം
ഈ വീഡിയോ കാണുമ്പോൾ തന്നെ അമൃത പറയുന്നത് സത്യമാണെന്ന് തോന്നുന്നു, അമൃത ഇയാളിൽ നിന്ന് രക്ഷപ്പെട്ടത് നന്നായി; വൈറലായി ബാലയുടെയും അമൃതയുടെയും പഴയ അഭിമുഖം
മലയാളികൾക്കേറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഗായിക അമൃത സുരേഷും നടൻ ബാലയും. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുന്ന ഇരുവരും 2010 ൽ വിവാഹിതരായി എങ്കിലും 2019 ൽ വേർപിരിഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരുടെയും ആരോപണങ്ങളും ഏറ്റുമുട്ടലുമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. മകൾ പാപ്പു എന്ന അവന്തികയുടെ കാര്യത്തിലാണ് തർക്കങ്ങൾ നടക്കുന്നത്.
ഇപ്പോഴിതാ ഈ അവസരത്തിൽ താരങ്ങളുടെ പഴയൊരു അഭിമുഖവും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വർഷങ്ങൾക്ക് മുൻപ് ഒരു വാലന്റൈൻസ് ദിനത്തിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് താരങ്ങൾ. പ്രണയിച്ചിരുന്ന കാലത്ത് നിന്നും ദാമ്പത്യ ജീവിതത്തിലേയ്ക്ക് എത്തിയത് മുതലുള്ള മാറ്റങ്ങളെ കുറിച്ചായിരുന്നു ചോദ്യം.
ബാലയ്ക്ക് സർപ്രൈസ് കൊടുക്കുന്നതും അദ്ദേഹത്തിന്റെ കാര്യങ്ങളൊക്കെ മാനേജ് ചെയ്യുന്നതും താനാമെന്നാണ് അമൃത പറഞ്ഞത്. എന്നാൽ അമൃത പറയുന്ന കാര്യങ്ങളൊക്കെ എതിർത്തും വില കൊടുക്കാതെയുമാണ് ബാല സംസാരിക്കുന്നത് എന്നും ഭാര്യയ്ക്ക് യാതൊരു പരിഗണനയും ബാല കൊടുക്കുന്നില്ലെന്നുമാണ് ആരാധകരുടെ കണ്ടെത്തൽ.
ഈ വീഡിയോ കാണുമ്പോൾ തന്നെ അമൃത പറയുന്നത് സത്യമാണെന്ന് തോന്നുന്നു. വളരെ പെട്ടന്ന് തന്നെ ബാലയുടെ സ്വഭാവം തിരിച്ചറിഞ്ഞു അമൃത രക്ഷപെട്ടു. ഒരു പാവം കുട്ടി ആയിരുന്നു. ഇപ്പോൾ കുറേ ബോൾ ആയി. എന്നാലും ആ കുട്ടി പറയുന്നതിൽ എന്തൊക്കെയോ സത്യങ്ങളുണ്ട്. ഇൻസൾട്ട് തന്നെയാണ് ഏറ്റവും വലിയ ഇൻസ്പിരേഷൻ എന്നാണ് ഒരാൾ കുറിച്ചത്.
അമൃത ഇയാളിൽ നിന്ന് രക്ഷപ്പെട്ടത് നന്നായി എന്ന് തോന്നുന്നു. രണ്ടാളും പിരിഞ്ഞത് വളരെ നന്നായി. ഇവർ തമ്മിൽ നല്ല പൊരുത്തക്കേടുണ്ട്. ഇങ്ങനെ ഒന്നിച്ചു സമാധാനം കളഞ്ഞു ജീവിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഒറ്റയ്ക്ക് കഴിയുന്നത്. അമൃത പറയുന്നതിലും കാര്യമുണ്ടെന്ന് ഈ വീഡിയോയിൽ നിന്ന് തന്നെ വ്യക്തമാണ്.
ഒട്ടും റെസ്പെക്ട് ഇല്ലാതെയാണ് ബാല അമൃതയോട് പെരുമാറുന്നത്. ബാല കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇങ്ങനെ ആകില്ലായിരുന്നു. ഭാര്യയെ മറ്റുള്ളവരുടെ മുൻപിൽ താഴ്ത്തി കാണിക്കരുത്. ബാലയുടെ ഭാഗത്ത് തന്നെയാണ് തെറ്റ്. ഇത്രയേറെ ആളുകൾ കാണുന്ന ഒരു പരിപാടിയിൽ വെച്ച് ഭാര്യയോട് ഇങ്ങനെയാണ് ബാല പെരുമാറുന്നത്. അപ്പോൾ വീട്ടിൽ എന്തായിരിക്കും ഇയാളുടെ സ്വഭാവം എന്നും ഒരാൾ പറഞ്ഞു.
ബാല എപ്പോഴും അമൃതയെ തരം താഴ്ത്തുന്ന പോലെ. ഇവനെ ഉപേക്ഷിച്ചത് വളരെ നന്നായി അമൃത… നല്ല തീരുമാനം! മറ്റുള്ളവരുടെ മുന്നിൽ കളിയാക്കുന്ന ഒരു ഭർത്താവിനെയും ഏതൊരു ഭാര്യയ്ക്കും അധികനാൾ അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല. ഒരുപാട് സഹിച്ചു കഴിഞ്ഞാൽ പിന്നെ ബോൾഡ് ആകും. അതാണ് അമൃതയിൽ കാണുന്ന മാറ്റം.
ആരൊക്കെ പരിഹസിച്ചാലും കുറ്റപ്പെടുത്തിയാലും അമൃത ധൈര്യമായി മുന്നോട്ട് പോകൂ എന്നും ആരാധകർ പറയുന്നു. സാഹചര്യങ്ങളാണ് ഒരു മനുഷ്യനെ ബോൾഡ് ആക്കുന്നത് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം അമൃതയാണ്. പണ്ടത്തെ ഇവർ ഒന്നിച്ചുള്ള ഇന്റർവ്യൂസ് കണ്ടാൽ അറിയാം അവൾ എന്തുമാത്രം സഹിച്ചെന്നും ഈ ഇൻസൾട്ടിൽ എല്ലാം എന്തുമാത്രം വേദനിച്ചെന്നും എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അമൃതയുമായി വേർപിരിഞ്ഞശേഷം ബാല ഡോ.എലിസബത്തിനെ വിവാഹം ചെയ്തിരുന്നു. അമൃത പിന്നീട് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിലുമായിരുന്നു. മകളെ മനപൂർവം അമൃത തന്നെ കാണിക്കാത്തതാണെന്ന തരത്തിൽ പലപ്പോഴായി ബാല ആരോപണം ഉന്നയിച്ച് എത്തിയിരുന്നു. ഇതിന് താനും ബാലയും തമ്മിലുള്ള വിവാഹമോചനത്തിന്റെ സമയത്ത് ഒപ്പിട്ട നിബന്ധനകൾ അടക്കം പുറത്ത് വിട്ട് അമൃത മറുപടി നൽകിയിരുന്നു.
അച്ഛനെന്ന് വലിയ വായിൽ വിളിച്ച് പറയുന്ന ആൾ വിദ്യഭ്യാസം, വിവാഹം, തുടങ്ങിയുള്ള കാര്യങ്ങളിലൊന്നും ഒരു പൈസ പോലും മകൾക്ക് വേണ്ടി താൻ ചെലവാക്കില്ലെന്ന് നിബന്ധനയിൽ നേരത്തെ പറഞ്ഞിരുന്നുവെന്നുമാണ് മകളെ ബാലയെ കാണിക്കാത്തിന് പിന്നിലെ കാരണമായി അമൃത പറഞ്ഞത്. തന്റെ അഭിഭാഷകയ്ക്കൊപ്പമെത്തിയാണ് അമൃത കുറച്ചുനാൾ മുമ്പ് കാര്യങ്ങൾ പ്രേക്ഷകർക്കായി വിവരിച്ചത്.
